ETV Bharat / entertainment

'പദ്‌മിനി'യുമായി സെന്ന ഹെഗ്‌ഡെ; ചിരിപ്പിക്കാനുറപ്പിച്ച് ചാക്കോച്ചൻ, ടീസർ പുറത്ത് - കുഞ്ചാക്കോ ബോബൻ സിനിമ

തിങ്കളാഴ്‌ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പദ്‌മിനി ജൂലൈയില്‍ പ്രേക്ഷകർക്കരികിലേക്ക്

Senna Hegde  Kunchacko Boban  Padmini Official Teaser  Padmini Teaser  Padmini movie  Aparna Balamurali  Madonna Sebastian  പദ്‌മിനി  തിങ്കളാഴ്‌ച നിശ്ചയം  1744 വൈറ്റ് ഓൾട്ടോ  സെന്ന ഹെഡ്ജെ  പദ്‌മിനിയുടെ ടീസർ പുറത്തുവന്നു  പദ്‌മിനി ടീസർ  അപർണ ബാലമുരളി  മഡോണ സെബാസ്റ്റ്യൻ  വിൻസി അലോഷ്യസ്  തിങ്കളാഴ്‌ച നിശ്ചയം കുഞ്ഞിരാമായണം ടീം  തിങ്കളാഴ്‌ച നിശ്ചയം  കുഞ്ഞിരാമായണം  new malayalam movie  new movie in malayalam  malayalam movies  സെന്ന ഹെഡ്ജെയുടെ പദ്‌മിനി  കുഞ്ചാക്കോ ബോബൻ  കുഞ്ചാക്കോ ബോബൻ സിനിമ  കുഞ്ചാക്കോ ബോബൻ പുതിയ സിനിമ
'പദ്‌മിനി'യുമായി സെന്ന ഹെഡ്ജെ; ചിരിപ്പിക്കാനുറപ്പിച്ച് ചാക്കോച്ചൻ, ടീസർ പുറത്ത്
author img

By

Published : Jun 17, 2023, 1:12 PM IST

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ സെന്ന ഹെഗ്‌ഡെ എത്തുന്നു. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ നർമത്തില്‍ ചാലിച്ചൊരുക്കുന്ന 'പദ്‌മിനി'യുടെ ടീസർ പുറത്തുവന്നു. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾ ചേർന്ന് പുറത്തിറക്കിയ ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്.

'തിങ്കളാഴ്‌ച നിശ്ചയം', '1744 വൈറ്റ് ഓൾട്ടോ' എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമായ 'പദ്‌മിനി'യില്‍ കുഞ്ചാക്കോ ബോബൻ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവരും അഭിലാഷ് ജോർജും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.

  • " class="align-text-top noRightClick twitterSection" data="">

തിങ്കളാഴ്‌ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'പദ്‌മിനി'ക്കുണ്ട്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച 'കുഞ്ഞിരാമായണം' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് 'പദ്‌മിനി'യുടെയും രചന നിർവഹിക്കുന്നത്. സെന്നയുടെ ആദ്യ രണ്ട് ചിത്രങ്ങള്‍ക്കും കാമറ ചലിപ്പിച്ച ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ മനു ആന്‍റണിയാണ്. ജേയ്‌ക്‌സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.

സുപരിചിതമായ കഥാപശ്ചാത്തലം ആയിരുന്നിട്ടും പ്രേക്ഷകരെ ഒട്ടുമേ ബോറടിപ്പിക്കാതിരുന്ന സിനിമ ആയിരുന്നു 'തിങ്കളാഴ്‌ച നിശ്ചയം'. കണ്ണിമ തെറ്റാതെ പിടിച്ചിരുത്തിയ ആ സെന്ന ഹെഗ്‌ഡെ മാജിക് തന്നെയാകും പ്രേക്ഷകർ 'പദ്‌മിനി'യിലും പ്രതീക്ഷിക്കുക. മലയാളത്തിന്‍റെ അടുത്ത ഹിറ്റാകും ഈ ചിത്രമെന്നാണ് ടീസറിന് താഴെ കാണികൾ കുറിക്കുന്നത്.

ചാക്കോച്ചന്‍റെ കോമഡിക്കായി 'കട്ട വെയിറ്റിങ്ങിലാ'ണെന്നും ചിലർ പറഞ്ഞുപോകുന്നു. അതിസാധാരണമായൊരു പ്രമേയത്തെ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ, അസാധാരണത്വത്തിന്‍റെ പതിവ് ശൈലിയെ പൊളിച്ചുമാറ്റി അവതരിപ്പിച്ച ‘തിങ്കളാഴ്‌ച നിശ്ചയം’ പോലെ മികച്ച സിനിമാനുഭവം തന്നെയാകും പദ്‌മിനിയും സമ്മാനിക്കുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

കല്യാണാലോചനയും അതിനോട് ചേർന്നുള്ള കഥാപാശ്ചാത്തലവുമാകാം 'പദ്‌മിനി'യുടേതെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസർ നൽകുന്നുണ്ട്. മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങൾക്ക് ജീവന്‍ പകരുന്നത്.

പ്രൊഡക്ഷൻ കോൺട്രോളർ- മനോജ് പൂങ്കുന്നം, കലാസംവിധാനം- അർഷാദ് നക്കോത്, വസ്‌ത്രാലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- രഞ്ജിത് മണലിപറമ്പിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് പുല്ലൂടൻ, സ്റ്റിൽസ്- ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ- യെല്ലോടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർസ്- വിഷ്‌ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈൻ- പപ്പെറ്റ് മീഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ചിത്രം അടുത്ത മാസം (ജൂലൈ) പ്രദർശനത്തിനെത്തും.

READ ALSO: വിസ്‌മയിപ്പിക്കാന്‍ 'ഹെഗ്‌ഡെ ടീം' വീണ്ടും; കുഞ്ചാക്കോ അപര്‍ണ ചിത്രം പദ്‌മിനിയുടെ ചിത്രീകരണം പൂര്‍ത്തിയായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.