ETV Bharat / entertainment

'ഗ്ലാസെടുത്ത് അതില്‍ ചില്ലി ഇട്ട്, എന്‍റെ അവസ്ഥയെന്ന് മനസിൽ പറഞ്ഞുകൊണ്ട് ' ; ജന്‍മദിനം എങ്ങനെ ആഘോഷിക്കാമെന്ന് സുപ്രിയയോട് ലിസ്റ്റിന്‍ - സുപ്രിയ മേനോന്‍

പിറന്നാള്‍ ദിനത്തില്‍ സുപ്രിയക്ക് നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ വേറിട്ട ആശംസ

Listin Stephen funny birthday wishes to Supriya  Listin Stephen funny birthday wishes  Listin Stephen  Supriya Menon  സുപ്രിയക്ക് ലിസ്‌റ്റിന്‍റെ ജന്മദിനാശംസകള്‍  ലിസ്‌റ്റിന്‍റെ ജന്മദിനാശംസകള്‍  ജന്മദിനാശംസകള്‍  ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ വേറിട്ട ജന്മദിനാശംസകള്‍  പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ  പൃഥ്വിരാജ്  സുപ്രിയ മേനോന്‍  ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍
'ഒരു ഗ്ലാസെടുത്ത് അതിലൊരു ചില്ലി ഇട്ട്, എന്‍റെ അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്..'; സുപ്രിയക്ക് ലിസ്‌റ്റിന്‍റെ ജന്മദിനാശംസകള്‍
author img

By

Published : Jul 31, 2023, 4:07 PM IST

പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോന് രസകരമായ പിറന്നാള്‍ ആശംസകളുമായി നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍. സാധാരണ എല്ലാ വര്‍ഷവും സുപ്രിയയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഇരുവരും യാത്രകള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തവണ പൃഥ്വിരാജിന് കാലിന് പരിക്കേറ്റതിനാല്‍ വിശ്രമത്തിലാണ്.

ഈ സാഹചര്യത്തില്‍ എങ്ങനെ പിറന്നാള്‍ ആഘോഷിക്കാമെന്ന് സുപ്രിയയോട് നിര്‍ദേശിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഈ വര്‍ഷം പൃഥ്വിരാജിന് പണികിട്ടിയത് കൊണ്ട് ഭര്‍ത്താവിനെ പരിപാലിച്ച് വ്യത്യസ്‌ത സാഹചര്യത്തില്‍ പിറന്നാള്‍ ആഘോഷിക്കാം എന്നാണ് ലിസ്‌റ്റിന്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ആശംസ.

  • " class="align-text-top noRightClick twitterSection" data="">

'കഴിഞ്ഞ കുറേ വർഷങ്ങളായി ഭർത്താവും ഒന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ട് മൂന്ന് ദിവസം സമയം പങ്കിട്ട് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ്.ഈ വർഷം ഭർത്താവിന് പണികിട്ടിയതുകൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്‌ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..??

തൽക്കാലം ഒരു ഗ്ലാസ്‌ എടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്‍റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്... ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട്.. ഇനി ഞാൻ ഒന്നും പറയുന്നില്ല... പ്രിയപ്പെട്ട സുപ്രിയക്ക് പിറന്നാള്‍ ആശംസകള്‍.. ദൈവം അനുഗ്രഹിക്കട്ടെ..

നോട്ട്: ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്‍റെ പേരിൽ എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്' - ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ കുറിച്ചു. പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും ബിസിനസ് പാര്‍ട്‌ണറും സുഹൃത്തുമാണ് നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍.

അതേസമയം 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന്‍റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. ഇടുക്കിയിലെ മറയൂരില്‍വച്ചായിരുന്നു സംഭവം. സിനിമയില്‍ ബസിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍, ചാടി ഇറങ്ങുന്നതിനിടെയാണ് പൃഥ്വിരാജിന് കാലിന് പരിക്കേറ്റത്. തുടര്‍ന്ന് കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് താരത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ആശുപത്രി വിട്ട ശേഷം തനിക്ക് കുറച്ചുനാള്‍ വിശ്രമവും ഫിസിയോ തെറാപ്പിയും ആവശ്യമാണെന്നറിയിച്ച് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആരോഗ്യം വീണ്ടെടുക്കാന്‍ താന്‍ കഠിന പരിശ്രമം നടത്തുമെന്നും പൃഥ്വിരാജ് പ്രേക്ഷകരെ അറിയിച്ചിരുന്നു.

അതേസമയം പൃഥ്വിരാജും സുപ്രിയയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. നിന്‍റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്ന് ആശംസിച്ച് കൊണ്ടായിരുന്നു പൃഥ്വിരാജിന്‍റെ പോസ്‌റ്റ്. നടി പൂര്‍ണിമ ഇന്ദ്രജിത്തും സുപ്രിയയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. സിനിമയ്‌ക്കകത്തും പുറത്തുനിന്നും നിരവധി പേരാണ് സുപ്രിയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

Also Read: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരൺ ജോഹർ ചിത്രത്തില്‍ കാജോളും ഇബ്രാഹിമും

പൃഥ്വിരാജിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് സുപ്രിയ. ഇക്കാര്യം പൃഥ്വിരാജ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്ഥിരത ഇല്ലാതെ വലഞ്ഞിരുന്ന ഒരാള്‍ക്ക് ഇന്ന് ഏവരും മതിക്കുന്ന സ്ഥിരത നേടാന്‍ ആയതിന്‍റെ ഒരേയൊരു കാരണം ഭാര്യ ആണെന്നായിരുന്നു പരാമര്‍ശം. തന്‍റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള്‍... അധികം സുഹൃത്‌ബന്ധങ്ങള്‍ തനിക്കില്ല... ആ ഇടത്ത് സുപ്രിയയാണ് തന്‍റെ ബെസ്‌റ്റ് ഫ്രണ്ട് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

മലയാള സിനിമയിലെ പവര്‍ കപ്പിള്‍സാണ് പൃഥ്വിരാജും സുപ്രിയയും. 2011ലാണ് മാധ്യമപ്രവര്‍ത്തക ആയിരുന്ന സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിച്ചത്. 2014ല്‍ ഇരുവര്‍ക്കും മകള്‍ അലംകൃത ജനിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.