ETV Bharat / entertainment

KS Chithra@60 | ഉള്ളുണര്‍ത്തിയ 'ചിത്രഗീത'ങ്ങള്‍ ; പാട്ടിന്‍റെ നാള്‍വഴികളില്‍ അംഗീകാര നിറച്ചാര്‍ത്ത്

മലയാളത്തിന്‍റെ വാനമ്പാടിയെ തേടിയെത്തിയ അംഗീകാരങ്ങളിലേക്ക് ഒരെത്തിനോട്ടം

author img

By

Published : Jul 27, 2023, 10:08 AM IST

Updated : Jul 27, 2023, 11:05 AM IST

KS Chithra birthday special  KS Chithra birthday  KS Chithra Awards and songs  Awards and songs  KS Chithra Awards and songs  കെഎസ് ചിത്ര  കെഎസ് ചിത്ര പിറന്നാൾ  പിറന്നാൾ നിറവൽ കെഎസ് ചിത്ര  മലയാളത്തിന്‍റെ വാനമ്പാടി
KS Chithra

കെഎസ് ചിത്ര, ആലങ്കാരികതയുടെ ആവശ്യമേതുമില്ലാത്ത പേര്. ഓരോ മലയാളിയുടെയും ഗൃഹാതുരത്വവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന, പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ, സന്തോഷത്തിന്‍റെ, സന്താപത്തിന്‍റെ ഓർമകളുടെ കാൽപനികതയുടെ ശബ്‌ദമായി മാറിയ സ്വരമാധുര്യമാണ് കെ എസ് ചിത്ര. മലയാളത്തിന്‍റെ വാനമ്പാടിക്ക് ഇന്ന് 60 വയസ് തികയുകയാണ്. ഓരോ സംഗീതാസ്വാദകരും ഹൃദയം കൊണ്ട് ഇതിഹാസ ഗായികയെ ആശംസകൾ കൊണ്ട് പൊതിയുന്നു.

വർഷം കൂടുന്തോറും ആ പാട്ടിന്‍റെ മാധുര്യം ഏറിവരുന്നതാണ് അനുഭവം. വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ ചിത്രയെന്ന വ്യക്തിക്കും അവരുടെ പാട്ടിന്‍റെ സൗന്ദര്യത്തിനും ഇന്നോളം ഒരു മാറ്റവും വന്നിട്ടില്ല. വർഷങ്ങൾ നീണ്ട സംഗീത യാത്രയ്ക്കി‌ടെ ചിത്രയെ തേടിയെത്തിയത് ഒട്ടനവധി പുരസ്‌കാരങ്ങളും ബഹുമതികളുമാണ്. ഒരുപക്ഷേ മറ്റേതൊരു ഗായികയ്‌ക്കും അവകാശപ്പെടാനാകാത്ത അത്രയും വരുമത്.

പിറന്നാള്‍ നിറവില്‍ കെഎസ് ചിത്ര

തുടക്കം എംജി രാധാകൃഷ്‌ണനൊപ്പം : കർണാടക സംഗീതത്തിലെ തന്‍റെ ഗുരുവായ ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എംജി രാധാകൃഷ്‌ണനാണ് ചിത്രയെ ചലച്ചിത്ര സംഗീത ലോകത്തേക്ക് കൈപിടിച്ചുകയറ്റുന്നത്. 1979ൽ, എം.ജി രാധാകൃഷ്ണന്‍റെ സംഗീതത്തിൽ, 'അട്ടഹാസ'മെന്ന ചിത്രത്തിൽ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടി ചിത്ര ആ ഇതിഹാസ യാത്രയ്‌ക്ക് തുടക്കമിട്ടു.

എന്നാൽ ഒരു വർഷത്തിന് ശേഷം മാത്രമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അതിനുമുൻപ് തന്നെ മലയാളികൾ ആ ഗാനമാധുര്യം നുകർന്നു. പത്മരാജൻ സംവിധാനം ചെയ്‌ത 'നവംബറിന്‍റെ നഷ്‌ടം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ആയിരുന്നു അത്. എംജി രാധാകൃഷ്ണന്‍റെ തന്നെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ 'അരികിലോ അകലെയോ' എന്ന ഗാനം ചിത്രയ്‌ക്ക് മികച്ച തുടക്കം തന്നെ നൽകി. അരുന്ധതിയുമൊത്താണ് ചിത്ര ഈ ഗാനം പാടിയത്.

