ETV Bharat / entertainment

'എന്തു ചെയ്യും ഞാന്‍? നീ അടുത്തില്ലെങ്കില്‍ ജീവിതം അവസാനിക്കുന്നു': മെയ്‌ന്‍ കീ കാരണ്‍ ശ്രദ്ധേയം

author img

By

Published : May 12, 2022, 4:39 PM IST

Laal Singh Chaddha second song: 'ലാല്‍ സിങ്‌ ചദ്ദ'യിലെ രണ്ടാമത്തെ ഗാനം പുറത്ത്‌. ചിത്രത്തിലെ 'മെയ്ന്‍ കീ കാരണ്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

മെയ്‌ന്‍ കീ കാരണ്‍ ശ്രദ്ധേയം  Main Ki Kaaran song  Laal Singh Chaddha  Laal Singh Chaddha second song  'ലാല്‍ സിങ്‌ ചദ്ദ'യിലെ രണ്ടാമത്തെ ഗാനം  Aamir Khan Productions shared Laal Singh Chaddha song  Sonu Nigam about Main Ki Kaaran  Kahani song released  Amir Khan about Laal Singh Chaddha songs  Laal Singh Chaddha cast and crew  Laal Singh Chaddha release
'എന്തു ചെയ്യും ഞാന്‍? നീ അടുത്തില്ലെങ്കില്‍ ജീവിതം അവസാനിക്കുന്നു'; മെയ്‌ന്‍ കീ കാരണ്‍ ശ്രദ്ധേയം

Main Ki Kaaran song: ഈ വര്‍ഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബോളിവുഡ്‌ സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ 'ലാല്‍ സിങ്‌ ചദ്ദ'. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മെയ്ന്‍ കീ കാരണ്‍ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. അമിതാഭ്‌ ഭട്ടാചാര്യയുടെ വരികള്‍ക്ക്‌ പ്രീതമിന്‍റെ സംഗീതത്തില്‍ സോനു നിഗം, റോമി എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Aamir Khan Productions shared Laal Singh Chaddha song: ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പങ്കുവച്ചിരിക്കുന്നത്‌. സോനു, പ്രീതം, അമിതാഭ്‌ എന്നിവര്‍ക്ക്‌ നന്ദി അറിയിച്ച് കൊണ്ടാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്‌ ഗാനം പങ്കുവച്ചിരിക്കുന്നത്‌. 'ലാല്‍ സിങ്‌ ചദ്ദയി'ലെ 'മെയ്‌ന്‍ കീ കാരണ്‍' പോലൊരു ഗാനം നല്‍കിയതിന് സോനു, പ്രീതം, അമിതാഭ്‌ എന്നിവര്‍ക്ക്‌ നന്ദി. നിങ്ങള്‍ക്കും അങ്ങനെ തോന്നുന്നുവെങ്കില്‍ നിങ്ങളും ക്ലിക്ക്‌ ചെയ്യുക.' -ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്‌ കുറിച്ചു.

Sonu Nigam about Main Ki Kaaran:'മെയ്‌ന്‍ കീ കാരന്‍' എന്ന ഗാനം താന്‍ തന്നെ പാടണമെന്ന്‌ ആഗ്രഹിച്ച ഒരേ ഒരാള്‍ ആമിര്‍ ഖാന്‍ മാത്രമായിരുന്നുവെന്ന് ഈ ഗാനത്തിനായി പ്രീതം തന്നെ സമീപിച്ചപ്പോള്‍ പറഞ്ഞതായി സോനു നിഗം പറഞ്ഞു. 'ഞാന്‍ മുമ്പും ആമിര്‍ ഖാന് വേണ്ടി പാടിയിട്ടുണ്ട്‌. ആ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റുകളായിട്ടുണ്ട്‌. ആ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്‌. 'മെയ്‌ന്‍ കീ കാരണ്‍' ഞങ്ങളുടെ യാത്രയിലെ മറ്റൊരു വിജയമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'-സോനു നിഗം പറഞ്ഞു.

Kahani song released: നേരത്തെ ചിത്രത്തിലെ മറ്റൊരു ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ 'കഹാനി' എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്‌. അമിതാഭ്‌ ഭട്ടാചാര്യയുടെ വരികള്‍ക്ക്‌ പ്രീതമിന്‍റെ സംഗീതത്തില്‍ മോഹന്‍ കണ്ണന്‍ ആയിരുന്നു 'കഹാനി'യുടെ ഗാനാലാപനം. മനുഷ്യ ജീവിതത്തെ കുറിച്ചുള്ള വളരെ അര്‍ഥപൂര്‍ണമായ വരികളായിരുന്നു കഹാനിയുടേത്‌. അര്‍ഥവത്തായ വരികള്‍ക്കൊപ്പം മോഹന്‍ കണ്ണന്‍റെ ശബ്‌ദമാധുര്യം കൂടി ആയപ്പോള്‍ ഗാനത്തിന് ആസ്വാദകര്‍ കൂടിയിരുന്നു.

Amir Khan about Laal Singh Chaddha songs: ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച്‌ ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു. 'ലാൽ സിംഗ് ഛദ്ദ'യിലെ ഗാനങ്ങൾ സിനിമയുടെ ആത്മാവാണെന്നാണ് താരം പറയുന്നത്‌. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങള്‍ ഈ ആൽബത്തിൽ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. 'ഈ ഗാനത്തോട്‌ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നത്‌ കാണാന്‍ തനിക്ക്‌ ഇനിയും കാത്തിരിക്കാനാവില്ല.'-ആമിര്‍ ഖാന്‍ പറഞ്ഞു.

Laal Singh Chaddha release: ആമിര്‍ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മോന സിങ്‌, നാഗ ചൈതന്യ അക്കിനേനി എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. അദ്വൈത്‌ ചന്ദന്‍ ആണ് സംവിധാനം. 'ഫോറസ്‌റ്റ്‌ ഗംപ്‌' എന്ന ഹോളിവുഡ്‌ ചിത്രത്തിന്‍റെ ആവിഷ്‌കാരമാണ് 'ലാല്‍ സിങ്‌ ഛദ്ദ'. 2022 ആഗസ്‌റ്റ്‌ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: കൈ രേഖയില്‍ പ്രവചിക്കപ്പെട്ടതോ അതോ താളത്തിനൊത്ത്‌ തുള്ളുന്നതോ ജീവിതം? കഹാനി ശ്രദ്ധേയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.