പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമാസ്വാദകർക്ക് പുതുമയാർന്ന ചിത്രങ്ങളും ഭാവ പ്രകടനങ്ങളും സമ്മാനിക്കുന്ന മലയാളത്തിന്‍റെ മഹാനടനാണ് മമ്മൂട്ടി. സമീപകാലത്ത് പുറത്തിറങ്ങിയ 'റോഷാക്ക്', 'നൻപകൽ നേരത്ത് മയക്കം', 'കണ്ണൂർ സ്‌ക്വാഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ ഈ അഭിനയ കുലപതി തെല്ലൊന്നുമല്ല സിനിമാലോകത്തെ രസിപ്പിച്ചത്. ആ നടനിൽ നിന്നും ഉറവ വറ്റാതെ ഇനിയും എത്രയോ കഥാപാത്രങ്ങളാണ് വരാനുള്ളത്.
അത്തരത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ചിത്രങ്ങളിലൊന്നാണ് 'ഭ്രമയുഗം'. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. ആദ്യ കാഴ്‌ചയിൽ തന്നെ കാണികളിൽ അത്ഭുതവും ആകാംക്ഷയും ഒരുപോലെ ഉണർത്തിയ പോസ്റ്ററായിരുന്നു അത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.
സമൂഹ മാധ്യമങ്ങളിലൂടെയാണ് 'ഭ്രമയുഗ'ത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി നിർമാണ കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചത്. ഓഗസ്റ്റ് 17ന് ആരംഭിച്ച ചിത്രീകരണത്തിനാണ് ഇപ്പോൾ തിരശീല വീണിരിക്കുന്നത്. കൊച്ചിയും ഒറ്റപ്പാലവും ആതിരപ്പള്ളിയുമായിരുന്നു ചിത്രത്തിന്‍റെ പ്രാധാന ലൊക്കേഷനുകൾ.
-
It's a Wrap for #Bramayugam ! #Bramayugam starring @mammukka
— Night Shift Studios LLP (@allnightshifts) October 18, 2023 " class="align-text-top noRightClick twitterSection" data="
Written & Directed by #RahulSadasivan
Produced by @chakdyn @sash041075
Banner @allnightshifts @studiosynot
PRO @SureshChandraa @pro_sabari @venupro pic.twitter.com/YPGSDI5xw6
">It's a Wrap for #Bramayugam ! #Bramayugam starring @mammukka
— Night Shift Studios LLP (@allnightshifts) October 18, 2023
Written & Directed by #RahulSadasivan
Produced by @chakdyn @sash041075
Banner @allnightshifts @studiosynot
PRO @SureshChandraa @pro_sabari @venupro pic.twitter.com/YPGSDI5xw6It's a Wrap for #Bramayugam ! #Bramayugam starring @mammukka
— Night Shift Studios LLP (@allnightshifts) October 18, 2023
Written & Directed by #RahulSadasivan
Produced by @chakdyn @sash041075
Banner @allnightshifts @studiosynot
PRO @SureshChandraa @pro_sabari @venupro pic.twitter.com/YPGSDI5xw6
നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2024ന്‍റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഭ്രമമയുഗത്തിന്‍റെ മാർക്കറ്റിംഗ് ക്യാമ്പയിൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമിക്കുന്നതിനായി മാത്രം ആരംഭിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. അതുകൊണ്ടുതന്നെ ഭ്രമയുഗം ഇതുവരെ കാണാത്ത ഹൊറർ, ത്രില്ലർ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. വൈനോട്ട് (YNOT) സ്റ്റുഡിയോയും ഭ്രമയുഗത്തിന്‍റെ നിർമാണ പങ്കാളിത്തത്തിൽ ഒപ്പമുണ്ട്.
നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും മലയാളത്തിൽ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഷെയ്‌ൻ നിഗം, രേവതി എന്നിവർ വേഷമിട്ട 'ഭൂതകാലം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി ആർജിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. പ്രശസ്‌ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്‌ണനാണ് ഭ്രമയുഗത്തിന്‍റെ സംഭാഷണം ഒരുക്കിയത് എന്നതും ശ്രദ്ധേയമാണ്.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. ക്രിസ്‌റ്റോ സേവ്യര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ - ജോതിഷ് ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം - മെൽവി ജെ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.