കാൽപനികതയുടെയും ശബ്‌ദമായി മാറിയ സ്വരമാധുര്യം

തമിഴിൽ ഇളയരാജ സംഗീതം പകർന്ന 'നീ താനേ അന്തക്കുയിൽ' എന്ന ചിത്രത്തിലെ ഗാനാലാപനം ചിത്രയ്‌ക്ക് ദക്ഷിണേന്ത്യയുടെയാകെ ശ്രദ്ധ നേടിക്കൊടുത്തു. ഇതുവരെയായി മലയാളം, തമിഴ്, തെലുഗു, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തി അയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങളടക്കമുള്ള അവാര്‍ഡുകളും അതിനര്‍ഹമായ ഗാനങ്ങളും ഏതൊക്കെയെന്ന് പരിശോധിക്കാം.

പ്രഭയേറ്റി പുരസ്‌കാരത്തിളക്കം : 6 തവണയാണ് സംഗീത ലോകത്തെ മെലഡി ക്വീനിനെ തേടി രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം എത്തിയത്.

  • 'പാടറിയേൻ പഠിപ്പറിയേൻ' (സിന്ധുഭൈരവി- തമിഴ്)

തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കെ ബാലചന്ദർ എഴുതി സംവിധാനം ചെയ്‌ത 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ 'പാടറിയേൻ പഠിപ്പറിയേൻ' എന്ന ഗാനത്തിനായിരുന്നു ചിത്രയ്‌ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 1986 ൽ ആണ് ഇളയരാജയുടെ മാസ്മരിക സംഗീതത്തില്‍ ഈ ഗാനം പിറന്നത്. ഒരുപക്ഷേ സംഗീതലോകം അന്നുവരെ കേൾക്കാത്ത വിസ്‌മയാനുഭവമായിരുന്നു 'പാടറിയേൻ പഠിപ്പറിയേൻ' എന്ന ഗാനം.

മലയാളത്തിന്‍റെ വാനമ്പാടി

കെഎസ് ചിത്രയുടെ ശബ്‌ത്തിലെ ആരെയും മയക്കുന്ന മാധുര്യത്തെ ഏറ്റവും നന്നായി ഉപയോഗിച്ച പാട്ടുകൂടിയാകും 'പാടറിയേൻ പഠിപ്പറിയേൻ'. നാടൻ പാട്ടിന്‍റെ ഈണത്തിൽ വളരെ മെല്ലെ ആരംഭിക്കുന്ന ഈ പാട്ട് പിന്നീട് കർണാടക സംഗീതത്തിലേക്ക് വഴിമാറുന്നു. പലപ്പോഴും കര്‍ണാടക സംഗീതത്തെ ജാതിയുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടക്കാറുണ്ട്. അത്തരം ചിന്തകൾക്ക് മേലുള്ള ഇളയരാജയുടെ കനമേറിയ ഒരു കൊട്ട് കൂടിയായിരുന്നു പാടറിയേന്‍ പഠിപ്പറിയേന്‍ എന്ന ഗാനം. കെഎസ് ചിത്രയെന്ന പാട്ടുകാരിയെ ഇളയരാജ ഒരു പടി മുകളിലേക്ക് എത്തിച്ച പാട്ടാണിത്. ശിവകുമാർ, സുഹാസിനി, സുലക്ഷണ, ഡൽഹി ഗണേഷ് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

  • 'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി' (നഖക്ഷതങ്ങൾ - മലയാളം)

1986ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രം 'നഖക്ഷതങ്ങളി'ലെ 'മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന മനോഹര ഗാനമാണ് ചിത്രയ്‌ക്ക് രണ്ടാമത്തെ ദേശീയ പുരസ്‌കാരം സമ്മാനിച്ചത്. ഹരിഹരന്‍റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് നഖക്ഷതങ്ങൾ. ഈ ചിത്രത്തിലെ അഭിനയത്തിന് മോനിഷയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതും ചരിത്രം. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് ബോംബെ രവി ആണ് സംഗീതം പകർന്നത്.

