ETV Bharat / entertainment

ശാന്തനെങ്കിലും നിഗൂഢതകള്‍ നിറഞ്ഞവന്‍ 'ഫ്രെഡ്ഡി' ; ടീസറില്‍ ഒളിപ്പിച്ച് റിലീസ് - ഫ്രെഡ്ഡി

Kartik Aaryan unveils Freddy teaser: ഫ്രെഡ്ഡിയുടെ ടീസര്‍ പുറത്തിറങ്ങി.റിലീസ് തീയതിയും പുറത്തുവിട്ടു. ദുരന്തപൂര്‍ണമായ ഭൂതകാലമുള്ള ഒരു ഡെന്‍റിസ്‌റ്റ്‌ ആയാണ് ചിത്രത്തില്‍ കാര്‍ത്തിക് പ്രത്യക്ഷപ്പെടുന്നത്

Kartik Aaryan unveils Freddy teaser  Freddy release date  Freddy release  Freddy  Kartik Aaryan  Freddy teaser  ഫ്രെഡ്ഡിയുടെ ടീസര്‍  ഫ്രെഡ്ഡിയുടെ റിലീസ്  ഫ്രെഡ്ഡി  Karthik Aaryan about Freddy
ശാന്തനും നിഗൂഢതകളും നിറഞ്ഞ ഫ്രെഡ്ഡി; ടീസറില്‍ ഒളിപ്പിച്ച് റിലീസ്
author img

By

Published : Nov 7, 2022, 6:04 PM IST

Updated : Nov 7, 2022, 8:05 PM IST

Kartik Aaryan unveils Freddy teaser: കാര്‍ത്തിക് ആര്യന്‍റെ പുതിയ ചിത്രമായ 'ഫ്രെഡ്ഡി'യുടെ ടീസര്‍ പുറത്തിറങ്ങി. ദുരന്തപൂര്‍ണമായ ഭൂതകാലമുള്ള ഒരു ഡെന്‍റിസ്‌റ്റിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ കാര്‍ത്തിക്‌ ആര്യന്‍ പ്രത്യക്ഷപ്പെടുന്നത്. ഡോക്‌ടര്‍ ഫ്രെഡ്ഡി ഗിന്‍വാല എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഒരു സാധാരണ വ്യക്തിയില്‍ നിന്നും ഒരു അസാധാരണ വ്യക്തിയിലേക്കുള്ള ഫ്രെഡ്ഡിയുടെ മാറ്റമാണ് ടീസറില്‍ ദൃശ്യമാവുന്നത്. തീര്‍ത്തും വ്യത്യസ്‌തമായ ലുക്കിലാണ് ചിത്രത്തില്‍ കാര്‍ത്തിക് പ്രത്യക്ഷപ്പെടുന്നത്. ശാന്തനാണെങ്കിലും നിഢൂതകളേറിയ ഒരു കഥാപാത്രമാണ് താരത്തിന്‍റേത്. പകലില്‍ ഒരു ഡെന്‍റിസ്‌റ്റായി പ്രവര്‍ത്തിക്കുന്നതും രാത്രി കാട്ടിലൂടെ ഒരു മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ടീസറില്‍ കാണാം.

കാര്‍ത്തിക് ആര്യന്‍ തന്നെയാണ് ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ' 'ഫ്രെഡ്ഡി'യുടെ ലോകത്തിലേക്ക് സ്വാഗതം... 2022 ഡിസംബര്‍ രണ്ടിന് അപ്പോയിന്‍റ്‌മെന്‍റുകള്‍ ആരംഭിക്കും.' 'ഫ്രെഡ്ഡി'ക്കായി തയ്യാറാകൂ എന്ന ഹാഷ്‌ടാഗോടുകൂടിയാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ ടീസര്‍ പങ്കുവച്ചത്.

  • " class="align-text-top noRightClick twitterSection" data="">

Karthik Aaryan about Freddy: 'വളരെ സങ്കീര്‍ണമായ സ്‌ക്രിപ്‌റ്റും കഥാപാത്രവുമാണ് ചിത്രത്തിലേതെന്നാണ് കാര്‍ത്തിക്‌ ആര്യന്‍ പറയുന്നത്‌. സിനിമയിലെ കഥാപാത്രത്തിനായി താന്‍ ഒരുപാട് കഠിനപ്രയത്‌നം ചെയ്‌തതായും കാര്‍ത്തിക് പറയുന്നു. കഥാപാത്രത്തിനായി ശാരീരികമായി മാത്രമല്ല, മാനസികമായും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു 'ഫ്രെഡ്ഡി'യിലേത്.

എന്നിലെ ഇരുണ്ട വശത്തെ തുറന്നുകാട്ടാന്‍ ലഭിച്ച ആദ്യ അവസരമാണിത്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ ചിത്രം കാണും. 'ഫ്രെഡ്ഡി'യുടെ ഭാഗമായതില്‍ സന്തോഷമുണ്ട്. ഈ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണം കാണാനുള്ള കാത്തിരിപ്പിലാണ്' - കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.

Also Read: 'ഡോക്‌ടര്‍ ഫ്രെഡ്ഡിയുടെ അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും'; കാര്‍ത്തിക് ആര്യന്‍ ചിത്രത്തിന്‍റെ പോസ്‌റ്ററുകള്‍ വിചിത്രം!

Freddy release date: റൊമാന്‍റിക് ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം ശശാങ്ക ഘോഷ്‌ ആണ്. അലയ എഫ്‌ ആണ് ചിത്രത്തിലെ നായിക. കൈനാസ് എന്ന കഥാപാത്രത്തെയാണ് അലയ അവതരിപ്പിക്കുന്നത്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Last Updated : Nov 7, 2022, 8:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.