ETV Bharat / entertainment

സിംഹത്തിന്‍റെ മുന്നില്‍പ്പെട്ട കുഞ്ചാക്കോയും സുരാജും ; 'ഗര്‍ര്‍ര്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 25, 2023, 5:18 PM IST

Grrr First Look Poster : കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗര്‍ര്‍ര്‍ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്

Grrr First look poster  Grrr movie  Grrr First look  Grrr poster  Kunchacko Boban Suraj Venjaramoodu movie Grrr  Kunchacko Boban Suraj Venjaramoodu movie  സിംഹത്തിന്‍റെ മുന്നില്‍ പെട്ട കുഞ്ചാക്കോ  ഗര്‍ര്‍ര്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  ഗര്‍ര്‍ര്‍ സിനിമ  ഗര്‍ര്‍ര്‍ ഫസ്‌റ്റ് ലുക്ക്  ഗര്‍ര്‍ര്‍ പോസ്‌റ്റര്‍  Kunchacko Boban  Suraj Venjaramoodu  കുഞ്ചാക്കോ ബോബൻ
Grrr First look poster

ക്രിസ്‌മസ് ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനമൊരുക്കി 'ഗര്‍ര്‍ര്‍' ടീം (Grrr movie). കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനാകുന്ന 'ഗര്‍ര്‍ര്‍' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Grrr First Look Poster) അണിയറപ്രവർത്തകർ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമ്മൂടും (Suraj Venjaramoodu) ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എസ്രയുടെ സംവിധായകന്‍ ജയ്‌ കെ (Ezra Director Jay K) ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രവീൺ എസ് ആണ് കോ റൈറ്റര്‍. നര്‍മ രൂപത്തിലാണ് സംവിധായകന്‍ ചിത്രം അവതരിപ്പിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും (Grrr Release on February 2024).

Also Read: Kunchacko Boban Vande Bharat Travel ചാവേർ പ്രൊമോഷന് വേഗമെത്തണം..! കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്‌ത്‌ ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടുമാണ് ഫസ്‌റ്റ് ലുക്കില്‍ (Kunchacko Boban Suraj Venjaramoodu in Grrr first look). മദ്യപാനിയായ യുവാവ് മൃഗശാലയിലെ ഒരു സിംഹത്തിന്‍റെ മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാനായി സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്ര പശ്ചാത്തലം.

  • " class="align-text-top noRightClick twitterSection" data="">

ഈ സിനിമയ്‌ക്കായി ദക്ഷിണാഫ്രിക്കയില്‍ ഒരു യഥാർത്ഥ സിംഹത്തിനൊപ്പമായിരുന്നു കുഞ്ചാക്കോ ബോബന്‍റെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ചാക്കോ ബോബന്‍, സുരാജ് എന്നിവരെ കൂടാതെ ശ്രുതി രാമചന്ദ്രൻ, ഷോബി തിലകൻ, അനഘ, രാജേഷ് മാധവൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഷാജി നടേശനും ആര്യയും ചേർന്നാണ് സിനിമയുടെ നിര്‍മാണം. ജയേഷ് നായർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിര്‍വഹിച്ചു. ഡോൺ വിൻസെന്‍റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്‌തിരിക്കുന്നത്.

Also Read: 'സിനിമകൾ ചെയ്യുന്നത് അവാർഡ് കിട്ടണം എന്നാഗ്രഹിച്ചല്ല'; മമ്മുക്കയോടൊപ്പം പേരുവന്നത് പുരസ്‌കാരത്തിന് തുല്യമെന്ന് കുഞ്ചാക്കോ ബോബൻ

കലാസംവിധാനം - രഖിൽ, മേക്കപ്പ് - ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം - സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - മിറാഷ് ഖാൻ, ആൽവിൻ ഹെൻറി, അധിക ഡയലോഗുകൾ - ആർജെ മുരുകൻ, ഗാനരചന - വൈശാഖ് സുഗുണൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌ - മിഥുൻ എബ്രഹാം, സനു കിളിമാനൂർ, ദിനേഷ് എസ് ദേവൻ, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്‌സ് - എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിസൈൻ - ഇല്യുമിനാർട്ടിസ്‌റ്റ്, പ്രൊഡക്ഷൻ കൺട്രോൾ - ഷബീർ മലവട്ടത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, പിആർഒ - ആതിര ദിൽജിത്ത്.

Also Read: 'മുബൈയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെങ്കിലും റോഡിൽ ഒറ്റ കുഴി പോലുമില്ല'; പരോക്ഷ വിമര്‍ശനവുമായി കുഞ്ചാക്കോ ബോബൻ

അതേസമയം 'ചാവേര്‍' (Chaaver) ആണ് കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. തിയേറ്റര്‍ റിലീസിന് ശേഷം 'ചാവേര്‍' (Chaaver OTT release) ഒടിടിയിലും റിലീസ് ചെയ്‌തു. സോണി ലിവിലാണ് ചിത്രം സ്‌ട്രീമിംഗ് നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.