Kuwait Vijayan about Mammootty: സെന്ന ഹെഗ്‌ഡെയുടെ കോമഡി ഡ്രാമ ചിത്രം 'തിങ്കളാഴ്‌ച നിശ്ചയ'ത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കെ.യു മനോജ്. സിനിമയില്‍ കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അനശ്വരമാക്കിയ മനോജിനെ പിന്നീട് പ്രേക്ഷകര്‍ ഈ പേര് നല്‍കി വിളിച്ചു. നാടകങ്ങളില്‍ ലൈറ്റ് ബോയി ആയെത്തി പിന്നീട് നാടകങ്ങളില്‍ തിളങ്ങിയ നടനാണ് മനോജ്. ആദ്യ നാടകത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി കഴിവ് തെളിയിച്ച അഭിനേതാവ് കൂടിയാണ്.
KU Manoj about Mammootty: ഇപ്പോഴിതാ മമ്മൂട്ടിയെ നേരില്‍ കണ്ട അനുഭവം പങ്കുവയ്‌ക്കുകയാണ് കെ.യു മനോജ്. മനോജിന്‍റെ പുതിയ സിനിമ 'പ്രണയ വിലാസം' എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങിനിടെ സ്‌റ്റുഡിയോയില്‍ എത്തിയപ്പോഴാണ് മെഗാസ്‌റ്റാറിനെ കണ്ട അനുഭവം നടന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പകര്‍ത്തിയ ചിത്രവും മനോജ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
KU Manoj Facebook post: 'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെ കുറിച്ച് നിങ്ങളുമായി പങ്ക് വയ്‌ക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏറണാകുളം ലാൽ മീഡിയയിൽ "പ്രണയ വിലാസം" എന്ന എന്‍റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്‌റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവ്വം കാത്തിരിക്കുന്ന ഒരു പ്രതീതി..
കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവ്വം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്‌റ്റുഡിയോ സ്‌റ്റാഫ് എന്നോട് പറഞ്ഞു" സത്യം പറയാലോ കേട്ടയുടനെ എന്‍റെ "കിളി" പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ്. മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്‌റ്റാഫിൽ ഒരാളെ സ്നേഹപൂർവ്വം ഏല്‍പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു.
ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു "മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി. ഞാൻ ഉടൻ പുറത്തേക്ക് ഓടി. നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. "നെറ്റിപട്ടം കെട്ടിയ ആന" എന്നൊക്കെ പറയാറില്ലേ ... ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. "മമ്മൂക്ക ഞാൻ" തിങ്കളാഴ്‌ച നിശ്ചയം പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു..."ആ... മനസ്സിലായി കുവൈത്ത് വിജയൻ.... സിനിമയിൽ കണ്ടത് പോലെ അല്ല... കാണാൻ ചെറുപ്പമാണല്ലോ... വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ... എന്താ ബാക്ക്ഗ്രൗണ്ട് മുമ്പ് അഭിനയിച്ചിട്ടുണ്ടോ?"
ഞാൻ പറഞ്ഞു തിയേറ്ററാണ് പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ..... "ഖസാക്കിന്‍റെ ഇതിഹാസം'' നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക ഏറണാകുളത്ത് വെച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്‌തു. ഒടുവിൽ ഞാൻ പറഞ്ഞു "മമ്മൂക്ക ഒരു ഫോട്ടോ......." വെളിയിൽ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്. അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു.
പോകാനിറങ്ങുമ്പോൾ "പ്രിയൻ ഓട്ടത്തിലാണ്" എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും "ജോർജ്ജെ മനോജിന്‍റെ നമ്പർ വാങ്ങിച്ചോളൂ." എന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... തൊണ്ടയിലെ വെള്ളവും വറ്റി... നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ "കിളി" തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. "മനോജേട്ടാ... നോക്കാം" ക്യാബിനിൽ നിന്ന് വീണ്ടും വിളി... ഡബ്ബിങ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും... ആരാധനയും കൂടി... കൂടി വന്നു. താങ്ക്‌യൂ മമ്മൂക്കാ..........'
Also Read: എപ്പോഴാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുക? മമ്മൂക്കയുടെ മാസ് മറുപടി