Kartik Aaryan on work front: ബോളിവുഡ് ക്യൂട്ട് താരം കാര്‍ത്തിക് ആര്യന് 2022 ഒരു ഭാഗ്യ വര്‍ഷമാണ്. ഈ വര്‍ഷം റിലീസിനെത്തിയ താരത്തിന്‍റെ 'ഭൂല്‍ ഭുലയ്യ 2' ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു കാര്‍ത്തിക്കിന്‍റെ 'ഭൂല്‍ ഭുലയ്യ 2'. ഈ ബ്ലോക്ക്ബസ്‌റ്റര്‍ വിജയത്തിന് പിന്നാലെ പുതിയ ചിത്രത്തിന്‍റെ റിലീസിന് തയ്യാറെടുക്കുകയാണ് താരം.
Freddy release on Hotstar: ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫ്രെഡ്ഡി'. ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രം ഡയറക്‌ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലാണ് 'ഫ്രെഡ്ഡി' സ്‌ട്രീമിംഗ് നടത്തുക.
Kartik Aaryan about Freddy: 'ഫ്രെഡ്ഡി'യുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കാര്‍ത്തിക് ആര്യന്‍. ഇക്കാര്യം നടന്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്‌ക്രീനില്‍ ഒരു പുതിയ അവതാരം പര്യവേക്ഷണം ചെയ്യാന്‍ തനിക്ക് 'ഫ്രെഡ്ഡി' ഒരു അവസരം നല്‍കി.
- " class="align-text-top noRightClick twitterSection" data="
">
'ഫ്രെഡ്ഡി'യുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സിനിമയുടെ കഥ എന്താണെന്ന് ഇതുവരെ ഞാന്‍ അന്വേഷിച്ചിട്ടില്ല. എന്‍റെ ഈ പുതിയ അവതാരം പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍ ഉടന്‍ റിലീസ് ചെയ്യുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.
Freddy release date: 'ഫ്രെഡ്ഡി'യിലൂടെ കാര്‍ത്തിക് ആര്യനെ വളരെ വ്യത്യസ്‌തമായ വേഷത്തില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉടന്‍ തന്നെ സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ശശാങ്ക ഘോഘ് ആണ് 'ഫ്രെഡ്ഡി'യുടെ സംവിധാനം. ബാലാജി ടെലിഫിലിംസും നോര്‍ത്തേണ്‍ ലൈറ്റ്‌സ് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.
Disney Star Head about Karthik Aaryan: ആര്യന്‍റെ വരാനിരിക്കുന്ന ചിത്രം ഒടിടിയിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ മേധാവി ഗൗരവ് ബാനര്‍ജി. എച്ച് എസ് എം എന്‍റര്‍ടെയ്‌ന്‍മെന്‍റ് നെറ്റ്‌വര്‍ക്ക്, സിസ്‌നി സ്‌റ്റാര്‍ എന്നിവയുടെ മേധാവി കൂടിയാണ് ബാനര്‍ജി. 'ബോളിവുഡിലെ സൂപ്പര്‍സ്‌റ്റര്‍ കാര്‍ത്തിക് ആര്യനെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലേക്ക് സ്വാഗതം ചെയ്യാനുള്ള സമയമാണിത്. ഏറ്റവും ഒടുവില്‍ റിലീസായ കാര്‍ത്തിക്കിന്‍റെ ബ്ലോക്ക്ബ്ലസ്‌റ്ററിന് ശേഷമുള്ള താരത്തിന്‍റെ ത്രില്ലര്‍ ചിത്രം 'ഫ്രെഡ്ഡി' ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍ വരുന്നു.'- ബാനര്‍ജി പറഞ്ഞു.
Kartik Aaryan latest movies: നേരത്തെ റിലീസായ താരത്തിന്‍റെ ചിത്രം 'ധമാക്ക'യും (2021) ഒടിടി റിലീസായിരുന്നു. മൃണാല്‍ ഠാക്കൂര്‍ ആയിരുന്നു 'ധമാക്ക'യില്‍ താരത്തിന്‍റെ നായികയായെത്തിയത്. 'ധമാക്ക'യിലെ മികച്ച അഭിനയം കാര്‍ത്തിക്കിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.
Kartik Aaryan upcoming movies: നിലവില്‍ നിരവധി പ്രോജക്‌ടുകളാണ് കാര്‍ത്തിക്കിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 'സത്യപ്രേം കീ കഥ' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ താരം. 'ഭൂല്‍ ഭുലയ്യ 2'ല്‍ കാര്‍ത്തിക്കിനൊപ്പം വേഷമിട്ട കിയാര അദ്വാനി ആണ് 'സത്യപ്രേ കീ കഥ'യിലും താരത്തിന്‍റെ നായികയായെത്തുക.
കൃതി സനോനിനൊപ്പമുള്ള 'ഷെഹ്‌സാദ' ആണ് മറ്റൊരു പുതിയ ചിത്രം. അല്ലു അര്‍ജുന്‍റെ അല 'വൈകുണ്‌ഠാപുരമുലൂ' എന്ന സിനിമയുടെ ഹിന്ദി റീമേക്ക് കൂടിയാണ് 'ഷെഹ്‌സാദ'. 'ആഷിഖ് 3' ആണ് കാര്‍ത്തിക്കിന്‍റെ മറ്റൊരു പുതിയ ചിത്രം. ഹന്‍സല്‍ മേത്തയുടെ 'ക്യാപ്‌റ്റണ്‍ ഇന്ത്യ', കബീര്‍ ഖാന്‍റെ ഇതുവരെ പേരിടാത്ത ചിത്രം അങ്ങനെ നീണ്ടു പോകുന്നു കാര്‍ത്തിക്കിന്‍റെ പുതിയ പ്രോജക്‌ടുകള്‍.
Also Read: അമ്മയുടെ ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച് കാര്‍ത്തിക് ആര്യന്‍; വികാരഭരിതനായി താരം