Kirshna Kumar about cow caring: പശുക്കളോടുള്ള സ്‌നേഹം പങ്കുവച്ച് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്‌ണകുമാര്‍. മുജ്ജന്മങ്ങളില്‍ എന്നോ ഉണ്ടായതാണ് പശുക്കളുമായുള്ള ബന്ധമെന്ന് നടന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പശു സ്‌നേഹം പങ്കുവച്ച് കൃഷ്‌ണ കുമാര്‍ രംഗത്തെത്തിയത്. പശുക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
Krishna Kumar s cow caring Instagram post: സമയം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്ത് ചെന്ന് നിന്നിട്ട് അവയുടെ കണ്ണുകളിലേക്ക് നോക്കാനും നടന്‍ പറയുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദിയും രേഖപ്പെടുത്തി കൃഷ്‌ണകുമാര്‍. അതേസമയം തന്‍റെ പോസ്‌റ്റ് ട്രോളുകള്‍ക്ക് വിധേയമായേക്കാമെന്നും താരം പറയുന്നു. രാഷ്‌ട്രീയ അന്ധത ബാധിച്ചവര്‍ തന്‍റെ ഈ പോസ്‌റ്റിനെ ട്രോളിയേക്കാം എന്നാണ് കൃഷ്‌ണകുമാര്‍ പറയുന്നത്.
Krishna Kumar Instagram post viral: 'നമസ്‌കാരം സഹോദരങ്ങളെ, ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെ പറ്റിയും ശാന്തതയെ പറ്റിയും സ്നേഹത്തെ പറ്റിയും ചുരുക്കത്തിൽ ചില കാര്യങ്ങൾ പറയാമെന്ന് കരുതി. കാരണം എന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.
- " class="align-text-top noRightClick twitterSection" data="
">
Krishna Kumar says his name connection with cow: പേരിൽ തന്നെ കൃഷ്‌ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്ക് നോക്കുക.
Krishna Kumar says greatness of cow: രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും. ഞാനും നിങ്ങളും ജനിച്ചു വീണു കഴിഞ്ഞ് ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽ പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്‍റെ പുണ്യവും പൊലിമയും നമുക്ക് തരുന്നത് ഈ മിണ്ടാപ്രാണികളാണ്.
Krishna Kumar says thanks to parents those who teach cow caring: രണ്ടും അമ്മമാരാണ്. ഉറപ്പിച്ച് പറയട്ടെ, എവിടെ, എപ്പോൾ സൗകര്യം ഉണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവം ഒന്നുമില്ല. കാരണം, അതാണ് എന്‍റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. മനസ്സ് നിറഞ്ഞു, നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ' -കൃഷ്‌ണ കുമാര്‍ കുറിച്ചു.
Public reacts on Krishna Kumar s post: പങ്കുവച്ച് നിമിഷ നേരം കൊണ്ട് പോസ്‌റ്റ് വൈറലായി. നിരവധി രസകരമായ കമന്‍റുകളാണ് കമന്‍റ് ബോക്‌സില്‍ നിറയുന്നത്. 'കേന്ദ്ര മന്ത്രി സ്ഥാനം ലക്ഷ്യം... അല്ലെ നടക്കട്ടെ', 'ഇയാൾ ഇത് എന്താ പറയണേ ??? ജീവൻ നിലനിർത്താൻ പാൽ മാത്രം മതിയോ' -ഇങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.
Also Read: 'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപിച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി