ETV Bharat / entertainment

'മദനാ.. ജീവിതം ഒന്നേയുള്ളൂ അത് എന്ത് വിലകൊടുത്തും ആസ്വദിക്കണം': മദനോത്സവം ട്രെയിലർ പുറത്ത് - കൊച്ചി

ചിരിയുടെ മാലപ്പടക്കം തീർത്ത് സുരാജ്‌ വെഞ്ഞാറമൂടിൻ്റെ മദനോത്സവം ട്രെയിലർ പുറത്ത്.

Madanolsavam Official Trailer out  Madanolsavam  Madanolsavam Trailer  സുരാജ്‌  മദനോത്സവം ട്രെയിലർ  മദനോത്സവം ട്രെയിലർ പുറത്ത്  സുരാജ്‌ വെഞ്ഞാറമൂടിൻ്റെ മദനോത്സവം  കൊച്ചി  വ്യത്യസ്ഥമായ ഗെറ്റപ്പിൽ ബാബു ആൻ്റണി
'മദനാ ജീവിതം ഒന്നേയുള്ളൂ അത് എന്ത് വിലകൊടുത്തും ആസ്വതിക്കണം': മദനോത്സവം ട്രെയിലർ പുറത്ത്
author img

By

Published : Apr 3, 2023, 11:08 PM IST

കൊച്ചി: ആളുകളെ ചിരിപ്പിക്കാനുള്ള കഴിവ് സ്വതസിദ്ധമായി ലഭിച്ച മലയാള സിനിമയുടെ അഭിമാനമായ കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്. തൻ്റെ വരവറിയിച്ച തമാശ കഥാപാത്രങ്ങളിൽ നിന്നും ഏറെ നാളായി വിട്ടു നിൽക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്. ഒരു വലിയ ഇടവേളക്ക് ശേഷം ഒരു കോമഡി കഥാപാത്രവുമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദേശീയ അവാർഡ് ജേതാവായ നടൻ.

മദനൻ എന്ന കോഴി വളർത്തലുകാരനായി സുരാജ്: സുരാജ് വെഞ്ഞാറമൂട് നായക കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മദനോത്സവം. സിനിമയിൽ മദനൻ എന്ന കോഴി വളർത്തലുകാരനായാണ് സുരാജ് വേഷമിടുന്നത്. സിനിമയുടെ വളരെ രസകരമായ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

കോഴികുഞ്ഞുങ്ങൾക്ക് ചായം അടിച്ച് ലളിത ജീവിതം നയിക്കുന്ന മദനൻ്റെ ജീവിത്തതിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ‘മദനാ ജീവിതം ഒന്നോയുള്ളൂ അത് എന്ത് വിലകൊടുത്തും ആസ്വദിക്കണം’ എന്ന ഡയലോഗോടു കൂടിയാണ് സിനിമ ആരംഭിക്കുന്നത്. തുടർന്ന് ഒരു തോക്കിൻ്റെ കുഴലിനു മുന്നിൽ പെട്ടിരിക്കുന്ന സുരാജിൻ്റെ കഥാപാത്രത്തെയാണ് കാണാനാവുക.

കോഴിക്ക് കളർ മുക്കുന്ന മദനൻ്റെ വീട് അന്വഷിച്ചു വരുന്നവരെ കാണിച്ചുകൊണ്ട് മദനൻ എന്ന സുരാജിൻ്റ കഥാപാത്രത്തിൻ്റ ജീവിത പശ്ചാത്തലം കാണിച്ചു തരുന്നു. എന്തൊക്കെയോ പ്രതിസന്ധിളിലൂടെ കടന്നു പോകുന്നതിനിടെ തന്നെ തട്ടികൊണ്ടുവന്നവരുടെ കൈയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന മദനനെ വളരെ മനോഹരമായാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്ഥമായ ഗെറ്റപ്പിൽ ബാബു ആൻ്റണി: സുരാജിനെ പോലെ തന്നെ സിനിമയിലെ മറ്റ് കഥാപാത്രങ്ങളും വളരെ മികച്ച അഭിനയമാണ് കാഴ്‌ച്ച വച്ചിരിക്കുന്നത് എന്ന് ഉറപ്പ് തരുന്ന ട്രെയിലറാണ് മദനോത്സവത്തിൻ്റെത്. ഇതു വരെ ചെയ്യാത്ത വളരെ വ്യത്യസ്ഥമായ ഒരു ഗെറ്റപ്പിൽ ബാബു ആൻ്റണിയാണ് മദനോത്സവത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാരണവുമില്ലാതെ തന്നെ ഉപദ്രവിക്കാൻ വരുന്നടെയെല്ലാം കയ്യിൽ നിന്ന് രക്ഷപെടാനുള്ള മദനൻ്റെ തത്രപ്പാടുകൾ ട്രെയിലറിനെ കൂടുതൽ രസകരമാക്കുന്നു.

തോക്കും സംഘട്ടന രംഗങ്ങളുമെല്ലാം ഉൾപ്പെടുത്തികൊണ്ട് മുന്നോട്ട് പോകുന്ന ട്രെയിലറിൻ്റെ അവസാനം എൻ്റെ പേരിനെങ്കിലും ഒരു വിലയില്ലേ എന്നു പറഞ്ഞ് തൻ്റെ എതിരാളികൾക്ക് മുൻപിൽ കാലിൻ മേൽ കാൽകയറ്റി വച്ചിരിക്കുന്ന സുരാജിനെയും കാണാനാവും. അന്ധവിശ്വാസത്തെ കളിയാക്കികൊണ്ടുള്ള വളരേ രസകരമായ ഒരു സീൻ കാണിച്ചുകൊണ്ടാണ് മദനോത്സവത്തിൻ്റെ ട്രെയിലർ അവസാനിക്കുന്നത്.

also read: കോമഡി വേഷവുമായി സുരാജിൻ്റെ രണ്ടാം വരവ് ; മദനോത്സവം ടീസർ പുറത്ത്

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ വിനായക അജിത്താണ് നിർമ്മിക്കുന്നത്. രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ഇ സന്തോഷ് കുമാറിൻ്റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സുരാജിനെ കൂടാതെ രാജേഷ് മാധവന്‍, ഭാമ അരുണ്‍, രഞ്ജി കാങ്കോല്‍, പി പി കുഞ്ഞികൃഷ്ണന്‍, സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടന്‍, എന്നിങ്ങനെ വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.