ETV Bharat / entertainment

അക്ഷമയോടെ ആരാധകര്‍! കെജിഎഫിന് ശേഷം പുതിയ ചിത്രം 'ബഗീര' - Hombale films with Sudha Kongara

KGF 2 makers next venture: കെജിഎഫ്‌ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. പുതിയ ചിത്ര വിശേഷങ്ങള്‍ പങ്കിട്ട്‌ സംവിധായകൻ പ്രശാന്ത്‌ നീല്‍.

KGF 2 makers next venture  കെജിഎഫിന് ശേഷം പുതിയ ചിത്ര പ്രഖ്യാപനം  KGF 2 makers announce next venture  Prasanth Neel announces Bagheera  Ugram fame Srii Murali will lead in Bagheera  Bagheera first look poster  Hombale films with Sudha Kongara  Hombale films upcoming movies
അക്ഷമയില്‍ ആരാധകര്‍! കെജിഎഫിന് ശേഷം പുതിയ ചിത്ര പ്രഖ്യാപനം
author img

By

Published : May 20, 2022, 1:35 PM IST

മുംബൈ: തെന്നിന്ത്യന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കെജിഎഫ്‌ 2'. ലോകമെമ്പാടുമുള്ള തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടാണ് 'കെജിഎഫ്‌ 2' വരവറിയിച്ചത്‌. പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു തീയേറ്ററുകളില്‍ ചിത്രത്തിന് ലഭിച്ച സ്വീകരണം.

KGF 2 makers next venture: 'കെജിഎഫ്‌ 2'ന്‌ ശേഷം 'കെജിഎഫ്‌ 3' നായി കാത്തിരുന്നവര്‍ക്ക്‌ മറ്റൊരു സന്തോഷ വാര്‍ത്തയുമായാണ് 'കെജിഎഫ്‌' അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്‌. 'കെജിഎഫ്‌ 2'ന് ശേഷം പുതിയ കന്നഡ ആക്ഷന്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്‌. 'ബഗീര' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അടുത്ത പ്രോജക്‌ട്‌. 'ബഗീര'യുടെ ചിത്രീകരണം ആരംഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Prasanth Neel announces Bagheera: 'ബഗീര'യുടെ ക്ലാപ്പ്‌ ബോര്‍ഡിന്‍റെ ചിത്രത്തിനൊപ്പം സിനിമയെ കുറിച്ചുള്ള മറ്റ്‌ വിവരങ്ങളും പ്രശാന്ത്‌ നീല്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്‌. 'ഇതെന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നാകുമെന്ന് എനിക്കറിയാം.' -പ്രശാന്ത് നീല്‍ കുറിച്ചു. 'ബഗീര'യുടെ പൂജയും നടന്നു. ഇതിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്‌. ടീം അംഗങ്ങള്‍ക്ക്‌ ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല.

Ugram fame Srii Murali will lead in Bagheera: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന 'ബഗീര'യുടെ രചന പ്രശാന്ത്‌ നീല്‍ ആണ് നിര്‍വഹിക്കുക. ഡോ.സുരി ആണ് സംവിധാനം. 'ഉഗ്രം' ഫെയിം ശ്രീ മുരളിയാണ് 'ബഗീര'യിലെ നായകന്‍. ഹൈദരാബാദിലും കര്‍ണാടകയിലുമായാണ് ചിത്രീകരണം.

Bagheera first look poster: 2020 ഡിസംബറിൽ മുരളിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിർമാതാക്കൾ 'ബഗീര'യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കിയിരുന്നു. അടുത്ത വർഷം ചിത്രം റിലീസിനെത്തും.

Hombale films with Sudha Kongara: അടുത്തിടെ ഹോംബലെ ഫിലിംസ്‌ മറ്റ് പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. 'സുരറൈ പോട്ര്‌' സംവിധായിക സുധ കൊങ്കരയുമായി ചേര്‍ന്ന് ഒരു ബിഗ്‌ ബഡ്‌ജറ്റ് ചിത്രം ഒരുക്കുമെന്ന് ഹോംബലെ ഫിലിംസ്‌ നേരത്തെ അറിയിച്ചിരുന്നു. ഹോംബലെ ഫിലിംസ്‌ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Hombale films about Sudha Kongara movie: 'സംവിധായിക സുധ കൊങ്കരക്കൊപ്പമുള്ള തങ്ങളുടെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു. നമ്മുടെ എല്ലാ സിനിമകളെയും പോലെ ഇന്ത്യയുടെ ഭാവനയെ പിടിച്ചിരുത്തുമെന്ന് ഉറപ്പുള്ള ഒരു കഥ. പറയാന്‍ അര്‍ഹതയുള്ള ചില കഥകള്‍ ശരിയായി പറയണം. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, സുധ കൊങ്കരക്കൊപ്പം പുതിയ ഒരു തുടക്കത്തിലേയ്‌ക്ക്‌.' -ഇപ്രകാരമായിരുന്നു ഹോംബലെ ഫിലിംസിന്‍റെ ട്വീറ്റ്‌.

Hombale films upcoming movies: 'കന്താര', 'രാഘവേന്ദ്ര' എന്നീ ചിത്രങ്ങളും ഹോംബലെ ഫിലിംസ്‌ നിര്‍മിക്കും. പ്രഭാസിന്‍റെ പാൻ ഇന്ത്യന്‍ ചിത്രം 'സലാര്‍' ആണ് ഇവരുടെ അടുത്ത റിലീസ്. ശ്രുതി ഹാസൻ നായികയായി എത്തുന്ന ചിത്രം അഞ്ച്‌ ഭാഷകളിലായാണ് റിലീസിനെത്തുക.

Also Read: ഇനിയും കാത്തിരിക്കേണ്ട; കെജിഎഫ്‌ 2 ആമസോണ്‍ പ്രൈമില്‍! പക്ഷേ ഒരു നിബന്ധന മാത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.