ഹൈദരാബാദ്: ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനിൽദേവ് സംവിധാനം ചെയ്യുന്ന "കട്ടീസ് ഗ്യാങ്" എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ഹൈദരാബാദില്‍ തുടക്കം. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്.
ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ അജയ് വാസുദേവ്, പ്രമോദ് വെളിയനാട്, സൗന്ദർ രാജൻ, മൃദുൽ, അമൽരാജ് ദേവ്, വിസ്‌മയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇവർക്ക് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
രാജ് കാർത്തിയാണ് സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് നിഖിൽ വി നാരായണൻ ആണ്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാൽ ആണ്. റിയാസ് കെ ബദർ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീനു കല്ലേലിൽ, മേക്കപ്പ്- ഷാജിപുൽപള്ളി, വസ്ത്രാലങ്കാരം- സൂര്യ, സ്റ്റിൽസ്- കാഞ്ചൻ, പരസ്യകല- യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- റിയാസ് ബഷീർ, അസോസിയേറ്റ് ഡയറക്‌ടർ- സജിൽ പി സത്യനാഥൻ, രജീഷ് രാജൻ, ആക്ഷൻ- അനിൽ, കളറിസ്റ്റ്- ശ്രീക് വാര്യർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ- രാംജിത്ത് പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ആനക്കട്ടി, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.
സംവിധാന വഴിയില്‍ ജഗൻ ഷാജി കൈലാസും: മലയാളി സിനിമാസ്വാദകർക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകനും സംവിധാന രംഗത്തേക്ക്. മോളിവുഡിലെ ആക്ഷന്‍ സംവിധായകരുടെ കൂട്ടത്തില്‍ മുൻപന്തിയിലുള്ള ഷാജി കൈലാസിന്‍റെ മകനും അച്ഛന്‍റെ പാത പിന്തുടരുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായാണ് ഷാജി കൈലാസിന്‍റെ മകൻ ജഗൻ ഷാജി കൈലാസ് സിനിമ സംവിധാന രംഗത്ത് ഹരിശ്രീ കുറിക്കുന്നത്.
മലയാള സിനിമയിലെ യുവതാരം സിജു വിൽസനാണ് ജഗന്‍റെ ആദ്യ സിനിമയില്‍ നായകനായി എത്തുന്നത്. പൊലീസ് റോളാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ഈ സിനിമയില്‍ സർവീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്ഐ ബിനു ലാൽ എന്ന കഥാപാത്രമായി സിജു വിൽസൻ എത്തും.
ജഗൻ ഷാജി കൈലാസിന്‍റെ ആദ്യ സംവിധാന സംരംഭത്തിന്‍റെ ഷൂട്ടിങിന് പാലക്കാട് തുടക്കമായി. എം.പി.എം പ്രൊഡക്ഷൻസ് ആൻഡ് സെന്‍റ് മരിയാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവ് ആണ്. രൺജി പണിക്കരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ജാക്‌സൺ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനും കലാസംവിധാനം നിർവഹിക്കുന്നത് ഡാനി മുസരിസുമാണ്.
READ MORE: അച്ഛന്‍റെ വഴിയെ മകനും; ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജഗൻ ഷാജി കൈലാസ്, ഷൂട്ടിങ് തുടങ്ങി