ETV Bharat / entertainment

സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് ഞാന്‍ ബോര്‍ഡൊന്നും വെച്ചിട്ടില്ല, വനിത സംവിധായികമാരെ കുറിച്ച് മമ്മൂട്ടി - വനിതാ സംവിധായിക

സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ ഏറ്റെടുക്കുമെന്ന് മമ്മൂട്ടി പറയുന്നു. നെഗറ്റീവ് കഥാപാത്രം ചെയ്യുന്നതിലൂടെ താന്‍ വെറുക്കപ്പെട്ടുപോകുമെന്ന് ചിന്തിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു.

mammootty movie  women directors  malayala cinema  മമ്മൂട്ടി  മമ്മൂട്ടി സിനിമ  വനിതാ സംവിധായിക  മലയാള സിനിമ
സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് ഞാന്‍ ബോര്‍ഡൊന്നും വെച്ചിട്ടില്ല, വനിതാ സംവിധായികമാരെ കുറിച്ച് മമ്മൂട്ടി
author img

By

Published : May 8, 2022, 4:50 PM IST

ഭീഷ്‌മപര്‍വം, സിബിഐ ഫൈവ് എന്നീ സിനിമകള്‍ക്ക് പിന്നാലെ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് പുഴു. ഒടിടി റിലീസായി സോണി ലിവില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തത് പിടി റത്തീനയാണ്. നെഗറ്റീവ് ഷേഡുളള കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ച ചിത്രത്തില്‍ നടി പാര്‍വതി തിരുവോത്ത് ആണ് നായിക. ആദ്യമായാണ് വനിത സംവിധായികയുടെ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

വനിതകള്‍ക്ക് ഇനിയും കഥയുമായി മമ്മൂട്ടിയെ സമീപിക്കാമോ എന്ന ചോദ്യത്തിന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയാണ് നടന്‍. സിനിമാജീവിതത്തില്‍ ഇതുവരെ സ്‌ത്രീകള്‍ക്ക് പ്രവേശനം ഇല്ലെന്ന ബോര്‍ഡൊന്നും താന്‍ വെച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു. പുതുമുഖ സംവിധായകര്‍ക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്.

താന്‍ തുടക്കകാലത്ത് അഭിനയിച്ചതില്‍ ഭൂരിഭാഗവും പുതുമുഖ സംവിധായകരുടെ സിനിമയിലാണ് എന്നും മമ്മൂട്ടി പറയുന്നു. പുതുമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് പുഴുവില്‍ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുളള കഥാപാത്രമാണ് ചിത്രത്തില്‍. സിനിമയിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ താന്‍ വെറുക്കപ്പെട്ടുപോകുമെന്നു ചിന്തിച്ചിട്ടില്ല.

അങ്ങനെ പേടിച്ചാല്‍ അഭിനയിക്കാന്‍ പറ്റില്ലല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. മുന്‍പും ഞാന്‍ അത്തരം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരില്‍ എനിക്കും എന്നില്‍ അവര്‍ക്കും വിശ്വാസമുണ്ട്. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ ഏറ്റെടുക്കും, നടന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ വ്യത്യസ്‌ത കഥാപാത്രങ്ങള്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്ന താരമാണ് മമ്മൂട്ടി. അഭിനയത്തോടുളള അഭിനിവേശം കൊണ്ട് അദ്ദേഹം തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ചെറിയ ബജറ്റ് സിനിമകള്‍ മുതല്‍ വലിയ ചിത്രങ്ങള്‍ വരെ ഇനിയും മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇതില്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ വരുന്ന ബിലാല്‍ എന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലുളള ബോക്സോഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തികുറിക്കുന്ന ഒരു ചിത്രമായിരിക്കും ബിലാല്‍ എന്ന് ആരാധകര്‍ ഉള്‍പ്പെടെയുളള സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.