ETV Bharat / entertainment

'ആകെമൊത്തം മാപ്പിളത്താളം'; മേ ഹും മൂസയുടെ വരവറിയിച്ച് ലിറിക്ക് വീഡിയോ ഗാനം പുറത്ത് - വാഗാ ബോര്‍ഡര്‍

സുരേഷ് ഗോപി-ജിബു ജേക്കബ് പാന്‍ ഇന്ത്യന്‍ ചലച്ചിത്രം മേ ഹും മൂസയിലെ ലിറിക്ക് വീഡിയോ ഗാനം പുറത്തിറക്കി

Latest Malayalam Movie  Mei Hoom Moosa  Mei Hoom Moosa Liric Video  Superstar Suresh Gopi  Latest Movie Mei Hoom Moosa  മേ ഹും മൂസ  ലിറിക്ക് വീഡിയോ ഗാനം  സുരേഷ് ഗോപി  ജിബു ജേക്കബ്  പാന്‍ ഇന്ത്യന്‍ ചലച്ചിത്രം  പാന്‍ ഇന്ത്യന്‍ ചലച്ചിത്രം മേ ഹും മൂസ  സംവിധായകന്‍  കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍  റഫീഖ് അഹമ്മദ്  വാഗാ ബോര്‍ഡര്‍  കാര്‍ഗില്‍
'ആകെമൊത്തം മാപ്പിളത്താളം'; മേ ഹും മൂസയുടെ വരവറിയിച്ച് ലിറിക്ക് വീഡിയോ ഗാനം പുറത്ത്
author img

By

Published : Sep 3, 2022, 10:57 PM IST

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് അണിയിച്ചൊരുക്കുന്ന 'മേ ഹും മൂസ' എന്ന പാന്‍ ഇന്ത്യന്‍ സിനിമയിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം പുറത്തിറക്കി. ഇന്ന് (03.09.2022) വൈകുന്നേരം 5.45ന് പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ മുമ്പ് അറിയിച്ച ഗാനമാണ് പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്. 'ആരമ്പ...തേനിമ്പ' എന്നാരംഭിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് മേ ഹും മൂസയുടെ കഥാപശ്ചാത്തലം. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്‌ടര്‍ സി.ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് റൂബേഷ് റെയിനിന്‍റേതാണ് തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു നാരായണനാണ്.

പൂനം ബജ്‌വ നായികയായെത്തുന്ന മേ ഹും മൂസയില്‍ സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബിൽ രാജൻ പി ദേവ്, കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായർ തുടങ്ങി നീണ്ടനിര താരങ്ങള്‍ തന്നെ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണന്‍ എന്നിവരാണ്. സൂരജ് ഇ.എസ് (എഡിറ്റര്‍), സജീവ് ചന്തിരൂര്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), നിസാര്‍ റഹ്മത്ത് (വസ്‌ത്രാലങ്കാരം), പ്രദീപ് രംഗന്‍ (മേക്കപ്പ്), സജിത്ത് ശിവഗംഗ (കല), രാജേഷ് ഭാസ്‌കര്‍ (ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍), ബോബി, ഷബില്‍, സിന്റോ (അസോസിയേറ്റ് ഡയറക്‌ടറുമാര്‍), അജിത് വി ശങ്കര്‍ (സ്‌റ്റില്‍സ്), ആസ്‌തെറ്റിക് കുഞ്ഞമ്മ (ഡിസൈനര്‍), സഫി ആയൂര്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്) തുടങ്ങിയവരാണ് മേ ഹും മൂസയുടെ അണിയറപ്രവര്‍ത്തകര്‍.

ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ദീര്‍ഘനാൾ പ്രവര്‍ത്തനപരിചയമുള്ള ജിബു ജേക്കബ് 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങയിലൂടെയാണ് സംവിധായകന്‍റെ കുപ്പായമണിയുന്നത്. തുടര്‍ന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളും ജിബു ജേക്കബിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മലപ്പുറം, പൊന്നാനി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുമായാണ് മേ ഹും മൂസയുടെ ചിത്രീകരണം നടന്നത്. വന്‍ മുതല്‍ മുടക്കില്‍ വലിയ ക്യാന്‍വാസിലെത്തുന്ന മേ ഹും മൂസ സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണ്. ചിത്രം സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.