ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ സിനിമ ലിയോയിലെ (gangster action thriller movie leo) സെക്കന്‍റ് സിംഗിൾ റിലീസായി. ദളപതി വിജയും (vijay) സംവിധായകൻ ലോകേഷ് കനകരാജുമായി (lokesh kanakaraj) മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ (lyrical video) ആണ് റിലീസായത് (Leo Badass Lyric Video Out).
ഒക്ടോബർ 19ന് ഗ്രാൻഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ സിംഗിൾ നാൻ റെഡിയുടെ വൻവിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിൾ പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് റിലീസായ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഗാനം മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിലും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
വിഷ്‌ണു ഇടവൻ രചിച്ച വരികൾക്ക് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആലപിച്ച ബാഡ് ആസ് (badass)ഗാനം ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമാവുകയാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മുവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാർട്‌ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ ഡയറക്‌ടർ അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഒ: പ്രതീഷ് ശേഖർ. ലിയോയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിന് ആരാധകർ വൻ വരവേൽപ്പായിരുന്നു. എന്നാൽ ചിത്രത്തിന്‍റെ ഹിന്ദി പോസ്റ്ററിന്‍റെ റിലീസ് നടൻ വിജയ് ആന്‍റണിയുടെ മകളുടെ മരണത്തിൽ അനുശോചിച്ച് മാറ്റിവച്ചിരുന്നു. ചിത്രത്തിൽ ഗ്യാങ്സ്റ്ററായാണ് വിജയ് വേഷമിടുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ.
തമിഴ് ആക്ഷൻ കിങ് അർജുൻ സർജയാണ് ചിത്രത്തിൽ വിജയ്‌ക്കൊപ്പം വില്ലനായി എത്തുന്നത്. താരം അവതരിപ്പിക്കുന്ന ഹരോൾഡ് ദാസ് എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.