6 തവണ ദേശീയ പുരസ്‌കാരം
  • 'ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി' (വൈശാലി, മലയാളം)

1989 ലെ ഭരതൻ ചിത്രം 'വൈശാലി'യിലെ 'ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി' എന്ന ഗാനത്തിലൂടെയാണ് മൂന്നാമത് ചിത്ര ദേശീയ പുരസ്‌കാര നേട്ടത്തിലെത്തിയത്. ഈ ഗാനത്തിനും ഈണം പകർന്നത് ബോംബെ രവിയാണ്. എംടി വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് 'വൈശാലി'. ഒഎൻവി കുറുപ്പിന്‍റെ വരികൾ വളരെ മനോഹരമായി പാടി ചിത്ര ഒരിക്കൽക്കൂടി രാജ്യത്തെ മികച്ച ഗായികയായി. ഒന്നിനൊന്ന് മികച്ച 4 ഗാനങ്ങളാണ് ചിത്ര 'വൈശാലി'ക്ക് വേണ്ടി പാടിയത്.

  • 'മാനാ മധുരൈ' (മിൻസാരക്കനവ്, തമിഴ്)

എആർ റഹ്മാന്‍റെ സംഗീതത്തിൽ 1996ൽ പിറന്ന ഗാനമാണ് 'മിൻസാരക്കനവ്' എന്ന ചിത്രത്തിലെ 'മാനാ മധുരൈ'. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചന നിർവഹിച്ച അക്കാലത്തെ ട്രെൻഡ് സെറ്റർ ആയിരുന്ന ഈ ഗാനം പാടിയാണ് അടുത്ത ദേശീയ പുരസ്‌കാരം ചിത്ര കൈയ്യെത്തി പിടിച്ചത്. തമിഴ് സംഗീതത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഗാനങ്ങളായിരുന്നു ഈ ചിത്രത്തിലേത് എന്ന് പറയാം. രാജീവ് മേനോനാണ് ചിത്രത്തിന്‍റെ സംവിധായകൻ.

മെലഡി ക്വീൻ
  • 'ഒവ്വറു പൂക്കളുമേ' (ഓട്ടോഗ്രാഫ്, തമിഴ്)

2004ൽ ആണ് 'ഓട്ടോഗ്രാഫ്' എന്ന തമിഴ് ചിത്രത്തിലെ 'ഒവ്വറു പൂക്കളുമേ' എന്ന ഹിറ്റ് ഗാനം പിറവിയെടുക്കുന്നത്. സിന്ധു ഭൈരവി രാഗത്തിൽ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനത്തിലൂടെ ചിത്ര ആറാമത്തെ ദേശീയ പുരസ്‌കാരം കൈപ്പിടിയിലൊതുക്കി. പിഎ വിജയുടെ വരികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചില്ലെങ്കിലും ഗാനം പ്രേക്ഷകർ നെഞ്ചേറ്റി. ചിത്രയ്ക്ക് പുറമെ പിഎ വിജയ്ക്കും ഈ ഗാനം ദേശീയ അവാർഡ് നേടിക്കൊടുത്തു.

ദേശീയ അവാർഡിന് പുറമെ 16 തവണ കേരള സംസ്ഥാന സർക്കാരിന്‍റെ മികച്ച ഗായികയ്ക്കു‌ള്ള അവാർഡ് ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ 9 തവണ ആന്ധ്ര സംസ്ഥാന സർക്കാരിന്‍റെ അവാർഡ്, 4 തവണ തമിഴ്‌നാട് സർക്കാരിന്‍റെ അവാർഡ്, 3 തവണ കർണാടക സർക്കാരിന്‍റെ അവാർഡ് എന്നിവയും ഈ അതുല്യ പ്രതിഭ വാരിക്കൂട്ടി.

