ETV Bharat / entertainment

Maamannan| തമിഴ്‌നാട് ബോക്‌സോഫിസില്‍ മുന്നേറി 'മാമന്നൻ'; വാരാന്ത്യ നേട്ടം 28 കോടിയിലേക്ക് - maamannan At Tamil Nadu BoxOffice

ജൂൺ 29ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.

sitara  maamannan box office collection  maamannan  maamannan movie  Udhayanidhi Stalin  മാമന്നൻ  ഫഹദ് ഫാസിൽ  വടിവേലു  കീർത്തി സുരേഷ്  ഉദയനിധി സ്റ്റാലിൻ  Fahadh Faasil  Vadivelu  Keerthy Suresh  Mari Selvaraj  മാരി സെൽവരാജ്  വാരാന്ത്യ നേട്ടം 28 കോടിയിലേക്ക്  മാമന്നൻ വാരാന്ത്യ നേട്ടം 28 കോടിയിലേക്ക്  മാമന്നൻ വാരാന്ത്യ നേട്ടം  Towards 28 crores Extended weekend From TN  maamannan Towards 28 crores Extended weekend  maamannan At Tamil Nadu BoxOffice  Excellent Sunday For maamannan At Tamil Nadu
Maamannan| തമിഴ്‌നാട് ബോക്‌സോഫിസില്‍ മുന്നേറി 'മാമന്നൻ'; വാരാന്ത്യ നേട്ടം 28 കോടിയിലേക്ക്
author img

By

Published : Jul 3, 2023, 7:36 AM IST

ടിവേലു (Vadivelu), ഫഹദ് ഫാസിൽ (Fahadh Faasil), കീർത്തി സുരേഷ് (Keerthy Suresh), ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാരി സെൽവരാജ് (Mari Selvaraj) സംവിധാനം ചെയ്‌ത ചിത്രം 'മാമന്നൻ' (Maamannan) ബോക്‌സോഫിസില്‍ കുതിക്കുന്നു. ജൂൺ 29ന് തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം 28 കോടിയോടടുത്ത് കലക്ഷൻ നേടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പരിയേറും പെരുമാൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമ ലോകത്ത് തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് മാരി സെൽവരാജ്. പിന്നീട് വന്ന കർണനും മികച്ച പ്രതികരണം നേടി. 'പരിയേറും പെരുമാൾ', 'കർണൻ' എന്നിവ പോലെ തന്നെ ശക്തമായ രാഷ്‌ട്രീയം സംസാരിക്കുന്ന ചിത്രമാണ് മാമന്നനും.

തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം ചിത്രം 9 കോടിയിലധികം കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. മലയാളി താരം ഫഹദ് ഫാസിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച മാമന്നൻ കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിയ ഷിബുവിന്‍റെ എച്ച് ആർ പിക്ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

ചിത്രത്തില്‍ രത്നവേലു എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വടിവേലുവിന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇതുവരെ കാണാത്ത വേറിട്ട രൂപത്തിലും ഭാവത്തിലും സിനിമാസ്വാദകരെ ഞെട്ടിക്കുകയാണ് താരം.

അതേസമയം ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും 'മാമന്നന്‍' എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തന്‍റെ പിതാവും മുഖ്യമന്ത്രിയുമായ എം കെ സ്‌റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ യുവജനക്ഷേമ കായിക വികസന മന്ത്രിയാണ് നിലവിൽ ഉദയനിധി സ്റ്റാലിന്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുത്ത ഉടന്‍ അഭിനയത്തില്‍ നിന്നും വിരമിച്ച് രാഷ്‌ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ഉദയനിധി സ്റ്റാലിന്‍റെ കീഴിലുള്ള റെഡ് ജയന്‍റ് മൂവിസ് ആണ് മാമന്നൻ നിർമിച്ചിരിക്കുന്നത്. 'മാമന്നന്‍' വൻ വിജയം നേടിയതിന് പിന്നാലെ സംവിധായകൻ മാരി സെൽവരാജിന് ഉദയനിധി സ്‌റ്റാലിന്‍ കഴിഞ്ഞ ദിവസം മിനി കൂപ്പർ കാർ സമ്മാനമായി നൽകിയത് വാർത്തയായിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ പശ്‌ചാത്തലത്തില്‍ ആയിരുന്നു സംവിധായകന് അഭിനേതാവിന്‍റെ വക സ്‌നേഹ സമ്മാനം എത്തിയത്.

ഉദയനിധി സ്റ്റാലിൻ തന്നെയാണ് കാറിന്‍റെ താക്കോൽ മാരി സെൽവരാജിന് കൈമാറിയത്. മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജ് സാറിന് നന്ദിയുണ്ടെന്നും ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ സിനിമ ചൂടേറിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്‌തിരുന്നു.

പ്രശസ്‌ത സംഗീതജ്ഞൻ എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് സെല്‍വയാണ്. മാരി സെല്‍വരാജിന്‍റെ 'പരിയേറും പെരുമാളും' 'കർണനും' എഡിറ്റ് ചെയ്‌തത് സെല്‍വ തന്നെയാണ്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും നിർവഹിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.