ഹൈദരാബാദ്: ബോളിവുഡ് സൂപ്പർ താരം സൽമാൻഖാൻ്റെ വരാനിരിക്കുന്ന ഫാമിലി എൻ്റർടെയ്‌നർ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’ സൽമാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ ‘യെൻ്റമ്മ’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയതു മുതൽ വൻ ആഘോഷത്തിലാണ് സൽമാൻ ആരാധകർ.
- " class="align-text-top noRightClick twitterSection" data="">
സൽമാനൊപ്പം വെങ്കിടേഷ് ദഗ്ഗുബതിയും, രാം ചരണും: ഗാനത്തിൽ സൽമാനൊപ്പം ചുവടുവക്കുന്ന രണ്ട് സൂപ്പർ താരങ്ങളെ കണ്ടുകൊണ്ടാണ് ആരാധകരുടെ ആഘോഷം. സൽമാനൊപ്പം തെലുങ്ക് സൂപ്പർ താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബതിയും, രാം ചരണും ഒന്നിച്ചപ്പോൾ ആരാധകർക്ക് തങ്ങളുടെ ആവേശം അടക്കാനായില്ല. ഗാനത്തിൻ്റെ തുടക്കത്തിൽ ബുള്ളറ്റിൽ കാലിൻ മേൽ കാൽ കയറ്റി വച്ച് കിടക്കുന്ന സൽമാനെയും വെങ്കിടേഷ് ദഗ്ഗുബതിയെയുമാണ് കാണാൻ സാധിക്കുക.
- " class="align-text-top noRightClick twitterSection" data="
">
തുടർന്ന് മുണ്ടുടുത്തു കൊണ്ടുള്ള ഇരുവരുടെയും ഡാൻസ് ആരംഭിക്കുകയാണ്. ഷാരൂഖിൻ്റെ ‘ചെന്നൈ എക്‌സ്‌പ്രസ്’ സിനിമയിലെ ലുങ്കി ഡാൻസിനോട് സാമ്യതയുള്ള രംഗങ്ങളാണ് ‘യെൻ്റമ്മ’ യിലും കാണാൻ സാധിക്കുന്നത്. തുടർന്ന് മുന്നോട്ടു പോകുന്ന ഗാനത്തിൻ്റ വീഡിയോയുടെ ഇടക്ക് ഒരു അതിഥി വേഷത്തിലാണ് ‘ആർആർആർ’ സൂപ്പർ താരം രാം ചരണിൻ്റെ രംഗ പ്രവേശം. മുണ്ടുടുത്ത് മുതിർന്ന നടൻമാരുടെ അതേ വേഷത്തിൽ മഞ്ഞ ഷർട്ട് ധരിച്ചാണ് രാം ചരണും എത്തുന്നത്. തുടർന്ന് മൂവരും ഒരുമിച്ച് ഒരു വേദിയിൽ നൃത്തം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്.
'ഇതാണ് ഇന്ത്യൻ സിനിമ': പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ 26 ലക്ഷത്തിലധികം പേരാണ് ഗാനത്തിൻ്റെ വീഡിയോ കണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ച ഗാനത്തിൻ്റെ യൂട്യൂബിലെ കമൻ്റ് വിഭാഗം ആരാധകരുടെ കമൻ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘ഇതിനെ സൗത്ത് ഇന്ത്യൻ സിനിമയെന്നോ നോർത്ത് ഇന്ത്യൻ സിനിമയെന്നോ വിളിക്കാൻ കഴിയില്ല, ഇതാണ് ഇന്ത്യൻ സിനിമ’ എന്നാണ് ഒരു ആരാധകൻ കമൻ്റ് ചെയ്‌തത്. തുടർന്ന് ഇതാണ് ഇന്ത്യൻ സിനിമ എന്ന കമൻ്റ് കൊണ്ട് കമൻ്റ് ബോക്‌സ് നിറയുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് രാം ചരൻ: ഗാനത്തിൻ്റ വീഡിയോ രാം ചരൺ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിട്ടിട്ടുണ്ട്. ‘എൻ്റെ ഏറ്റവും വിലയേറിയ ഓൺ-സ്‌ക്രീൻ നിമിഷങ്ങളിൽ ഒന്ന്. ലവ് യു ഭായ്, ഇതിഹാസ താരങ്ങൾക്കൊപ്പം. ‘യെൻ്റമ്മ’ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് രാം ചരൺ ഗാനത്തിൻ്റ വീഡിയോ പങ്കുവച്ചത്.
സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷനിൽ നിർമ്മിക്കുന്ന ‘കിസി കാ ഭായ് കിസി കി ജാൻ’ സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. ചിത്രത്തിൽ സൽമാനെ കൂടാതെ പൂജ ഹെഗ്‌ഡെ, ജഗപതി ബാബു, ഭൂമിക ചൗള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വരാനിരിക്കുന്ന ആക്ഷൻ ഡ്രാമ ഷെഹ്നാസ് ഗില്ലിൻ്റെയും പാലക് തിവാരിയുടെയും ബോളിവുഡ് അരങ്ങേറ്റത്തെ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കുമെന്നും ആരാധകർ കരുതുന്നു. ഈദ് റിലാസായി എത്തുന്ന ചിത്രം ഏപ്രിൽ 21 ന് തിയേറ്ററുകളിലെത്തും.