ETV Bharat / entertainment

Mammootty | വന്നവരും നിന്നവരും പോയിട്ടും മമ്മൂട്ടി 'ദി ബെസ്റ്റ് ആക്‌ടര്‍...'

എട്ട് തവണയാണ് സംസ്ഥാന പുരസ്‌കാരത്തിന് മമ്മൂട്ടി അർഹനായത്. അതിൽ ആറ് തവണയും മികച്ച നടനുള്ള പുരസ്‌കാരം നേടി.. 'അടിയൊഴുക്കുകൾ' മുതൽ 'നൻ പകൽ നേരത്ത് മയക്കം' വരെ.. അവാർഡിനർഹമായ മമ്മൂട്ടി ചിത്രങ്ങളിലൂടെ ഒരു യാത്ര...

kerala state film award mammooty  kerala state film award  state film award mammooty  mammooty  state film award  actor mammootty  mammookka  yatra  adiyozhukkukal  vidheyan  paleri manikyam  kazhcha  മമ്മൂട്ടി  മികച്ച നടൻ സംസ്ഥാന അവാർഡ്  മമ്മൂട്ടി മികച്ച നടൻ  nan pakal nerath mayakkam  നൻ പകൽ നേരത്ത് മയക്കം  കാഴ്‌ച  വിധേയൻ  മൃഗയ  നിറക്കൂട്ട്  അഹിംസ  അടിയൊഴുക്കുകൾ  ഒരു വടക്കൻ വീരഗാഥ  പൊന്തൻമാട  മമ്മൂട്ടി  കുഞ്ചാക്കോ ബോബൻ
മമ്മൂട്ടി
author img

By

Published : Jul 22, 2023, 10:51 AM IST

മികച്ച നടനുള്ള സംസ്ഥാന അവാർഡിന്‍റെ പട്ടികയിലുണ്ടായിരുന്നത് അഞ്ച് നടന്മാർ... അവസാന ഘട്ടത്തിലെത്തിയപ്പോഴേക്കും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ കടുത്ത മത്സരം.. കുഞ്ചാക്കോ ബോബന്‍റെ കൊഴുമ്മൽ രാജീവനും മമ്മൂട്ടിയുടെ ജെയിംസും/സുന്ദരവും തമ്മിലുള്ള പോരാട്ടം.. ഒരു നിശബ്‌ദതയ്‌ക്കൊടുവിൽ ആ പേര് മുഴങ്ങി... മികച്ച നടൻ.. മമ്മൂട്ടി.. അതെ, മലയാളത്തിന്‍റെ മഹാനടൻ അറാമതും സംസ്ഥാനത്തെ മികച്ച നടനായി...

മമ്മൂട്ടി എട്ട് തവണയാണ് സംസ്ഥാന പുരസ്‌കാരത്തിന് അർഹനായത്. അതിൽ ആറ് തവണ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി. 1981ൽ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയായിരുന്നു മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ സംസ്ഥാന പുരസ്‌കാര യാത്രയുടെ തുടക്കം. ചിത്രത്തിലെ വാസു എന്ന കഥാപാത്രമായിരുന്നു താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.

1984ൽ അടിയൊഴുക്കുകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി സംസ്ഥാന തലത്തിലെ മികച്ച നടൻ എന്ന അംഗീകാരം ലഭിക്കുന്നത്. സുഹൃത്ത് കുമാരനുവേണ്ടി ജയിലിൽ പോയ കരുണൻ.. ജയിലിൽ നിന്ന് തിരികെ എത്തുമ്പോൾ താൻ സ്‌നേഹിച്ച പെണ്ണിനെപ്പോലും നഷ്‌ടങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കേണ്ടി വന്നു അയാള്‍ക്ക്. തന്നെ ചതിച്ച ഉറ്റസുഹൃത്തിനെ കൊല്ലാനായി കരുണന്‍ തീരുമാനിക്കുകയാണ്. ഒടുവിൽ കൊല്ലാൻ കത്തിയെടുക്കുമ്പോള്‍ കുമാരന്‍റെ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ആ ശ്രമം അയാള്‍ ഉപേക്ഷിക്കുന്നു. കരുണനായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടത്തിൽ സിനിമ പ്രേക്ഷകർ അമ്പരന്നു.

1985ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും മമ്മൂട്ടി പ്രത്യേക ജൂറി പരാമർശനത്തിന് അർഹനാക്കി. ജയിൽ വാസത്തിനൊടുവിൽ തന്‍റെ പ്രണയിനിയായ തുളസിയെ കാണാൻ 'യാത്ര' തിരിക്കുന്ന ഉണ്ണികൃഷ്‌ണൻ. തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്കായി ഒരു ദീപം തെളിയിക്കണമെന്ന് പറയുന്നതും തിരികെയെത്തുന്ന ഉണ്ണികൃഷ്‌ണനായി തുളസി ഒരായിരം ദീപങ്ങൾ തെളിച്ചുവച്ചതും പ്രേക്ഷകരുടെ മനം നിറച്ചു. തടവറയിലെ വിലങ്ങിട്ട ജീവിതവും അതിനിടയിലെ കുഞ്ഞുപ്രതീക്ഷയായ ഉണ്ണികൃഷ്‌ണന്‍റെ പ്രണയവുമൊക്കെ മമ്മൂട്ടി എന്ന നടന്‍റെ പകർന്നാട്ടമായിരുന്നു. അതിന് സാക്ഷിയായി പ്രേക്ഷകന്‍രുടെ കണ്ണീരും.. 'മേഴ്‌സി.. അവൾ എന്‍റെ എല്ലാമായിരുന്നു..' കണ്‌ഠമിടറി രവി വർമ്മ പറഞ്ഞു.. നിറക്കൂട്ടിലെ രവി വർമ്മ എന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീര വേഷം.. നിറക്കൂട്ട്.. എല്ലാം തികഞ്ഞ പത്തരമാറ്റ് മമ്മൂട്ടി ചിത്രം.

