Mahaveeryar lyrical song: നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹാവീര്യര്‍'. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. 'രാധേ രാധേ വസന്തരാധേ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഇഷാന്‍ ചബ്രയുടെ സംഗീതത്തില്‍ വിദ്യാധരന്‍ മാസ്‌റ്ററും ജീവന്‍ പത്മകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Mahaveeryar teaser: നേരത്തെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിമയ വ്യവഹാരങ്ങളും പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് 'മഹാവീര്യര്‍' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും നേരത്തെ പുറത്തിറങ്ങിയിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത സാഹിത്യകാരന്‍ എം.മുകുന്ദനാണ് ചിത്രത്തിന്‍റെ ആദ്യ പോസ്‌റ്റര്‍ പുറത്തിറക്കിയത്. എം.മുകുന്ദന്‍റെയാണ് കഥ. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പുതിയ കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">
Asif Ali Nivin Pauly Mahaveeryar: വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് 'മഹാവീര്യര്‍'. ഷാന്‍വി ശ്രീവാസ്‌തവയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. '1983', 'ആക്ഷന്‍ ഹീറോ ബിജു' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്നത്. രാജസ്‌ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം.
Mahaveeryar cast and crew: ലാലു അലക്‌സ്, ലാല്‍, സിദ്ദിഖ്, മേജര്‍ രവി, വിജയ് മോനോന്‍, മല്ലിക സുകുമാരന്‍, കൃഷ്‌ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, സുധീര്‍ പറവൂര്‍, പദ്‌മരാജ് രതീഷ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട്, പ്രജോദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ പി.എസ് ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം. ഇഷാന്‍ ചാബ്ര സംഗീതവും നിര്‍വഹിക്കും. മനോജ് ആണ് എഡിറ്റിങ്, അനീഷ് നാടോടി കലാസംവിധാനവും, ലിബിന്‍ മേക്കപ്പും, ചന്ദ്രകാന്ത് സോനാവെന്‍ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും.
Also Read: കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും