Vijay movie Leo new update: ദളപതി ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. 'ലിയോ'യുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ 'ലിയോ'യിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് സംവിധായകന്‍ മിഷ്‌കന്‍ രംഗത്തെത്തിയിരുന്നു.
-
My Dear @DirectorMysskin sir,
— Lokesh Kanagaraj (@Dir_Lokesh) March 1, 2023 " class="align-text-top noRightClick twitterSection" data="
A million thanks won’t suffice to express how grateful and fortunate I feel to have had the opportunity to work with you in such close capacity. We had an absolute blast having you on sets Sir.I can never thank you enough but a million thanks ! #Leo pic.twitter.com/0UGHOlsegW
">My Dear @DirectorMysskin sir,
— Lokesh Kanagaraj (@Dir_Lokesh) March 1, 2023
A million thanks won’t suffice to express how grateful and fortunate I feel to have had the opportunity to work with you in such close capacity. We had an absolute blast having you on sets Sir.I can never thank you enough but a million thanks ! #Leo pic.twitter.com/0UGHOlsegWMy Dear @DirectorMysskin sir,
— Lokesh Kanagaraj (@Dir_Lokesh) March 1, 2023
A million thanks won’t suffice to express how grateful and fortunate I feel to have had the opportunity to work with you in such close capacity. We had an absolute blast having you on sets Sir.I can never thank you enough but a million thanks ! #Leo pic.twitter.com/0UGHOlsegW
Lokesh Kanagaraj say thanks to director Mysskin: സിനിമയില്‍ അഭിനയിച്ചതിന് മിഷ്‌കിന് നന്ദി പറഞ്ഞ് സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ലോകേഷിന്‍റെ നന്ദി. മിഷ്‌കിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഒരു ദശലക്ഷം നന്ദിയുമായാണ് ലോകേഷ് കനകരാജ് എത്തിയിരിക്കുന്നത്.
Lokesh Kanagaraj tweet: 'എന്‍റെ പ്രിയപ്പെട്ട മിഷ്‌കിന്‍ സാര്‍, നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് കരുതുന്നു. ഒരു ദശലക്ഷം നന്ദി പറഞ്ഞാലും മതിയാകില്ല. താങ്കള്‍ സെറ്റില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടായി സര്‍. ഒരുപാട് നന്ദി. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പക്ഷേ ഒരു ദശലക്ഷം നന്ദി.' -ഇപ്രകാരമായിരുന്നു ലോകേഷിന്‍റെ ട്വീറ്റ്.
Director Mysskin say thanks to Leo team: 'ലിയോ' എന്ന ഹാഷ്‌ടാഗിനൊപ്പം സംവിധായകന്‍ മിഷ്‌കിനെ ടാഗ് ചെയ്‌തു കൊണ്ടാണ് ലോകേഷ് കനകരാജ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'ലിയോ' സെറ്റില്‍ നിന്നുള്ള സംവിധായകന്‍ മിഷ്‌കിന്‍റെ ഒരു ചിത്രവും ലോകേഷ് പങ്കുവച്ചിട്ടുണ്ട്.
Mysskin wrap up his portion in Leo: രണ്ട് ദിവസം മുമ്പാണ് വിജയ്‌ക്കും ലോകേഷിനും 'ലിയോ' ടീമിനും നന്ദി രേഖപ്പെടുത്തി കൊണ്ട് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മിഷ്‌കിന്‍ എത്തിയത്. 'ഞാനിന്ന് കശ്‌മീരില്‍ നിന്നും ചെന്നൈയിലേയ്‌ക്ക് മടങ്ങുകയാണ്. 500 അംഗ 'ലിയോ' ടീം മൈനസ് 12 ഡിഗ്രിയിലാണ് എന്‍റെ രംഗങ്ങള്‍ പൂര്‍ത്തീകരിച്ചത്. സ്‌റ്റണ്ട് മാസ്‌റ്റര്‍ അന്‍ബറിവ് മികച്ച രീതിയില്‍ കൊറിയോഗ്രാഫി ചെയ്‌തു. മികച്ച ഒരു ആക്ഷന്‍ സീക്വന്‍സ് അന്‍ബറിവ് ചെയ്‌തിട്ടുണ്ട്. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരുടെ കഠിനാധ്വാനവും സ്‌നേഹവും കണ്ട് അത്‌ഭുതപ്പെട്ടു.
Mysskin say thanks to Lokesh Kanagaraj: ആ തണുത്ത കാലാവസ്ഥയിലും നിര്‍മാതാവ് ലളിത് ഒരു സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. പരിജ്ഞാനമുള്ള ഒരു ചലച്ചിത്രകാരനെ പോലെ ലോകേഷ് കനകരാജ്, ഒരു യോദ്ധാവിനെ പോലെ കര്‍ക്കശമായും ദയയോടും കൂടിയാണ് കളത്തില്‍ പ്രവര്‍ത്തിച്ചത്. എന്‍റെ അവസാന രംഗത്തിന് ശേഷം അദ്ദേഹം എന്നെ ആലിംഗനം ചെയ്‌തു. ഞാന്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ ചുംബിച്ചു.
Mysskin say thanks to Vijay: എന്‍റെ പ്രിയ സഹോദരന്‍ വിജയ്‌ക്കൊപ്പം ഒരു നടനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്. വിജയ്‌യുടെ വിനയവും എന്നോടുള്ള സ്‌നേഹവും ഒരിക്കലും മറക്കില്ല ഞാന്‍. 'ലിയോ' എന്ന ചിത്രം തീര്‍ച്ചയായും വിജയിക്കും.'-ഇപ്രകാരമായിരുന്നു മിഷ്‌കിന്‍റെ കുറിപ്പ്.
Trisha team up with Vijay: തൃഷയാണ് 'ലിയോ'യില്‍ വിജയ്‌യുടെ നായികയായെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ്‌യും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും 'ലിയോ'ക്കുണ്ട്. ബോളിവുഡ് താരം സഞ്ജയ് ദത്തും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, സാന്‍ഡി, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, അർജുൻ സർജ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Leo crew members: എസ്.എസ് ലളിത് കുമാര്‍, ജഗദീഷ് പളനിസാമി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വഹിക്കുക. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കും.
Leo theatre release: ഒക്‌ടോബര്‍ 19നാകും 'ലിയോ' തിയേറ്ററുകളിലെത്തുക. തമിഴിന് പുറമെ തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.