1989ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പുരസ്‌കാര നിറവിൽ മമ്മൂട്ടി.. മലയാളത്തിന്‍റെ ക്ലാസിക് ചിത്രമായ ഒരു വടക്കൻ വീരഗാഥയിലെ 'ചതിയൻ' ചന്തുവിനെ മലയാളികൾ നെഞ്ചോട് ചേർത്തു. സ്വന്തം മരണത്തിലൂടെ മറ്റുള്ളവരെ തോൽപ്പിച്ച ചന്തുവിനെ പ്രേക്ഷകർ വിസ്‌മയത്തോടെ കണ്ടു. എന്നാൽ മൃഗയയിലെ വാറുണ്ണിയെ സിനിമയുടെ ആദ്യഭാഗത്ത് അനിഷ്‌ടത്തോടെ കണ്ടിരുന്ന പ്രേക്ഷകൻ കഥ അവസാനിക്കുമ്പോൾ അവനെ ഒരു നോവോടെയാണ് കണ്ടത്.. വാറുണ്ണിയും പുലിയും തമ്മിലുള്ള സംഘർഷ രംഗങ്ങളും പ്രേക്ഷകരെ ഞെട്ടിച്ചു.. മഹായാനത്തിലെ ട്രക്ക് ഡ്രൈവറായ ചന്ദ്രനും മമ്മൂട്ടി എന്ന നടനിൽ ഭദ്രമായിരുന്നു.

1993ൽ വിധേയൻ, പൊന്തൻമാട, വാത്സല്യം എന്നീ ചിത്രങ്ങളിലൂടെ മൂന്നാമതും മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. വിധേയനിലെ ഭാസ്‌കര പട്ടേലിന്‍റെ വീര്യവും പൊന്തൻമാട എന്ന ചിത്രത്തിലെ പൊന്തൻമാട എന്ന അടിമയും വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ എന്ന ഗൃഹനാഥനും തമ്മിൽ അജഗജാന്തര വ്യത്യാസമാണുണ്ടായിരുന്നത്. എങ്കിലും ഏച്ചുകെട്ടലുകൾ തെല്ലുമില്ലാതെ അയാൾ സ്‌ക്രീനിൽ നിറഞ്ഞാടി.

കാഴ്‌ച എന്ന ചിത്രത്തിലൂടെ 2004ൽ നാലാമതും മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനായി. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രം നടന്നകലുന്നത് നോക്കി കരഞ്ഞവരാണ് ഭൂരിഭാഗവും. മനസിൽ നന്മകൾ മാത്രം കൊണ്ടുനടക്കുന്ന മാധവന്‍റെ ചെറിയ ചലനങ്ങളും ഭാവങ്ങളും പോലും പ്രേക്ഷകരുടെ ഉള്ളുലച്ചു.

പാലേരി മാണിക്യം എന്ന സിനിമയിലൂടെ 2009ൽ അഞ്ചാമതും മികച്ച നടനെന്ന അംഗീകാരം മമ്മൂട്ടി സ്വന്തമാക്കി. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സ്വതന്ത്ര കുറ്റാന്വേഷകനായ ഹരിദാസായും മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായും അദ്ദേഹത്തിന്‍റെ മകനായ ഖാലിദായും മമ്മൂട്ടി സ്‌ക്രീനിലെത്തി. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ചിലതായി ഇവ എഴുതിച്ചേർക്കപ്പെട്ടു.

ഇന്നിതാ നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ ജെയിംസിൽ നിന്ന് സുന്ദരമായി മാറിയ മലയാളത്തിന്‍റെ മഹാനടൻ പോയവർഷത്തിലെയും ഏറ്റവും മികച്ച നടനായി. അഞ്ച് ദശാബ്‌ദം നീണ്ട അഭിനയ യാത്ര.. ഓരോ സിനിമയിലും പുതിയ മുഖം പുതിയ ഭാവം... 'എനിക്ക് അഭിനയത്തോട് ആർത്തിയാണെ'ന്ന് ആവർത്തിച്ച് പറയാറുള്ള മമ്മൂട്ടി എന്ന സിനിമാക്കാരൻ.. വീണ്ടും അയാളുടെ സിനിമ ലോകത്തെ ഒരു വർഷത്തിന് പുരസ്‌കാരനിറവ്.. അദ്ദേഹത്തിന്‍റെ അടുത്ത ഭാവപ്പകർച്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ..

Also read : Kerala State Film Awards | മികച്ച നടൻ മമ്മൂട്ടി; നേട്ടം 'ജെയിംസിന്‍റേയും സുന്ദരത്തിന്‍റേയും' പകർന്നാട്ടത്തിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.