മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി (Mohanlal Lijo Jose Pellissery movie) കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'മലൈക്കോട്ടെ വാലിബനി'ലെ (Malaikottai Vaaliban) രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു. ചിത്രത്തിലെ 'റാക്ക്' (Raakk song) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്.
മോഹന്‍ലാല്‍ (Mohanlal) ആലപിച്ച ഈ ഗാനം പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 'റാറാ റക്കറക്ക റാക്ക്' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ് (Raakk song on youtube trending). യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ 'റാക്ക്' ഗാനം (Malaikottai Vaaliban song on youtube trending).
- " class="align-text-top noRightClick twitterSection" data="">
ഒരു ദശലക്ഷത്തിലധികം പേരാണ് ഈ ഗാനം കണ്ടിരിക്കുന്നത്. സിനിമയുടെ സഹ രചയിതാവ് പിഎസ് റഫീക്ക് ആണ് 'റാക്കി'ന്‍റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ 'മലൈക്കോട്ടെ വാലിബനി'ലെ 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' (Punnara Kattile Poovanatthil) എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ഗാനത്തിനും സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ള ആയിരുന്നു. ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' ആലപിച്ചത്.
Also Read: 'റാറാ റക്കറക്ക റാക്ക്' പാടി മോഹന്‍ലാല്‍; മലൈക്കോട്ടെ വാലിബന്‍ പുതിയ ഗാനം പുറത്ത്
അടുത്തിടെ സിനിമയുടെ രണ്ട് പോസ്‌റ്ററുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഒരു സംഘട്ടനത്തിന് ഒരുങ്ങുന്ന മോഹന്‍ലാലിന്‍റെ കഥാപാത്രമായിരുന്നു പുതിയ പോസ്‌റ്ററില്‍. മോഹന്‍ലാലും, മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് ചുറ്റിലും ഇരിക്കുന്ന അഘോരികളും അടങ്ങുന്നതായിരുന്നു 'മലൈക്കോട്ടൈ വാലിബന്‍റെ' മറ്റൊരു പോസ്‌റ്റര്‍. ഇരു പോസ്‌റ്ററുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
പ്രഖ്യാപനം മുതല്‍ 'മലൈക്കോട്ടെ വാലിബന്‍' മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനവും, പോസ്‌റ്ററുകളും, പ്രൊമോഷണല്‍ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സിനിമയുടെ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്‍റെ അത്യുഗ്രന്‍ ഡയലോഗ് കൂടിയുള്ളതായിരുന്നു 'മലൈക്കോട്ടെ വാലിബന്‍' ടീസര്‍. ടീസറിലെ 'കൺ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' -എന്ന മോഹന്‍ലാലിന്‍റെ ഡയലോഗും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറാണ് 'മലൈക്കോട്ടെ വാലിബന്‍റെ' ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. ഏഷ്യാനെറ്റാണ് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് സ്വന്തമാക്കിയത്. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പിഎസ് റഫീഖ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'നായകൻ', 'ആമേൻ' തുടങ്ങി സിനിമകളില്‍ പിഎസ് റഫീഖ്, ലിജോ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു പീരിയഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രം 2024 ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തുക.
Also Read: പോര്‍ക്കളത്തില്‍ വീറോടെ മോഹന്‍ലാല്‍ ; മലൈക്കോട്ടെ വാലിബന്‍ പുതിയ പോസ്‌റ്ററുമായി താരം