ETV Bharat / entertainment

രവി തേജ - ഹരീഷ് ശങ്കർ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ; മാജിക്കൽ മാസ് കോംബോ വീണ്ടും ഒന്നിക്കുമ്പോള്‍ - രവി തേജ പുതിയ ചിത്രം

Ravi Teja team up with director Harish Shankar : രവി തേജ - ഹരീഷ് ശങ്കര്‍ കൂട്ടുകെട്ടില്‍ പുതിയ പ്രൊജക്‌ട്. ഇത് മൂന്നാം തവണയാണ് ഈ മാജിക്കല്‍ മാസ് കോമ്പോ വീണ്ടും ഒന്നിക്കുന്നത്

Ravi Teja team up with director Harish Shankar  Magical Mass combo  Magical Mass combo Ravi Teja Harish Shankar  Ravi Teja and Harish Shankar  Ravi Teja latest movies  മാജിക്കൽ മാസ് കോംബോ വീണ്ടും ഒന്നിക്കുമ്പോള്‍  രവി തേജ ഹരീഷ് ശങ്കർ കൂട്ടുകെട്ടില്‍ പുതിയ ചിത്രം  Ravi Teja Harish Shankar collaboration  Ravi Teja has team up with Harish Shankar  Ravi Teja Tiger Nageswara Rao  രവി തേജ പുതിയ ചിത്രം  Ravi Teja Harish Shankar movies
Ravi Teja team up with director Harish Shankar
author img

By ETV Bharat Kerala Team

Published : Dec 14, 2023, 3:05 PM IST

തെലുഗു സൂപ്പര്‍ താരം രവി തേജയും പ്രമുഖ തെലുഗു സംവിധായകന്‍ ഹരീഷ് ശങ്കറും വീണ്ടും ഒന്നിക്കുന്നു (Ravi Teja has team up with Harish Shankar). രവി തേജ - ഹരീഷ് ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ പ്രൊജക്‌ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു (Ravi Teja Harish Shankar collaboration).

ഇത് മൂന്നാം തവണയാണ് മാജിക്കല്‍ മാസ് കോമ്പോ വീണ്ടും ഒന്നിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറില്‍ ടിജി വിശ്വ പ്രസാദ് ആണ് ഇനിയും പേരിടാത്ത സിനിമയുടെ നിര്‍മാണം. വിവേക് ​​കുച്ചിഭോട്‌ല (Vivek Kuchibhotla) ആണ് സിനിമയുടെ സഹ നിർമാണം. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും എന്നാണ് സൂചന.

രവി തേജയും ഹരീഷ് ശങ്കറും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. നിര്‍മാതാക്കളാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നിര്‍മാതാക്കളുടെ പോസ്‌റ്റിന് പിന്നാലെ നിരവധി കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി.

'കൊള്ളാം, ഇതിനായി കാത്തിരിക്കാനാവില്ല' - ഒരു ആരാധകന്‍ കുറിച്ചു. 'രസകരമായി തോന്നുന്നു... കൂടുതൽ വിശദാംശങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു' -മറ്റൊരാള്‍ കുറിച്ചു.

തന്‍റെ നായകന്‍മാരെ ബിഗ് സ്‌ക്രീനില്‍ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ പ്രശസ്‌തനായ സംവിധായകനാണ് ഹരീഷ് ശങ്കർ. രവി തേജയ്ക്ക്‌ മാസ് മഹാരാജ എന്ന ടാഗ് സമ്മാനിച്ചതും ഹരീഷാണ്.

'ഷോക്ക്' (Shock), 'മിറപകയ്' (Mirapakay) എന്നീ ചിത്രങ്ങളിലാണ് നേരത്തെ രവി തേജ - ഹരീഷ് ശങ്കര്‍ കൂട്ടുകെട്ടുണ്ടായത്.അതില്‍ 'മിറപകയ്' ഒരു ബ്ലോക്ക്ബസ്‌റ്റർ ആയിരുന്നു. അതുപോലെ പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറില്‍ ഒരുങ്ങിയ രവി തേജയുടെ 'ധമാക്ക'യും സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകരും ആരാധകരും സിനിമ പ്രേമികളുമെല്ലാം വൻ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇതൊരു മികച്ച എന്‍റര്‍ടെയിനര്‍ ചിത്രമായിരിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പുനല്‍കുന്നത്. സിനിമയിൽ വൻ മാസ്‌ എലമെന്‍റുകള്‍ ഉണ്ടായിരിക്കുമെന്ന സൂചനയും നിർമാതാക്കൾ നൽകിയിട്ടുണ്ട്. സംവിധായകൻ ഹരീഷ് ശങ്കര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അതേസമയം സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി.

അതേസമയം 'ടൈഗർ നാഗേശ്വര റാവു' (Tiger Nageswara Rao) ആയിരുന്നു രവി തേജയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അനുപം ഖേർ, നൂപുർ സനോൻ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Also Read: Tiger Nageswara Rao Trailer | കടുവ വേട്ട തുടങ്ങി ; 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

'ഈഗിള്‍' (Eagle) ആണ് രവി തേജയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. കാർത്തിക് ഗട്ടംനേനി ആണ് സിനിമയുടെ രചനയും, സംവിധാനവും, എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. 2024 ജനുവരി 13നാണ് 'ഈഗിള്‍' തിയേറ്ററുകളില്‍ എത്തുക. പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറില്‍ ടിജി വിശ്വ പ്രസാദും വിവേക് കുച്ചിഭോട്‌ലയും ചേർന്നാണ് സിനിമയുടെ നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.