Empuraan script completed : സൂപ്പര്‍ഹിറ്റ് ചിത്രം 'ലൂസിഫറി'ന്‍റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേക്ഷകര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍റെ' തിരക്കഥ പൂര്‍ത്തിയായി.
Lucifer 2 updates: 'എമ്പുരാന്‍' തിരക്കഥ പൂര്‍ത്തിയായ വിവരം രചയിതാവ് മുരളി ഗോപി ആണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. 'എല്‍ 2 E: റെഡി ഫോര്‍ ലോഞ്ച്' എന്ന അടിക്കുറിപ്പോടുകൂടി തിരക്കഥയുടെ പകര്‍പ്പിന്‍റെ ചിത്രം അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചു. 'L2E The Screenplay' എന്ന് പുറംചട്ടയില്‍ കുറിച്ച ഒരു പുസ്‌തകവും അതിന് മേലൊരു തടിച്ച പേനയുമാണ് ചിത്രത്തില്‍ കാണാനാവുക.
Prithviraj comment on Murali Gopi post: മുരളി ഗോപിയുടെ പോസ്‌റ്റിന് കമന്‍റുമായി 'എമ്പുരാന്‍റെ' സംവിധായകനും നടനുമായ പൃഥ്വിരാജ് രംഗത്തെത്തി. 'കലാപമുയരുമ്പോള്‍, ഇരുള്‍ വീഴുമ്പോള്‍, എല്ലാം നേരെയാക്കാന്‍ അവന്‍ മടങ്ങിവരും. പിശാചിന്‍റെ നിയമം' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചത്. 2023ല്‍ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വി അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also Read: ഗംഭീരം! ; ബറോസ് ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
'ലൂസിഫറി'ല്‍ അബ്രാം ഖുറേഷി എന്ന മോഹന്‍ലാലിന്‍റെ കഥാപാത്രം അവസാനിച്ചിടത്ത് നിന്നാകുമോ 'എമ്പുരാന്‍റെ' തുടക്കം എന്നാണ് ആരാധകരുടെ ആകാംക്ഷ. അതേസമയം 'എമ്പുരാന്‍' 'ലൂസിഫറി'ന്‍റെ തുടര്‍ച്ചയാകില്ലെന്നും 'ലൂസിഫറി'ന് മുമ്പും ശേഷവും സംഭവിച്ചതിന്‍റെ പ്രത്യേക ദൃശ്യം നല്‍കുമെന്നും പൃഥ്വിരാജ് പറയുന്നു. 2019 ജൂണിലായിരുന്നു ചിത്ര പ്രഖ്യാപനം. 2019ലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റായിരുന്നു 'ലൂസിഫര്‍'. 200 കോടി ക്ലബ്ബിലിടം പിടിച്ച ചിത്രം നിലവില്‍ മലയാള സിനിമയിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്.
Prithviraj upcoming movies: 'കാളിയന്‍', 'ആടുജീവിതം' എന്നിവയാണ് പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ മറ്റ് ചിത്രങ്ങള്‍. ജോര്‍ദാനില്‍ പുരോഗമിക്കുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിന്‍റെ അവസാനഘട്ട ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. അടുത്തിടെയാണ് 'കാളിയന്‍റെ' ഓഡിഷന്‍ കൊച്ചിയില്‍ നടന്നത്.
Mohanlal upcoming movies: ആദ്യ സംവിധാന സംരംഭമായ 'ബറോസി'ന്‍റെ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. 'ബറോസ്' ലുക്കിലാണ് താരം പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നത്. ജീത്തു ജോസഫിനൊപ്പം 'റാം', വൈശാഖ് സംവിധാനം ചെയ്യുന്ന 'മോണ്‍സ്‌റ്റര്‍', 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിനൊപ്പമുള്ള 'എലോണ്‍' എന്നിവയാണ് മോഹന്‍ലാലിന്‍റെ മറ്റ് പുതിയ പ്രൊജക്‌ടുകള്‍.