ETV Bharat / entertainment

ബോളിവുഡില്‍ ഒരു താര വിവാഹം കൂടി... സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകുന്നു - Kiara Sidharth neither accept nor reject wedding

Kiara Advani Sidharth Malhotra wedding: രാജസ്ഥാനില്‍ വച്ച് ഫെബ്രുവരിയില്‍ സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍..

Kiara Advani Sidharth Malhotra wedding  Kiara Advani Sidharth Malhotra marriage  Kiara Advani Sidharth Malhotra marriage date  Kiara Advani Sidharth Malhotra marriage venue  Kiara Advani Sidharth Malhotra marriage news  Kiara Advani and Sidharth Malhotra to get married  സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകുന്നു  ബോളിവുഡില്‍ ഒരു താര വിവാഹം കൂടി  താര വിവാഹം  Kiara Advani on Coffee with Karan show  കിയാര അദ്വാനി  സിദ്ധാര്‍ഥ് മല്‍ഹോത്ര  Kiara Advani  Sidharth Malhotra  Coffee with Karan  കരണ്‍ ജോഹര്‍  കോഫി വിത്ത് കരണ്‍
സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകുന്നു
author img

By

Published : Dec 31, 2022, 4:19 PM IST

Kiara Advani Sidharth Malhotra marriage: കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു. ഇരുവരും ഫെബ്രുവരി ആറിന് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വച്ചാകും ഈ താരവിവാഹമെന്നും റിപ്പോര്‍ട്ടുണ്ട്.

Kiara Advani Sidharth Malhotra marriage date: വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ഫെബ്രുവരി 4, 5 തീയതികളില്‍ നടക്കും. താരങ്ങളോടടുത്ത വൃത്തങ്ങള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. 'കുടുംബാംഗങ്ങള്‍ക്കും അതിഥികള്‍ക്കുമൊപ്പമാകും മെഹന്ദി, ഹല്‍ദി, സംഗീത വിരുന്ന് തുടങ്ങിയ ചടങ്ങുകള്‍ നടത്തുക. ഫെബ്രുവരി ആറിന് പാലസ് ഹോട്ടലില്‍ വച്ചാണ് വിവാഹം. അത്യധികം സുരക്ഷ ക്രമീകരണങ്ങളോടെയുള്ള ആഡംബര വിവാഹമാകും ഇത്.' -ഒരു ദേശീയ മാധ്യമത്തോട് താരങ്ങളോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Kiara Sidharth not officially announce wedding: സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും തങ്ങളുടെ വിവാഹം സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തല്‍ ഒന്നും തന്നെ താരങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ താരങ്ങള്‍ തങ്ങളുടെ വിവാഹ വാര്‍ത്തയെ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Kiara Sidharth neither accept nor reject wedding: വിവാഹ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുമ്പോള്‍ താരങ്ങള്‍ ഇതുസംബന്ധിച്ച് ഒരു സൂചനയും നല്‍കുന്നില്ല എന്നതും പ്രത്യേകതയാണ്. ഈ ബഹളങ്ങള്‍ക്കിടെ 'കെബിസി'യുടെ സെറ്റില്‍ നിന്നും അമിതാഭ്‌ ബച്ചനോടൊപ്പമുള്ള ചിത്രം കിയാരയും തന്‍റെ പുതിയ സിനിമയായ 'മിഷന്‍ മജ്‌നു'വിലെ ചിത്രം സിദ്ധാര്‍ഥും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Kiara Advani Sidharth Malhotra marriage news: 2020ലാണ് കിയാരയും സിദ്ധാര്‍ഥും തമ്മില്‍ ഡേറ്റിംഗ് ആരംഭിച്ചത്. 2021ല്‍ റിലീസായ 'ഷേര്‍ഷാ' എന്ന സിനിമയിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. അടുത്തിടെ കരൺ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയുടെ വ്യത്യസ്‌ത എപ്പിസോഡുകളില്‍ താരങ്ങള്‍ പങ്കെടുത്തു. ഇരുവര്‍ക്കും അവരുടെ റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ കരണ്‍ ജോഹറില്‍ നിന്നും നേരിടേണ്ടി വന്നു.

Kiara Advani on Coffee with Karan show: ഷോയ്‌ക്കിടെ 'നിങ്ങള്‍ സിദ്ധാര്‍ഥുമായുള്ള ബന്ധം നിഷേധിക്കുകയാണോ?' എന്ന് കരണ്‍ ജോഹര്‍ കിയാരയോട് ചോദിച്ചിരുന്നു. 'ഞാന്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല' എന്നായിരുന്നു കിയാരയുടെ മറുപടി. തുടര്‍ന്ന് കരണിന്‍റെ അടുത്ത ചോദ്യമെത്തി.

Kiara and Sidharth more than close friends: 'നിങ്ങള്‍ അടുത്ത സുഹൃത്തുക്കളാണോ' എന്നായിരുന്നു കിയാരയോടുള്ള കരണ്‍ ജോഹറുടെ അടുത്ത ചോദ്യം. ഇതിന് 'സുഹൃത്ത് ബന്ധത്തിനും അപ്പുറം' എന്ന് കിയാര മറുപടി പറഞ്ഞു. വിവാഹ പദ്ധതികളെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാനത് കോഫി വിത്ത് കരണില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു താരത്തിന്‍റെ മറുപടി.

Sidharth Malhotra on Coffee with Karan show: കോഫി വിത്ത് കരണിന്‍റെ മറ്റൊരു എപ്പിസോഡില്‍ പങ്കെടുത്ത സിദ്ധാര്‍ഥ് മല്‍ഹോത്രയും സമാന രീതിയിലുള്ള ചോദ്യങ്ങള്‍ നേരിട്ടു. 'സന്തോഷകരമായൊരു ഭാവി ആഗ്രഹിക്കുന്നു' എന്ന് ഷോയില്‍ സിദ്ധാര്‍ഥ് പറഞ്ഞിരുന്നു. ഇത് കേട്ട പാടെ 'കിയാര അദ്വാനിയുടെ കൂടെ ആണോ?' എന്ന ചോദ്യവുമായി കരണ്‍ ജോഹറും എത്തി. കിയാര ആയിരുന്നെങ്കില്‍ അത് വളരെ മികച്ചതായിരിക്കും എന്നാണ് ഇതിന് താരം മറുപടി നല്‍കിയത്.

Also Read: സ്റ്റൈലിഷായി പാർട്ടിക്കെത്തി കിയാരയും സിദ്ധാർഥും ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.