ETV Bharat / entertainment

'ആരെങ്കിലും നമ്മുടെ ജീവിതത്തെ ലോകത്തെ നശിപ്പിച്ചാല്‍?'; പ്രതികാര ദാഹവുമായി കീര്‍ത്തി സുരേഷ്‌ - Saani Kaayidham Release

Saani Kaayidham trailer: കീര്‍ത്തി സുരേഷിന്‍റെ 'സാനി കായിദം' ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൊന്നി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി അവതരിപ്പിക്കുക.

Saani Kaayidham trailer  Keerthi Suresh movie  പ്രതികാര ദാഹവുമായി കീര്‍ത്തി സുരേഷ്‌  'സാനി കായിദം' ട്രെയ്‌ലര്‍ പുറത്തിറങ്ങി  Saani Kaayidham Release  Saani Kaayidham cast and crew
'ആരെങ്കിലും നമ്മുടെ ജീവിതത്തെ ലോകത്തെ നശിപ്പിച്ചാല്‍?'; പ്രതികാര ദാഹവുമായി കീര്‍ത്തി സുരേഷ്‌
author img

By

Published : Apr 23, 2022, 12:35 PM IST

Saani Kaayidham trailer: കീര്‍ത്തി സുരേഷ്‌ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാനി കായിദം'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൊന്നി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി അവതരിപ്പിക്കുക. 1.31 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ കീര്‍ത്തി സുരേഷിന്‍റെ അഭിനയപ്രകടനമാണ് ഹൈലൈറ്റാകുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Saani Kaayidham Release: പല കാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മെയ്‌ ആറിനാണ് ചിത്രം റിലീസിനെത്തുക.

1980കളില്‍ നടന്ന സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌. തന്‍റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്കെതിരെ പൊന്നി നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ്‌ ചിത്രപശ്ചാത്തലം. സഹോദരനിലൂടെ പ്രതികാരം ചെയ്യുകയാണ്‌ ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്‍റെ കഥാപാത്രം. നിയമവും പൊലിസും നോക്കുകുത്തികളാകുന്നിടത്ത്‌ തന്‍റെ സഹോദരനിലൂടെ പ്രതികാരം ചെയ്യാനൊരുങ്ങുന്ന പൊന്നിയുടെ ജീവിതമാണ് ചിത്രം പറയുന്നത്‌.

Saani Kaayidham cast and crew: സംവിധായകന്‍ സെല്‍വരാഘവും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തും. സെല്‍വരാഘവന്‍റെ സഹോദരിയുടെ വേഷമാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്. വ്യത്യസ്‌ത മേക്കോവറിലാണ് സിനിമയില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും പ്രത്യക്ഷപ്പെടുന്നത്‌.

അരുണ്‍ മാത്തേശ്വരമാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. യാമിനി യഗ്നമൂര്‍ത്തിയാണ് ഛായാഗ്രഹണം. നഗൂരനാണ് എഡിറ്റിംഗ്‌. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. സ്‌ക്രീന്‍ സീന്‍ സ്‌റ്റുഡിയോസാണ് നിര്‍മാണം.

Also Read: ഒടിടി റിലീസിനൊരുങ്ങി ട്വല്‍ത്ത്‌ മാന്‍; പോസ്‌റ്റുമായി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.