ETV Bharat / entertainment

കോമഡി എന്‍റർടെയിനറുമായി കൃഷ്‌ണ ശങ്കർ ; 'പട്ടാപ്പകൽ' സെക്കന്‍റ് ലുക്ക്‌ പോസ്റ്റർ പുറത്ത് - പട്ടാപ്പകൽ സിനിമ

Pattappakal Movie second look poster out : 'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' ഉടൻ പ്രേക്ഷകരിലേക്ക്

Krishna Sankar Pattappakal second look poster  Krishna Sankar Pattappakal Movie  Krishna Sankar starrer Pattappakal  Pattappakal Movie second look poster out  Pattappakal Movie second look  പട്ടാപ്പകൽ സെക്കന്‍റ് ലുക്ക്‌ പോസ്റ്റർ പുറത്ത്  പട്ടാപ്പകൽ സെക്കന്‍റ് ലുക്ക്‌  പട്ടാപ്പകൽ  കൃഷ്‌ണ ശങ്കർ  പട്ടാപ്പകൽ സെക്കന്‍റ് ലുക്ക്‌ പോസ്റ്റർ പുറത്ത്  പട്ടാപ്പകൽ സെക്കന്‍റ് ലുക്ക്‌ പോസ്റ്റർ  കൃഷ്‌ണ ശങ്കർ  Pattappakal Movie second look poster out  പട്ടാപ്പകൽ സിനിമ  Krishna Sankar new movie
Krishna Sankar starrer Pattappakal
author img

By ETV Bharat Kerala Team

Published : Nov 28, 2023, 6:29 PM IST

കൃഷ്‌ണ ശങ്കർ നായകനായി പുതിയ ചിത്രം വരുന്നു. സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന സിനിമയിലാണ് കൃഷ്‌ണ ശങ്കർ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നു (Pattappakal Movie second look poster out).

സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്‍റണി, രമേഷ് പിഷാരടി തുടങ്ങിയവരാണ് 'പട്ടാപ്പകലി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്‌ണ ശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിൽ അണിനിരക്കുന്നത്. കോമഡി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.

'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'പട്ടാപ്പകൽ'. ശ്രീ നന്ദനം ഫിലിംസിന്‍റെ ബാനറിൽ എൻ നന്ദകുമാർ ആണ് ഈ ചിത്രം നിർമിക്കുന്നത്. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന പട്ടാപ്പകലിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്.

ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം ജസൽ സഹീറും കൈകാര്യം ചെയ്യുന്നു.

മനു മഞ്ജിത്തിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്മാനാണ്. പ്രൊഡക്ഷൻ കൺട്രോളർ : നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : അനീഷ് ജോർജ്, കലാസംവിധാനം : സന്തോഷ് വെഞ്ഞാറമ്മൂട്, വസ്‌ത്രാലങ്കാരം : ഗഫൂർ മുഹമ്മദ്, മേക്കപ്പ് : ജിതേഷ് പൊയ്യ, ആക്ഷൻ : മാഫിയ ശശി, കൊറിയോഗ്രഫി : പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : ഗൗതം കൃഷ്‌ണ, ഫിനാൻസ് മാനേജർ : സജിത്ത് സത്യൻ, രാധാകൃഷ്‌ണൻ, അസോസിയേറ്റ് ഡയറക്‌ടർ : ജിസ്മോൻ ജോർജ്, രാകേഷ് കൃഷ്‌ണൻ ജി, സ്റ്റിൽസ് : ഹരീസ് കാസിം, പി ആർ ഒ : പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് : പ്ലമേറിയ മുവീസ്.

ദേവ് മോഹന്‍റെ 'പുള്ളി' ഡിസംബർ 8ന് : ദേവ് മോഹന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'പുള്ളി'. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവന്നു. ഡിസംബർ എട്ടിന് പുള്ളി തിയേറ്ററുകളിലെത്തും (Dev Mohan's Pulli hits theaters on December 8). നേരത്തെ ഡിസംബര്‍ ഒന്നിന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്.

READ MORE: ദേവ് മോഹന്‍റെ 'പുള്ളി' ഡിസംബർ 8ന്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

കമലം ഫിലിംസിന്‍റെ ബാനറിൽ ടി ബി രഘുനാഥനാണ് പുള്ളിയുടെ നിർമാണം. 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീനാക്ഷി ദിനേശ് ആണ് നായിക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.