ETV Bharat / entertainment

'അവിടെ കിടന്നാല്‍ അഴുക്ക് പറ്റും, പാന്‍റ്‌ ചുളിയും, മേക്കപ്പ് പോകും എന്ന പ്രശ്‌നമൊന്നും ഇല്ല'; വൈറല്‍ ചിത്രത്തെ കുറിച്ച് മമ്മൂട്ടി - നന്‍പകല്‍ നേരത്ത് മയക്കം

നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിങിനിടെ നിലത്ത് കിടന്നുറങ്ങിയ മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ഫോട്ടോയ്‌ക്ക് പിന്നിലെ കാര്യങ്ങളെ കുറിച്ച് മമ്മൂട്ടി..

Mammootty viral photo in Nanpakal Nerathu Mayakkam  Mammootty slept Nanpakal Nerathu Mayakkam shoot  Mammootty about his viral photo  വൈറല്‍ ചിത്രത്തെ കുറിച്ച് മമ്മൂട്ടി  മമ്മൂട്ടി  Mammootty about social media comments to movies  Mammootty Lijo Jose Pellissery movie  നന്‍പകല്‍ നേരത്ത് മയക്കം  മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍  മമ്മൂട്ടിയുടെ ചിത്രം  നന്‍പകല്‍ നേരത്ത് മയക്കം  Nanpakal Nerathu Mayakkam
വൈറല്‍ ചിത്രത്തെ കുറിച്ച് മമ്മൂട്ടി
author img

By

Published : Feb 3, 2023, 12:28 PM IST

Mammootty viral photo in Nanpakal Nerathu Mayakkam: മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമയുടെ ഷൂട്ടിങിനിടെ നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ എസ് ജോര്‍ജാണ് മമ്മൂട്ടിയുടെ ഈ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Mammootty slept Nanpakal Nerathu Mayakkam shoot: സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രം ആ വേഷത്തില്‍ വിശ്രമിക്കുന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ഈ ഫോട്ടോയ്‌ക്ക് പിന്നില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന 'ക്രിസ്‌റ്റഫര്‍' സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു മമ്മൂട്ടി ഈ ഫോട്ടോയ്‌ക്ക് പിന്നിലുള്ള സംഭവങ്ങളെ കുറിച്ച് പറയുന്നത്.

Mammootty about his viral photo: 'ആ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അവിടെ കിടക്കുന്ന സീന്‍ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാന്‍ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. കിടന്നാല്‍ അഴുക്ക് പറ്റും, പാന്‍റ്‌ ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ആ മുണ്ടും ഷര്‍ട്ടും തന്നെയാണ് സിനിമയില്‍ ത്രൂ ഔട്ട് ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. അപ്പോഴത് പിന്നേം പിന്നേം കഴുകിയിടുന്നു.

അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല. അങ്ങനെ കിടന്നതാണ് ഞാന്‍. സിനിമയില്‍ അമ്പലത്തിന് മുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അതിന്‍റെ പുറകില്‍ വേറെ കഥയൊന്നും ഇല്ല' -മമ്മൂട്ടി പറഞ്ഞു.

Mammootty about social media comments to movies: സിനിമയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയകളിലെ വിമര്‍ശനങ്ങളെ കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു. സിനിമയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍, അധിക്ഷേപമായി മാറരുതെന്നാണ് മമ്മൂട്ടി പറഞ്ഞത്. സിനിമയിലെ മാറ്റങ്ങള്‍ക്ക് കാരണം പ്രേക്ഷകരാണെന്നും താരം പറഞ്ഞു.

സിനിമയുടെ പ്രൊമോഷന്‍ എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 'എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകന് ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ സിനിമ വിജയിക്കില്ല. സിനിമയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ അത് അധിക്ഷേപമാവരുത്. വിധേയനും പൊന്തന്‍ മാടയും നന്‍പകല്‍ നേരത്ത് മയക്കവും അടക്കം സിനിമകളില്‍ പുതിയ മാറ്റങ്ങളുണ്ടാകുന്നത് പ്രേക്ഷകര്‍ അത് സ്വീകരിക്കുന്നത് കൊണ്ടാണ്' -മമ്മൂട്ടി പറഞ്ഞു.

Mammootty Lijo Jose Pellissery movie: മമ്മൂട്ടി ലിജോ ജോസ്‌ പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രമായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കം'. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ അതിഗംഭീരമായാണ് മമ്മൂട്ടി അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയൊരു മാസ്‌മരിക പ്രകടനമാണ് ചിത്രത്തില്‍ നമുക്ക് കാണാനായത്.

'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ അദ്ദേഹത്തിന്‍റെ അഭിനയ മികവിനെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ലിജോ ജോസ്‌ മാജിക്കിനെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യം ചിത്രം കൂടിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ആമേന്‍ മൂവി മൊണാസ്‌ട്രിയുടെ ബാനറില്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിക്കും സിനിമയില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫേറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.

Also Read: തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍; ചിത്രം പകര്‍ത്തി നിര്‍മാതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.