ETV Bharat / entertainment

Leo Tamil Movie Updates: ലോക്ക്‌ഡ്‌ ആന്‍ഡ് ലോഡഡ്‌; ലിയോ പോസ്റ്ററിനു മുമ്പിൽ കൈ കോര്‍ത്ത് പിടിച്ച് ലോകേഷ് കനകരാജും അനിരുദ്ധ് രവിചന്ദറും

author img

By ETV Bharat Kerala Team

Published : Oct 16, 2023, 10:56 AM IST

Lokesh Kanakaraj Dropped New Picture On X: ലിയോ ചിത്രത്തിന്‍റെ പോസ്റ്ററിനു മുമ്പിൽ കൈകോർത്ത്‌ നിന്ന്‌ ലോകേഷും അനിരുദ്ധ് രവിചന്ദറും. ചിത്രം ഒക്‌ടോബർ 19 തിയേറ്ററുകളിൽ

Leo Tamil Movie Updates  vijay new movie updates  Lokesh Kanaka Raj Dropped New Picture On X  leo vijay new tamil movie  anirudh ravichandar musical movie leo  ലിയോ പോസ്റ്ററിനു മുമ്പിൽ അനിരുദ്ധും ലോകേഷും  ലിയോ തമിഴ്‌ സിനിമ വിശേഷങ്ങൾ  ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രം ലിയോ  വിജയ്‌ നായകനാകുന്ന ലിയോ തമിഴ്‌ ചിത്രം  ആക്ഷൻ ത്രില്ലർ ലിയോ തമിഴ്‌ സിനിമ
Leo Tamil Movie Updates

ഹൈദരാബാദ്‌ : ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രം ലിയോ ഒക്‌ടോബർ 19ന്‌ പുറത്തിറങ്ങാനിരിക്കെ സിനിമയുടെ പോസ്റ്ററിന്‌ മുമ്പിൽ അനിരുദ്ധ് രവിചന്ദറിനൊപ്പം കൈ കോർത്തു നിൽക്കുന്ന ചിത്രം പുറത്ത്‌ വിട്ട്‌ ലോകേഷ്‌ (Leo Tamil Movie Updates). ദളപതി വിജയ്‌ നായകനാകുന്ന ലിയോ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്‌. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ലോകേഷ്‌ കനകരാജും പോസ്റ്ററിന് മുമ്പിൽ കൈകോർത്ത്‌ നിൽക്കുന്ന ചിത്രം ലോക്ക്‌ഡ്‌ ആന്‍ഡ് ലോഡഡ്‌ എന്ന അടികുറിപ്പോടു കൂടിയാണ് എക്‌സിൽ (ട്വിറ്റർ) പങ്കു വച്ചിരിക്കുന്നത്.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഇത്തവണ സകല റെക്കോർഡുകളും തകർക്കുമെന്നാണ്‌ ആരാധകരുടെ പ്രവചനം. മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം ലോകേഷ്‌ കനകരാജും നടൻ വിജയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രമാണ്‌ ലിയോ. സിനിമയെ മൂന്ന്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണെന്നും സാധാരണ സിനിമ പോലെ വളരെ പതുക്കെ വികസിക്കുന്ന കഥാഗതിയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ലോകേഷ്‌ കനകരാജ്‌ പറഞ്ഞിരുന്നു.

ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയിലറിൽ പ്രേഷകർക്ക് കഥയെ കുറിച്ച്‌ സൂചന നൽകാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ലിയോയെ തന്‍റെ കഴിഞ്ഞ ചിത്രമായ വിക്രമുമായി താരതമ്യം ചെയ്യുമ്പോൾ, രണ്ടു സിനിമകളുടെയും കഥ പറയുന്ന രീതി വ്യത്യസ്‌തമാണെന്ന്‌ സംവിധായകൻ വ്യക്തമാക്കി. ലിയോയുടെ കഥ, തമിഴ്‌ സിനിമ രംഗത്ത് പുതുമയുള്ളതല്ലെന്നും ട്രെയിലർ പുറത്തിറങ്ങിയപ്പോൾ വിജയ്‌യുടെ പഴയ ചിത്രമായ വെട്രി വിഴയ്‌ക്ക്‌ സമാനമായ സിനിമയാണെന്നും ആരാധകരുടെ അനുമാനം. കഥാഗതി പഴയതാണെങ്കിലും സിനിമ അവതരിപ്പിക്കുന്ന രീതി വ്യത്യസ്‌തമയിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ALSO READ :Trisha Dropped Unseen Pictures From Leo : 'ലിയോ'യിലെ ഇതുവരെ കാണാത്ത ചിത്രങ്ങളുമായി തൃഷ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലിയോ റിലീസിന് മുന്നോടിയായി, സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ വിജയ്‌ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ അടുത്തിടെ തൃഷ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.