ETV Bharat / entertainment

'നുമ്മ കൊച്ചീലും ഇതൊക്കെയുണ്ടെന്നേ'; 'കൈനറ്റിക് ആർട്ട്' എന്ന ഇന്ദ്രജാലസംഗതി പരിചയപ്പെടുത്തി ധനൂപ് - കൊച്ചി

Kinetic sculpture maker Dhanoop: ധനൂപിന്‍റെ അത്ഭുത ശിൽപങ്ങളിൽ ഇപ്പോൾ മാറാല കയറി തുടങ്ങി. പിന്തുണക്കാൻ ആളില്ലാത്തതിനാൽ കൈനറ്റിക് സ്‌കൾപ്ച്ചർ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ് ധനൂപ്.

Kinetic sculpture  Kinetic artist dhanoop  Kinetic sculpture maker Dhanoop  Kinetic artist dhanoop from kochi  Kinetic artist  Kinetic  കൈനറ്റിക് ആർട്ട്  ധനൂപ്  കൈനറ്റിക് സ്‌കൾപ്ച്ചറുകൾ  ത്രിമാന ശിൽപ നിർമാണം  ത്രിമാന ശിൽപങ്ങൾ  കൊച്ചി  artist
Kinetic artist dhanoop from kochi
author img

By ETV Bharat Kerala Team

Published : Nov 28, 2023, 9:55 PM IST

കൈനറ്റിക് സ്‌കൾപ്ച്ചർ നിർമാണം

എറണാകുളം: ഇന്ദ്രജാലം പോലെ തന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്‌ച വിസ്‌മയം ഒരുക്കുന്ന കരകൗശല രൂപങ്ങളിൽ ഒന്നാണ് കൈനറ്റിക് സ്‌കൾപ്ച്ചറുകൾ. ചലിക്കുന്ന ത്രിമാന ശിൽപ നിർമാണത്തിൽ ഉൾപ്പെടുന്ന ഇത്തരം കലാരൂപങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി പേർ നിർമ്മിക്കുന്നുണ്ടെങ്കിലും കൊച്ചിക്കാർക്ക് ഏറെ സുപരിചിതം ധനൂപിനെയാണ്.

വർഷങ്ങൾക്കു മുമ്പ് ഇത്തരം ഒരു കലാസൃഷ്‌ടി ഒരു വിദേശ യൂട്യൂബ് വീഡിയോയിൽ നിന്ന് കണ്ടു മനസിലാക്കുകയും സ്വയം സൃഷ്‌ടിക്കുകയും ചെയ്‌ത വ്യക്തിയാണ് ധനൂപ് (Kinetic artist dhanoop kochi Kinetic sculpture). ധനൂപിന്‍റെ ത്രിമന ശിൽപങ്ങൾ കാണാൻ അക്കാലത്ത് ധാരാളം പേർ കടന്നുവന്നെങ്കിലും ഇതൊരു ബിസിനസ് ആയി വളർത്താൻ ആ കാഴ്‌ചക്കാർ മാത്രം മതിയായിരുന്നില്ല. കുടുംബത്തിന്‍റെ ചുമതല സ്വന്തം തോളിൽ ആയതോടെ വീടിന് മുന്നിലെ ചുവരിലെ ഇത്തരം അത്ഭുത ശിൽപങ്ങളിൽ മാറാല കയറി തുടങ്ങി.

മുൻപ് നിർമിച്ചവയിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നതു പോലുമില്ല. ഇത്തരമൊരു കലാസൃഷ്‌ടി ഉണ്ടാക്കിയെടുക്കുന്നതിന് മൂന്ന് - നാല് ദിവസത്തെ അധ്വാനം ആവശ്യമാണെന്ന് ധനൂപ് പറയുന്നു. കുറഞ്ഞത് 7000 രൂപ എങ്കിലും വേണം സൃഷ്‌ടി പൂർത്തിയാകാൻ. ധനൂപിനെ തേടിയെത്തുന്നവർ കാഴ്‌ചയുടെ കൗതുകം അനുഭവിച്ച് ആനന്ദപുളകിതരായി തിരികെ പോയി. അതുകൊണ്ടുതന്നെ തുടർന്നുള്ള ശിൽപ നിർമ്മാണം ധനൂപ് അവസാനിപ്പിച്ചു.

പൂർണമായും തടിയും പ്ലൈവുഡും കൊണ്ടാണ് കൈനറ്റിക് സ്‌കൾപ്ച്ചർ നിർമ്മിക്കുന്നത്. കറങ്ങാൻ ആവശ്യമായ ഊർജം അന്തരീക്ഷ മർദ്ദത്തെയും ഗ്രാവിറ്റിയെയും അടിസ്ഥാനപ്പെടുത്തിയാണ്. മെക്കാനിസത്തിന്‍റെ പിന്നാമ്പുറ എൻജിനീയറിങ് വൈദഗ്‌ധ്യം ധനൂപ് സ്വയം ആർജിച്ചെടുത്തതാണ്.

കോട്ടയം സ്വദേശിയായ ധനൂപ് ഭാര്യയുടെ ജോലി സംബന്ധമായാണ് എറണാകുളം മാമലയിൽ സ്ഥിരതാമസമാക്കിയത്. സ്വന്തമായി തടി ഉരുപ്പടികൾ നിർമിക്കുന്ന ഒരു വർക്ക് ഷോപ്പ് നടത്തി വരികയാണ് ഇദ്ദേഹം. വരുമാന മാർഗങ്ങളിൽ ഒന്ന് ഇതാണ്.

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ക്ലോഡ് മോനെറ്റ്, എഡ്‌ഗർ ഡെഗാസ്, എഡ്വാർഡ് മാനെറ്റ് തുടങ്ങിയ ഇംപ്രഷനിസ്റ്റ് കലാകാരന്മാരിൽ നിന്നാണ് ചലനാത്മക കലയുടെ ഉത്ഭവം.
നിർമിക്കുന്ന ശിൽപത്തിന്‍റെ രൂപത്തിനും ഭാവത്തിനും അനുസരിച്ച് ചലനങ്ങൾ വ്യത്യാസപ്പെടും. മനസ് ഏകാഗ്രമാക്കി, ചലനാത്മക ഉപകരണത്തിന്‍റെ പ്രവർത്തനം നോക്കി നിന്നാൽ ഒരുപക്ഷേ മനസ് കൈവിട്ടു പോകും എന്നും ധനൂപ് അഭിപ്രായപ്പെടുന്നു.

READ ALSO: മണ്‍മറഞ്ഞ മഹാത്മാക്കളുടെ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍; പിലാത്തറ കമലിന്‍റെ ഗ്യാലറി വിശേഷങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.