ചൈന ഗവണ്‍മെന്‍റിന്‍റെ ആദരവും ഏറ്റുവാങ്ങി

1985 ൽ ആയിരുന്നു മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ കേരള സ്റ്റേറ്റ് അവാർഡ് 'നോക്കെത്താദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായി' എന്ന ഗാനത്തിലൂടെ ചിത്ര നേടുന്നത്. പിന്നീട് 1986 മുതൽ 1995 വരെയുള്ള വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാനത്തെ മികച്ച ഗായിക പട്ടം നിലനിർത്തി ചിത്ര വിസ്‌മയിപ്പിച്ചു. 1986 ൽ 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലെ 'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന ഗാനത്തിനും 1987ൽ 'എഴുതാപ്പുറങ്ങൾ' എന്ന ചിത്രത്തിലെ 'താലോലം പൈതൽ താലോലം' എന്ന ഗാനത്തിനുമാണ് ചിത്രയ്ക്ക് അവാർഡ് ലഭിച്ചത്. ചിത്രയുടെ ശേഷിക്കുന്ന കേരള സംസ്ഥാന അവാർഡുകൾ ചുവടെ:

  • 1988- വൈശാലിയിലെ ഗാനങ്ങൾ
  • 1989- 'തങ്കത്തോണി' (മഴവിൽക്കാവടി), 'കളരിവിളക്ക് തെളിഞ്ഞതാണോ' (ഒരു വടക്കൻ വീരഗാഥ)
  • 1990- 'കണ്ണിൽ നിൻ മെയ്യിൽ' (ഇന്നലെ), 'പാലപ്പൂവേ നിൻ' (ഞാൻ ഗന്ധർവൻ)
  • 1991- സ്വരകന്യകമാർ' (സാന്ത്വനം), 'താരം വൽക്കണ്ണാടി നോക്കി' (കേളി)
  • 1992- 'മൗന സരോവരമാകെ' (സവിധം)
  • 1993- 'സംഗീതമേ' (സർഗം), 'രാജഹംസമേ' (ചമയം)
  • 1994- 'പാർവണേന്ദു മുഖീ' (പരിണയം)
  • 1995- 'ശശികല ചാർത്തിയ' (ദേവരാഗം)
  • 1999- 'പുലർവെയിലും പകൽ മുകിലും' (അങ്ങനെ ഒരു അവധിക്കാലത്ത്)
  • 2001- 'മൂളി മൂളി' (തീർഥാടനം)
  • 2002- 'കാർമുകിൽ' (നന്ദനം)
  • 2005- 'മയങ്ങിപ്പോയി' (നോട്ടം)
  • 2017- 'നടവാതിൽ' (കാംബോജി)

    ബ്രിട്ടീഷ് പാർലമെന്‍റ് ആദരിച്ച ആദ്യ ഇന്ത്യൻ ഗായിക

ബ്രിട്ടീഷ് പാർലമെന്‍റ് ആദരിച്ച ആദ്യ ഇന്ത്യൻ ഗായിക കൂടിയാണ് ചിത്ര. 1997ൽ ആണ് അവര്‍ ഈ ആദരം ഏറ്റുവാങ്ങിയത്. 2009ലെ ക്വിങ്ഹായ് ഇന്‍റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിൽ വച്ച് ചൈന ഗവൺമെന്‍റും ചിത്രയെ ആദരിച്ചു. ഇത്തരത്തിൽ ചൈന ഗവണ്മെന്‍റിന്‍റെ ആദരം ഏറ്റുവാങ്ങുന്ന ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയാണ് ചിത്ര. 2001-ൽ റോട്ടറി ഇന്‍റർനാഷണലിന്‍റെ പരമോന്നത ബഹുമതിയായ ഫോർ ദി സെക്ക് ഓഫ് ഓണർ അവാർഡിനും അവര്‍ അർഹയായി. 2011ൽ സത്യബാമ സർവകലാശാലയിൽ നിന്നും 2018ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്‍റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹോണററി ഡോക്ടറേറ്റും ഈ മെലഡി ക്വീനിനെ തേടിയെത്തി.

Last Updated : Jul 27, 2023, 11:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.