ETV Bharat / entertainment

'ഒരേ പകൽ ഓരോ നാളും പോരും...'; 'പൂക്കാല'ത്തിലെ പുതിയ ഗാനം പുറത്ത്

author img

By

Published : Apr 2, 2023, 10:20 PM IST

വിജയരാഘവനും കെപിഎസി ലീലയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പൂക്കാല'ത്തിലെ 'ഒരേ പകൽ' എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

Pookalam  The latest song from Pookalam  ഒരേ പകൽ  വിജയരാഘവനും കെപിഎസി ലീലയും  കൊച്ചി  ore pakal  പൂക്കാലം  മനസിലും പൂക്കാലം
ഏറെ വ്യത്യസ്‌തകളുമായി 'പൂക്കാലം'ത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’. മലയാളക്കരയിലെ കോളജ് വിദ്യാർഥികളെ അവരുടെ കോളജ് ‘ഐവി’ക്ക് പോകാൻ പ്രേരിപ്പിച്ച സിനിമയായ ‘ആനന്ദ’ത്തിൻ്റെ സംവിധായകൻ ഗണേശ് രാജിന്‍റെ സിനിമ എന്നതാണ് ഈ കാത്തിരിപ്പിന് കാരണം. കോളജ് റൊമാൻസ് വിഭാഗത്തിൽ എത്തിയ സിനിമ അന്ന് ഏറെ ശ്രദ്ധ നേടുകയും മലയാള സിനിമക്ക് ഒരുപാട് നല്ല അഭിനേതാക്കളെ സംഭാവന ചെയ്യുകയുമുണ്ടായി. ‘ആനന്ദ’ത്തിലേതുപോലെ തന്നെ ഇത്തവണയും ഒരു പറ്റം പുതുമുഖങ്ങളെ ‘ഹ്യൂമൺസ് ഓഫ് പൂക്കാല’ത്തിലൂടെ ഗണേശ് രാജ് മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നുണ്ട്.

ഇപ്പോൾ ഏറ്റവും പുതിയതായി സിനിമയുടേതായി പുറത്തുവരുന്നത് ചിത്രത്തിലെ ‘ഒരേ പകൽ’ എന്ന ഗാനമാണ്. വളരെ വ്യത്യസ്‌തമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത രീതിയിലാണ് ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു പെൺകുട്ടി തൻ്റെ സ്‌കെച്ച് പെൻസിൽ ഉപയോഗിച്ചു കൊണ്ട് കടലാസുകളിൽ ചിത്രം വരക്കുന്നതുപോലെയാണ് പാട്ടിൻ്റെ ലിറിക്കൽ വീഡിയോ തുടങ്ങുന്നത്. സിനിമയുടെ പേര് എഴുതി കാണിക്കുന്നിടത്ത് ‘പൂക്കാലം’ എന്ന് വാട്ടർ കളർ ഉപയോഗിച്ച് ചുറ്റും ഒരുപാട് പൂക്കളോടെ നീലനിറത്തിൽ എഴുതുന്നത് വളരെ മനോഹരമായ കാഴ്‌ചയാണ്. സിനിമയിലെ ടൈറ്റിൽ ഗാനമായ 'മനസിലും പൂക്കാലം' മാർച്ച് 19 ന് റിലീസ് ചെയ്‌തിരുന്നു.

also read: 'മനസിലും പൂക്കാലം'; 'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം പുറത്ത്

ഗാനത്തിൽ റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് സച്ചിൻ വാര്യരാണ് സംഗീതം നൽകിയിരിക്കുന്നത്. ഷഹബാസ് അമൻ, കെഎസ് ചിത്ര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡൂഡിൾ ആർട്ടിന് വലിയ പ്രാധാന്യമാണ് പാട്ടിലുള്ളത്. മറ്റു ഗാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഗാനത്തിൻ്റെ വീഡിയോയിൽ ഡൂഡിൾ ആർട്ട് ചെയ്‌ത കലാകാരിയായ ഹരിത മേനോൻ്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്പൂപ്പൻ്റെ വേഷത്തില്‍ വിജയരാഘവൻ: സിനിമയിൽ 100 വയസുള്ള ഒരു അപ്പൂപ്പൻ്റെ വേഷമാണ് വിജയരാഘവൻ കൈകാര്യം ചെയ്യുന്നത്. വളരെ ദുശാഠ്യക്കാരനായാണ് സിനിമയുടെ ട്രെയിലറിൽ വിജയരാഘവനെ കാണിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ വളരെ ശാന്തയായി കാണപ്പെടുന്ന കെപിഎസി ലീലയാണ് വിജയരാഘവനെ കുറച്ചെങ്കിലും നിയന്ത്രിക്കുന്നത്. ഒരു പറ്റം മനുഷ്യരുടെ സ്‌നേഹത്തിൻ്റേയും കരുതലിൻ്റേയും, പ്രണയത്തിൻ്റേയും കഥപറയുന്ന ചിത്രമാണ് ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’. രണ്ടു കട്ടിലുകളിലായി പരസ്‌പരം സംസാരിക്കാതെ കിടക്കുന്ന വിജയരാഘവനെയും കെപിഎസി ലീലയെയുമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ട്രെയിലറിലുമെല്ലാം എടുത്തു കാണിക്കുന്നത്.

ഇവരെ കൂടാതെ അനു ആൻ്റണി, ജോണി ആൻ്റണി, റോഷൻ മാത്യു, അരുൺ കുര്യൻ, സെബിൻ ബെൻസൺ, അമൽ രാജ്, കൊച്ചുപ്രേമൻ, അബു സലീം, അരുൺ അജിത് കുമാർ, മഹിമ രാധാകൃഷ്‍ണ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ആദിത്യ മോഹൻ, നോയ് ഫ്രാൻസി, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ എന്നിവരും സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

also read: ആനന്ദം കഴിഞ്ഞു, 'പൂക്കാലം' വരവായി.; പുതിയ സിനിമയുമായി സംവിധായകൻ ഗണേശ് രാജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.