ETV Bharat / entertainment

'അനുരാഗ മനം', മനോഹരം ആസിഫ് അലിയുടെ ഈ പ്രണയ ഗാനം, മഹാവീര്യര്‍ പാട്ട് പുറത്ത്

Anuraga Manam song: മഹാവീര്യരിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അനുരാഗ മനം എന്ന ഗാനമാണ് ഇറങ്ങിയത്. ആസിഫ്‌ അലിയുടെ കഥാപാത്രത്തിന്‍റെ പ്രണയമാണ് ഗാനരംഗത്തില്‍.

author img

By

Published : Aug 7, 2022, 1:52 PM IST

Mahaveeryar video song  Anuraga Manam song  Abrid Shine movies  മഹാവീര്യരിലെ മനോഹര പ്രണയ ഗാനം  മഹാവീര്യരിലെ പുതിയ വീഡിയോ ഗാനം  Anuraga Manam released  നിവിന്‍ പോളി  ആസിഫ് അലി  എബ്രിഡ് ഷൈന്‍  മഹാവീര്യര്‍ ഗാനം  latest movie news  latest cinema news  mollywood
'അനുരാഗ മനം', മനോഹരം ആസിഫ് അലിയുടെ ഈ പ്രണയ ഗാനം, മഹാവീര്യര്‍ പാട്ട് പുറത്ത്

Mahaveeryar video song: നിവിന്‍ പോളി, ആസിഫ്‌ അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ എബ്രിഡ്‌ ഷൈന്‍ ഒരുക്കിയ ചിത്രമാണ് 'മഹാവീര്യര്‍'. മലയാള സിനിമയെ ഫാന്‍റസിയുടെയും ടൈം ട്രാവലിന്‍റെയും മറ്റൊരു തലത്തിലെത്തിച്ച ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Anuraga Manam song: 'അനുരാഗ മനം' എന്ന ഗാനമാണ് ഇറങ്ങിയത്. ആസിഫ്‌ അലി അവതരിപ്പിക്കുന്ന വീരഭദ്രന്‍ എന്ന കഥാപാത്രത്തിന്‍റെ പ്രണയമാണ് ഗാനരംഗത്തില്‍. ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഇഷാന്‍ ഛബ്രയാണ് രചനയും നിര്‍മാണവും.

  • " class="align-text-top noRightClick twitterSection" data="">

Abrid Shine movies: എം.മുകുന്ദന്‍റെ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ ആണ്. '1983', 'ആക്ഷന്‍ ഹീറോ ബിജു', 'പൂമരം', 'കുങ്‌ഫു മാസ്‌റ്റര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ്‌ ഷൈന്‍ ഒരുക്കിയ ചിത്രമാണ് 'മഹാവീര്യര്‍'.

പോളി ജൂനിയര്‍ പിക്ചേഴ്‌സ്‌, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ്‌ എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ് ഷംനാസ്‌ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നിവിന്‍ പോളി, ആസിഫ്‌ അലി എന്നിവരെ കൂടാതെ സിദ്ദിഖ്, ലാല്‍, ലാലു അലക്‌സ്‌, ഷാന്‍വി ശ്രീവാസ്‌തവ, വിജയ്‌ മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, പദ്‌മരാജ്‌ രതീഷ്‌, കൃഷ്‌ണ കരമന, കലാഭവന്‍ പ്രജോദ്‌, സുധീര്‍ പറവൂര്‍, ഷൈലജ പി അമ്പു, പ്രമോദ്‌ വെളിയനാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

സംസ്ഥാന അവാര്‍ഡ് ജേതാവ്‌ സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് ആണ്‌ എഡിറ്റിങ്‌. അനീഷ്‌ നാടോടി കലാസംവിധാനവും, ലിബിന്‍ മേക്കപ്പും, ചന്ദ്രകാന്ത്‌ സോനാവെന്‍ വസ്‌ത്രാലങ്കാരവും നിര്‍വഹിച്ചു. ഇഷാന്‍ ചാബ്ര ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Also Read: Mahaveeryar | വീരന്‍മാരുടെ വീര ഇതിഹാസ വിജയങ്ങളുടെ കഥയല്ല മഹാവീര്യർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.