ETV Bharat / entertainment

കത്രീനയുടെ പാചകത്തിന് ട്രോള്‍ ; രസകരമായ മറുപടിയുമായി നടി

author img

By

Published : Apr 18, 2022, 10:37 PM IST

'ചില്ലി ചീസ് ടോസ്റ്റ്' എളുപ്പത്തിൽ ഉണ്ടാക്കാനുള്ള റെസിപ്പി കത്രീനയെ പരാമർശിച്ച് ഇട്ടതിനുപിന്നാലെ പ്രതികരണവുമായി നടി

Katrina Kaif was trolled by social media influencer  കത്രീനയുടെ പാചകത്തെ ട്രോളി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ  കത്രീന കൈഫ്  കത്രീന കൈഫിനെ ട്രോളി ഫ്രെഡി ബേർഡി  Katrina Kaif
കത്രീനയുടെ പാചകത്തെ ട്രോളി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ; പിന്നാലെ താരത്തിന്‍റെ രസകരമായ മറുപടി

മുംബൈ (മഹാരാഷ്‌ട്ര) : കത്രീന കൈഫിന്‍റെ പാചക വൈദഗ്ധ്യത്തെ ട്രോളി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഫ്രെഡി ബേർഡി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തെ ഫ്രെഡി ട്രോളിയത്. കത്രീന തന്‍റെ ഭർത്താവ് വിക്കി കൗശലിന് വേണ്ടി പാചകം ചെയ്‌ത പലഹാരങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

തുടർന്നാണ് താരത്തെ പരാമർശിച്ച് 'ചില്ലി ചീസ് ടോസ്റ്റ്' എളുപ്പത്തിൽ ഉണ്ടാക്കാനുള്ള റെസിപ്പി ഫ്രെഡി തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തത്‌. സ്റ്റോറിക്ക് പിന്നാലെ രസകരമായ പ്രതികരണവുമായി കത്രീനയുമെത്തി. 'ഇത് എളുപ്പമല്ല' എന്നായിരുന്നു താരത്തിന്‍റെ മറുപടി.

താരത്തിന്‍റെ സന്ദേശം ഫ്രെഡി സ്ക്രീൻഷോട്ട് എടുക്കുകയും 'കത്രീന സുന്ദരിയാണെന്നതുപോലെ തന്നെ തമാശക്കാരിയുമാണ്' എന്ന അടിക്കുറിപ്പോടെ വീണ്ടും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റിടുകയും ചെയ്‌തു. ഫ്രെഡി ബേർഡി ഇതിനുമുൻപും താരങ്ങളെ ട്രോൾ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.