ETV Bharat / entertainment

കൂടത്തായി കൂട്ടക്കൊല ഡോക്യുമെന്‍ററിയായി നെറ്റ്ഫ്ലിക്‌സിൽ ; ട്രെയിലർ പുറത്ത് - Koodathayi documentary

'Curry and Cyanide The Jolly Joseph Case': 'കറി ആൻഡ് സയനൈ‍ഡ് - ദി ജോളി ജോസഫ് കേസ്' ഡോക്യുമെന്‍ററി ഡിസംബർ 22ന് പുറത്തിറങ്ങും

Koodathayi murder case  Curry and Cyanide The Jolly Joseph Case  Jolly Joseph Case  Jolly Joseph  Koodathayi  Koodathayi Case  Koodathayi Case as documentary  Curry and Cyanide The Jolly Joseph Case on Netflix  Curry and Cyanide Jolly Joseph Case December 22  കൂടത്തായി കൂട്ടക്കൊല ഡോക്യുമെന്‍ററിയായി  കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്‌സിൽ  കൂടത്തായി കൂട്ടക്കൊല  കൂടത്തായി കൂട്ടക്കൊല ഡോക്യുമെന്‍ററി ട്രെയിലർ  കറി ആൻഡ് സയനൈ‍ഡ്  കറി ആൻഡ് സയനൈ‍ഡ് ദി ജോളി ജോസഫ് കേസ്  ദി ജോളി ജോസഫ് കേസ് ഡോക്യുമെന്‍ററി  കൂടത്തായി ഡോക്യുമെന്‍ററി  Koodathayi documentary  Jolly Joseph Case documentary trailer out
Curry and Cyanide The Jolly Joseph Case
author img

By ETV Bharat Kerala Team

Published : Dec 14, 2023, 6:03 PM IST

കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു കൂടത്തായി കൂട്ടക്കൊല. ഏറെ വിവാദമായ ഈ കേസ് നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയായി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. 'കറി ആൻഡ് സയനൈ‍ഡ് - ദി ജോളി ജോസഫ് കേസ്' (Curry and Cyanide The Jolly Joseph Case ) എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലർ പുറത്തുവന്നു. ഡിസംബർ 22ന് ഡോക്യുമെന്‍ററി പുറത്തിറങ്ങും.

ജോളി ജോസഫിന്‍റെ ജീവിതവും കേസിന്‍റെ നാൾവഴികളും ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്. ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കള്‍ എന്നിവര്‍ വന്നുപോകുന്ന ട്രെയിലർ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അഭിഭാഷകനായ ബി എ ആളൂരിനെയും ട്രെയിലറിൽ കാണാം.

  • " class="align-text-top noRightClick twitterSection" data="">

ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്യുന്നത്. ഇപ്പോഴും പല രഹസ്യങ്ങളും ജോളി ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിൽ പറയുന്നു. കേരളക്കരയെയാകെ നടുക്കിയ കൊലപാതക പരമ്പരയുടെ കാണാക്കാഴ്‌ചകൾ കണ്ടറിയാൻ ഡോക്യുമെന്‍ററിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഏവരും.

നേരത്തെ വടക്കേ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്‍ററി രൂപത്തിൽ നെറ്റ്ഫ്ലിക്‌സ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഇത്തരത്തിൽ ഒരു കേസ് ഇവർ ഡോക്യുമെന്‍ററിയാക്കുന്നത്.

നാടിനെ നടുക്കിയ കൊലപാതകം : ജോളി ജോസഫെന്ന വീട്ടമ്മയാണ് നാടിനെ നടുക്കിയ ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത്. ഇവർ പിടിയിലായതോടെയാണ് കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളും പുറത്തുവന്നത്. പ്ലസ്‌ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ച് ബന്ധുക്കളെ ഇല്ലാതാക്കിയതും കേരളം ഞെട്ടലോടെ കേട്ടു.

14 വര്‍ഷത്തിനിടെയാണ് ആറ് ദുരൂഹമരണങ്ങള്‍ നടന്നത്. പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഇവ കൊലപാതകമാണെന്ന് തെളിഞ്ഞത്. ആസൂത്രണവും കൊല നടത്തിയതുമെല്ലാം ജോളി ജോസഫെന്ന വീട്ടമ്മ.

പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്‍റെ സഹോദരന്‍റെ മകനായ ഷാജുവിന്‍റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിങ്ങനെ 2002 മുതല്‍ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറുപേരാണ് സമാന സാഹചര്യത്തില്‍ മരിച്ചത്. റോയ് തോമസിന്‍റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് ഇവർ ഇല്ലാതാക്കിയത്. സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകം എന്നാണ് വിവരം. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോ ആണ് വടകര റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയത്.

തുടർന്ന് അന്വേഷണം സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന് കൈമാറി. ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നു. ജില്ല സി ബ്രാ‍ഞ്ച് ഡിവൈഎസ്‌പി ആര്‍ ഹരിദാസന്‍റെ നേതൃത്വത്തില്‍ ആറുമരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ കല്ലറ തുറക്കാന്‍ തീരുമാനിച്ചു. പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

READ MORE: കൂടത്തായി കൊലപാതക പരമ്പര; ജോളിക്കെതിരെ മകന്‍റെ മൊഴി, ആറ് കൊലയും നടത്തിയത് താനാണെന്ന് ജോളി പറഞ്ഞതായി മകന്‍

ജോളി ജോസഫ് ഒന്നാംപ്രതിയായ കേസിൽ സയനൈഡ് എത്തിച്ചുനല്‍കിയ എംഎസ് മാത്യു, സയനൈഡ് കൈമാറിയ പ്രജികുമാര്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്‌തത്. ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ മനോജ് കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി സി വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധത്തില്‍ പ്രതി ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.