KGF 2 OTT release: ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്കിടയില്‍ തരംഗമായി മാറിയ 'കെജിഎഫ് 2' ഇനി ഒടിടിയിലും. തിയേറ്ററുകളില്‍ വന്‍ വിജയകരമായി മുന്നേറുന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ മെയ് 27നാണ് യാഷിന്‍റെ 'കെജിഎഫ് 2' ഒടിടി റിലീസിനെത്തുക. മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും.
KGF 2 collection: ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ ബോക്‌സ്‌ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 12 ദിവസം കൊണ്ട് 900 കോടി രൂപയാണ് ചിത്രം ബോക്‌സ്‌ഓഫീസില്‍ നേടിയത്. ആഗോള തലത്തില്‍ 645 കോടി കലക്ഷനാണ് ചിത്രം നേടിയത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
KGF 2 breaks other movies: 16 കോടി രൂപയാണ് കഴിഞ്ഞ ഒരു ദിവസത്തെ മാത്രം കലക്ഷന്‍. രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ബാഹുബലി 2', 'ദംഗല്‍' എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് 'കെജിഎഫ് 2'ന്‍റെ കുതിപ്പ്. ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്‌ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്‌സ്‌ഓഫീസില്‍ 250 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഒരാഴ്‌ച്ചക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കലക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി 'കെജിഎഫ് 2' മാറി.
KGF 2 stars: കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജയ് ദത്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തി. അധീര എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുക. പ്രകാശ് രാജ്, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്, രവീണ ടണ്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
Also Read: മാസായി റോക്കി ഭായ്: കെജിഎഫ് 2 മോണ്‍സ്‌റ്റര്‍ തരംഗം