ETV Bharat / entertainment

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ മുട്ടുമടക്കി മമ്മൂട്ടി; റോഷാക്ക് വിജയക്കുതിപ്പിലേക്ക്; പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Rorschach running successfully: തിയേറ്ററുകളിലെത്തി എട്ട് ദിനം പിന്നിടുമ്പോഴും റോഷാക്ക് വിജയക്കുതിപ്പ് തുടരുകയാണ്. എട്ടാം ദിന ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.

Rorschach running successfully  ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ മുട്ടുമടക്കി മമ്മൂട്ടി  മുട്ടുമടക്കി മമ്മൂട്ടി  Mammootty shares new image  റോഷാക്ക് വിജയക്കുതിപ്പിലേക്ക്  റോഷാക്ക് വിജയക്കുതിപ്പ് തുടരുകയാണ്  Rorschach  Rorschach box office collection  Rorschach 8 days collection  Rorschach gross collection  Rorschach first day box office collection  Rorschach release  Rorschach characters  മമ്മൂട്ടി  റോഷാക്ക്
ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ മുട്ടുമടക്കി മമ്മൂട്ടി; റോഷാക്ക് വിജയക്കുതിപ്പിലേക്ക്; പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Oct 15, 2022, 4:49 PM IST

Rorschach running successfully: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് 'റോഷാക്ക്'. പ്രദര്‍ശന ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന സിനിമ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രം വിജയകരമായി മുന്നേറുന്നുവെന്ന് മമ്മൂട്ടിയും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചിരിക്കുകയാണ്.

Mammootty shares new image: പുതിയ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു മമ്മൂട്ടി പോസ്‌റ്റ് പങ്കുവച്ചത്. 'റോഷാക്കി'ലെ ഒരു രംഗമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് നിറമുള്ള വേഷമാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഒരു കാര്‍ പശ്ചാത്തലത്തില്‍ മുട്ടുമടക്കി കീഴടങ്ങുന്നതിന് തുല്യമായി രണ്ട് കൈകളും രണ്ട് വശത്തേയ്‌ക്ക് നീട്ടി പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്‌തത്. ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെ രസകരമായ കമന്‍റുകളും ഒഴുകിയെത്തിയിട്ടുണ്ട്‌.

  • " class="align-text-top noRightClick twitterSection" data="">

Rorschach box office collection: സിനിമയുടെ ഇതുവരെയുള്ള ആഗോള ബോക്‌സോഫിസ് കലക്ഷനും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 31.2 കോടി രൂപയാണ് 'റോഷാക്കി'ന്‍റെ ഇതുവരെയുള്ള ആഗോള ബോക്‌സോഫിസ് കലക്ഷന്‍. കേരളത്തില്‍ നിന്നും ആകെ 16.7 കോടി രൂപയാണ് സിനിമ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

Rorschach 8 days collection: ഒക്‌ടോബര്‍ ഏഴിന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയ 'റോഷാക്ക്' എട്ട് ദിനം പിന്നിട്ടിരിക്കുകയാണ്. എട്ടാം ദിനത്തില്‍ 1.7 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു മാത്രം ഒരു കോടിയാണ് എട്ടാം ദിനം 'റോഷാക്ക്' നേടിയിരിക്കുന്നത്.

Rorschach gross collection: പ്രദര്‍ശന ദിനം 2.6 കോടിയാണ് കേരളത്തില്‍ നിന്നു മാത്രം സിനിമയ്‌ക്ക്‌ ലഭിച്ചത്. രണ്ടാം ദിനത്തില്‍ 3.6 കോടി രൂപയും, മൂന്നാം ദിനത്തില്‍ 4.1 കോടി രൂപയും, നാലാം ദിനത്തില്‍ 1.85 കോടി രൂപയും, അഞ്ചാം ദിനത്തില്‍ 1.45 കോടി രൂപയും, ആറാം ദിനത്തില്‍ 1.2 കോടി രൂപയും, ഏഴാം ദിനത്തില്‍ 0.9 കോടി രൂപയുമാണ് കേരളത്തില്‍ നിന്നു മാത്രം 'റോഷാക്ക്' സ്വന്തമാക്കിയത്.

Rorschach first day box office collection: ആദ്യ ദിനം അഞ്ച് കോടി ആയിരുന്നു സിനിമയുടെ ആഗോള കലക്ഷന്‍. രണ്ടാം ദിനത്തില്‍ 6.5 കോടി രൂപയും, മൂന്നാം ദിനത്തില്‍ 8.5 കോടി രൂപയും, നാലാം ദിനത്തില്‍ 3.5 കോടി രൂപയും, അഞ്ചാം ദിനത്തില്‍ 2.5 കോടി രൂപയും, ആറാം ദിനത്തില്‍ 2 കോടി രൂപയും, ഏഴാം ദിനത്തില്‍ 1.5 കോടി രൂപയുമാണ് ആഗോള തലത്തില്‍ ചിത്രം നേടിയത്.

Rorschach release: 20 കോടി ബജറ്റിലൊരുങ്ങിയ ചിത്രം കേരളത്തില്‍ 250 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്‌തത്. പ്രദര്‍ശന ദിനം കേരളത്തില്‍ ആകെ 815 ഷോകളായിരുന്നു സിനിമയ്‌ക്ക്. ഇന്ത്യയ്‌ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, കുവൈറ്റ്‌, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഒക്‌ടോബര്‍ ഏഴിന് തന്നെ റിലീസിനെത്തിയിരുന്നു. അതേസമയം യുകെ, ന്യൂസിലന്‍ഡ്‌, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ 13നും യുകെയില്‍ 14നുമാണ് 'റോഷാക്ക്' റിലീസ് ചെയ്‌തത്.

Rorschach characters: 'റോഷാക്കി'ല്‍ ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും വാക്കിലും നോക്കിലും ചെറിയ ചിരിയിലുമെല്ലാം താരം ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കുന്നു. സുജാത എന്ന ഗ്രേസ്‌ ആന്‍റണിയുടെ കഥാപാത്രത്തിനും തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടി നേടി. പൊലീസായുള്ള ജഗദീഷിന്‍റെ ഭാവപകര്‍ച്ചയും ചിത്രത്തിന് മുതല്‍ക്കൂട്ടായി.

Also: 'തൊണ്ടയിലെ വെള്ളം വറ്റി, ഒരു കുപ്പി വെള്ളം കുടിച്ചു, പോയ കിളി തിരിച്ച് വരാൻ സമയമെടുത്തു'; പുതുമുഖ നടനെ ഞെട്ടിച്ച്‌ മമ്മൂട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.