മലയാളികളുടെ പ്രിയ കോമഡി താരം കൊല്ലം സുധിയുടെ Kollam Sudhi അകാല വിയോഗത്തിന്‍റെ ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല. ഭര്‍ത്താവിന്‍റെ വിയോഗത്തിന്‍റെ വേദന മാറും മുമ്പേ, തന്നെ കൂടുതല്‍ സങ്കടപ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു രംഗത്തെത്തിയിരിക്കുകയാണ്.
സുധിയുടെ ഓര്‍മകള്‍ പങ്കുവച്ച് കൊണ്ട് രേണു പഴയ റീല്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിനെ മോശമാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ ഉപയോക്‌താക്കളില്‍ ഒരു കൂട്ടര്‍ രംഗത്തെത്തി. സുധി മരിച്ച് ഒരു മാസം തികയും മുമ്പേ രേണു വീണ്ടും റീല്‍സ് ചെയ്‌തുതുടങ്ങി എന്നായിരുന്നു കമന്‍റുകള്‍.
എന്നാല്‍ ഇതിന് മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു. താന്‍ ഈ റീല്‍സ് ഒക്കെ സുധി ഉള്ളപ്പോള്‍ എടുത്തതാണെന്നും ഇതൊക്കെ ഇപ്പോള്‍ എടുത്തതാണെന്നുള്ള വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചെന്നും രേണു പറയുന്നു. വികാരനിര്‍ഭരമായ ഒരു കുറിപ്പ് ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു രേണു. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം രേണു ഈ കുറിപ്പ് ഇന്‍സ്‌റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്‌തു.
Also Read: Actor Kollam Sudhi Death | ബിനു അടിമാലി ആശുപത്രി വിട്ടു; കുഴപ്പമൊന്നുമില്ലെന്ന് പ്രതികരണം
'ഞാന്‍ റീല്‍സ് ചെയ്‌ത് നടക്കുന്നുവെന്ന് വീണ്ടും വാര്‍ത്തകള്‍ കണ്ടു. ഞാന്‍ എത്ര തവണ കമന്‍റ് ചെയ്‌ത് പറഞ്ഞു. ഞാന്‍ ചെയ്‌ത റീല്‍സൊക്കെ ഏട്ടന്‍ എന്‍റെ ഒപ്പം ഉള്ളപ്പോള്‍ ഉള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാലോ. ഇത്തരം വാര്‍ത്തകള്‍ ആരും എനിക്ക് അയച്ച് തരരുത്.
ഇന്നത്തെ രാത്രി ഒരു യൂട്യൂബ് ചാനലില്‍ ഈ റീല്‍സും വന്നേയ്‌ക്കുന്നു. ഏട്ടന്‍ മരിച്ച് ഒരു മാസത്തിനകം ഞാന്‍ റീല്‍സ് ചെയ്‌ത് നടക്കുകയാണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചുതരുമ്പോള്‍, ഇന്‍സ്‌റ്റഗ്രാം ഉപയോഗിക്കാത്തവര്‍ ഒക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്ക് ഉണ്ടാകുന്ന സങ്കടം. ഞാന്‍ ഇന്‍സ്‌റ്റഗ്രാം, എഫ്‌ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്' -ഇപ്രകാരമാണ് രേണു കുറിച്ചത്.
ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്‌പമംഗലത്ത് വച്ചായിരുന്നു സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകട സമയത്ത് കൊല്ലം സുധിക്കൊപ്പം കാറില്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരുമുണ്ടായിരുന്നു. സുധി മരണത്തിന് കീഴടങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കളെല്ലാം പരിക്കുകളോടെ രക്ഷപ്പെട്ടു.
Also Read: കൊല്ലം സുധിയുടെ സംസ്‌കാരം കോട്ടയത്ത് നടന്നു, അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി
16-ാം വയസില്‍ കലാരംഗത്ത് എത്തിയ കൊല്ലം സുധി മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രയങ്കരനായി മാറുകയായിരുന്നു. മിമിക്രി ആര്‍ട്ടിസ്‌റ്റായി കരിയര്‍ തുടങ്ങിയ കൊല്ലം സുധി പിന്നീട് സിനിമയിലും തിളങ്ങിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്‌ക്കുള്ള അരങ്ങേറ്റം. പിന്നീട് 'കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍', 'കുട്ടനാടന്‍ മാര്‍പാപ്പ', 'വകതിരിവ്', 'തീറ്റ റപ്പായി', 'ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി', 'കേശു ഈ വീടിന്‍റെ നാഥന്‍' തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.