KGF 2 crosses 1000 crores: ഇന്ത്യന്‍ ബോക്‌സ്‌ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് യാഷിന്‍റെ 'കെജിഎഫ് 2'. ഏപ്രില്‍ 14ന് റിലീസിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്‌ത് 17 ദിവസം പിന്നിടുമ്പോള്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.
KGF 2 breaks other records: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് 'കെജിഎഫ് 2'. ട്രെയ്‌ഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 'ആര്‍ആര്‍ആര്‍', 'ബാഹുബലി 2', 'ദംഗല്‍' എന്നീ ചിത്രങ്ങളാണ് ഇനി കെജിഎഫിന് മുന്നിലുള്ളത്.
-
#KGFChapter2 has crossed ₹ 1,000 Crs Gross Mark at the WW Box Office..
— Ramesh Bala (@rameshlaus) April 30, 2022 " class="align-text-top noRightClick twitterSection" data="
Only the 4th Indian Movie to do so after #Dangal , #Baahubali2 and #RRRMovie
">#KGFChapter2 has crossed ₹ 1,000 Crs Gross Mark at the WW Box Office..
— Ramesh Bala (@rameshlaus) April 30, 2022
Only the 4th Indian Movie to do so after #Dangal , #Baahubali2 and #RRRMovie#KGFChapter2 has crossed ₹ 1,000 Crs Gross Mark at the WW Box Office..
— Ramesh Bala (@rameshlaus) April 30, 2022
Only the 4th Indian Movie to do so after #Dangal , #Baahubali2 and #RRRMovie
RRR KGF 2 records: 'ആര്‍ആര്‍ആര്‍' ആണ് 'കെജിഎഫ് 2'ന് മുമ്പ് ഈ വര്‍ഷം ബോക്‌സ്‌ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്‌ടിച്ച ചിത്രം. 1115 കോടിയാണ് ഇതുവരെ 'ആര്‍ആര്‍ആര്‍' നേടിയത്. ദിവസങ്ങള്‍ക്കകം തന്നെ 'ആര്‍ആര്‍ആറി'ന്‍റെ ഈ റെക്കോഡും 'കെജിഎഫ് 2' തകര്‍ത്തെറിയുമെന്നാണ് നിഗമനം.
Yash fans: 'കെജിഎഫി'ലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് കഴിഞ്ഞു. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റിവരച്ച ചിത്രം കൂടിയാണിത്. ഒട്ടുമിക്ക ബിഗ്‌ബഡ്‌ജറ്റ് ചിത്രങ്ങളെയും പിന്നിലാക്കിയാണ് 'കെജിഎഫ് 2' ന്‍റെ തേരോട്ടം. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം യാഷും രംഗത്തെത്തിയിരുന്നു.
KGF 2 cast and crew: പിരീഡ് ഡ്രാമ ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തില്‍ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് ദത്ത് ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, മാളവിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ, ഈശ്വരി റാവു, റാവു രമേശ്, അര്‍ച്ചന ജോയ്‌സ്, ശരണ്‍, ടിഎസ് നാഗഭരണ, അവിനാശ്, വസിഷ്‌ട സിംഹ, സക്കി ലക്ഷ്‌മണ്‍, ദിനേശ് മാംഗളൂര്‍, ഹരീഷ് റായ്, തരക്, രാമചന്ദ്ര രാജു, അശോക് ശര്‍മ, വിനയ് ബിഡപ്പ, മോഹന്‍ ജുനേജ, ജോണ്‍ കൊക്കന്‍, ഗോവിന്ദ ഗൗഡ, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. 2018ലാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം റിലീസിനെത്തിയത്.
Also Read: ഒടിടി ഭരിക്കാനൊരുങ്ങി റോക്കി ഭായ്