ETV Bharat / entertainment

'ലവ് യൂ മുത്തേ' ; പാടി ചാക്കോച്ചൻ, ഹൃദയം കവർന്ന് 'പദ്‌മിനി'യിലെ ലിറിക്കൽ വീഡിയോ സോങ് - വിദ്യാധരൻ മാസ്റ്റർ

ഇതാദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി കുഞ്ചാക്കോ ബോബൻ ​​പാടുന്നത്

sita  Padmini  Kunchacko Boban Padmini love You Muthe song  Kunchacko Boban  Kunchacko Boban Padmini movie  Kunchacko Boban singing  Kunchacko Boban song  love You Muthe Lyrical song  love You Muthe song  Jakes Bejoy  Vidyadharan Master  Senna Hegde  കുഞ്ചാക്കോ ബോബൻ ​​ഗാനം ആലപിക്കുന്നു  കുഞ്ചാക്കോ ബോബൻ ​​ ചാക്കോച്ചൻ  ലവ് യൂ മുത്തേ പാടി ചാക്കോച്ചൻ  ലവ് യൂ മുത്തേ പാടി കുഞ്ചാക്കോ ബോബൻ  കുഞ്ചാക്കോ ബോബൻ പാടുന്നു  പദ്‌മിനി  പദ്‌മിനി ലിറിക്കൽ വീഡിയോ സോങ്  ലിറിക്കൽ വീഡിയോ സോങ്  വിദ്യാധരൻ മാസ്റ്റർ  കുഞ്ചാക്കോ ബോബന്‍റെ ആലാപനം
'ലവ് യൂ മുത്തേ' പാടി ചാക്കോച്ചൻ; ഹൃദയം കവർന്ന് 'പദ്‌മിനി' ലിറിക്കൽ വീഡിയോ സോങ്
author img

By

Published : Jun 25, 2023, 4:15 PM IST

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്‌മിനി'. 'തിങ്കളാഴ്‌ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്‍റെ പ്രതീക്ഷയേറ്റുന്ന ലിറിക്കൽ വീഡിയോ ഗാനവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

'ലൗ യൂ മുത്തേ....' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍റെ ആലാപനം തന്നെയാണ് ഗാനത്തെ 'സ്‌പെഷ്യലാ'ക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനം ആരാധകർ നെഞ്ചേറ്റി കഴിഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

വിദ്യാധരൻ മാസ്റ്റർക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ പാടിത്തിമർക്കുന്നത്. ഇതാദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി കുഞ്ചാക്കോ ബോബൻ ​​ഗാനം ആലപിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനായി നേരത്തേ അദ്ദേഹം നൃത്തസംവിധാനം നിർവഹിച്ചിരുന്നു. ഇപ്പോഴിതാ ഗായകന്‍റെ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം ചാക്കോച്ചൻ.

ജേക്‌സ് ബിജോയ് ആണ് ഹൃദയഹാരിയായ ഗാനത്തിന്‍റെ സംഗീതത്തിന് പിന്നില്‍. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. 'കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ' എന്നീ ചിത്രങ്ങൾക്കുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.

അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇവർക്ക് പുറമെ ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ മനു ആന്‍റണി ആണ്. ദീപു പ്രദീപ് ആണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. 'കുഞ്ഞിരാമായണ'ത്തിന് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് 'പദ്‌മിനി'.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കല - ആർഷാദ് നക്കോത്, മേക്കപ്പ് - രഞ്ജിത്ത് മണലിപ്പറമ്പ്, വസ്‌ത്രാലങ്കാരം - ഗായത്രി കിഷോർ, സ്റ്റിൽസ് - ഷിജിൻ പി രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിഞ്ഞാലക്കുട, വിതരണം-സെൻട്രൽ പിക്ചേഴ്‌സ് റിലീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'തിങ്കളാഴ്‌ച നിശ്ചയം', '1744 വൈറ്റ് ഓൾട്ടോ' എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്‌മിനി'. തിങ്കളാഴ്‌ച നിശ്ചയം, കുഞ്ഞിരാമായണം ടീം വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയും 'പദ്‌മിനി'ക്കുണ്ട്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

READ MORE: 'പദ്‌മിനി'യുമായി സെന്ന ഹെഗ്‌ഡെ; ചിരിപ്പിക്കാനുറപ്പിച്ച് ചാക്കോച്ചൻ, ടീസർ പുറത്ത്

സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ നർമത്തില്‍ ചാലിച്ചൊരുക്കുന്ന 'പദ്‌മിനി'യുടെ ടീസർ, ചിത്രം മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്ന സൂചനയാണ് നൽകിയത്. മലയാളത്തിന്‍റെ അടുത്ത ഹിറ്റാകും ഈ ചിത്രമെന്നാണ് ടീസറിന് താഴെ വരുന്ന കമന്‍റുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.