Mammootty Kampany new movie announcement: മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പങ്കുവച്ച് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയുടെ പേരും ഫസ്‌റ്റ് ലുക്കും ഇന്ന് ആറ് മണിക്ക് പുറത്തിറങ്ങും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ ഫേസ്‌ബുക്കില്‍ പങ്കുവയ്‌ക്കുകയായിരുന്നു താരം.
Mammootty Kampany new movie title announcement: മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം റോബി വര്‍ഗീസ് രാജ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പേര് 'കണ്ണൂര്‍ സ്‌ക്വാഡ്' ആണെന്നും സൂചനയുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി തന്‍റെ പുതിയ സിനിമയുടെ പേര് 'കണ്ണൂര്‍ സ്ക്വാഡ്' എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന്‍റെ പേര് അണിയറപ്രവര്‍ത്തകര്‍ മാറ്റിയതായും അഭ്യൂഹങ്ങളുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Mammootty Kampany new movie update: റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫിയാണ്. മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിക്കും. സുഷിന്‍ ശ്യാം ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. പൂനെ, മുംബൈ, കണ്ണൂര്‍, കൊച്ചി, വയനാട്, പാലാ, അതിരപ്പള്ളി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
Mammootty latest movies: 'റോഷാക്കും' 'നന്‍പകല്‍ നേരത്ത് മയക്ക'വുമാണ് ഇതിനകം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. രണ്ട് വ്യത്യസ്‌ത ജോണറുകളില്‍ ഒരുങ്ങിയ സിനിമകളില്‍ തികച്ചും വ്യത്യസ്‌തമായിരുന്നു മമ്മൂട്ടിയുടെ അഭിനയ പ്രകടനങ്ങള്‍. തെന്നിന്ത്യന്‍ താരം ജ്യോതികയ്‌ക്കൊപ്പമുള്ള 'കാതല്‍' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം. ജിയോ ബേബിയാണ് 'കാതലി'ന്‍റെ സംവിധാനം. അതേസമയം 'ക്രിസ്‌റ്റഫര്‍' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Also Read: മമ്മൂട്ടി - ജ്യോതിക കാതലിന് റിലീസ്; തീയതി പുറത്തുവിട്ട് ട്രേഡ് അനലിസ്‌റ്റ്