New marketing strategy of Shehzada makers: ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ 'ഷെഹ്‌സാദ' ഇന്നാണ് (ഫെബ്രുവരി 17) തിയേറ്ററുകളിലെത്തിയത്. 'ഷെഹ്‌സാദ' തിയേറ്ററുകളിലെത്തിയ ദിനത്തില്‍ 'പഠാന്‍റെ' ടിക്കറ്റ് നിരക്ക് 110 രൂപയായി നിര്‍മാതാക്കള്‍ കുറച്ചിരുന്നു. 'പഠാന്‍' ടീമിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ 'ഷെഹ്‌സാദ' ടീം മുട്ടുമടക്കിയില്ലെന്ന് മാത്രമല്ല, പുതിയ തന്ത്രവുമായി 'ഷെഹ്‌സാദ'യുടെ നിര്‍മാതാക്കളും രംഗത്തെത്തി.
-
Today is #PathaanDay 🎉 Witness the exciting combination of action + entertainment at your nearest big screen! Book tickets at ₹ 110/- flat* across all shows in India at @_PVRCinemas | @INOXMovies | @IndiaCinepolis and other participating cinemas! *T&C apply. pic.twitter.com/xNQAacErom
— Yash Raj Films (@yrf) February 17, 2023 " class="align-text-top noRightClick twitterSection" data="
">Today is #PathaanDay 🎉 Witness the exciting combination of action + entertainment at your nearest big screen! Book tickets at ₹ 110/- flat* across all shows in India at @_PVRCinemas | @INOXMovies | @IndiaCinepolis and other participating cinemas! *T&C apply. pic.twitter.com/xNQAacErom
— Yash Raj Films (@yrf) February 17, 2023Today is #PathaanDay 🎉 Witness the exciting combination of action + entertainment at your nearest big screen! Book tickets at ₹ 110/- flat* across all shows in India at @_PVRCinemas | @INOXMovies | @IndiaCinepolis and other participating cinemas! *T&C apply. pic.twitter.com/xNQAacErom
— Yash Raj Films (@yrf) February 17, 2023
Shehzada came up with a bumper offer: ബമ്പര്‍ ഓഫറുമായാണ് 'ഷെഹ്‌സാദ'യുടെ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. 'ഷെഹ്‌സാദ'യുടെ ഒരു ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒന്ന് സൗജന്യമായി ലഭിക്കും. 'ഷെഹ്‌സാദ'യുടെ പ്രൊഡക്ഷന്‍ ബാനറായ ടി സീരീസാണ് ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
Kartik Aaryan shares Shehzada s big offer: നടന്‍ കാര്‍ത്തിക് ആര്യനും തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ഷെഹ്‌സാദയുടെ ബമ്പര്‍ ഓഫര്‍ പങ്കുവച്ചിട്ടുണ്ട്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ഈ മാര്‍ക്കറ്റിംഗ് വിപണന തന്ത്രങ്ങൾ വിജയിക്കുമോയെന്നറിയാന്‍ ഒരുനാള്‍ കാത്തിരിക്കേണ്ടി വരും.
Shehzada release postponed because of Pathaan: ഫെബ്രുവരി 10ന് നിശ്ചയിച്ചിരുന്ന 'ഷെഹ്‌സാദ'യുടെ റിലീസ് 'പഠാന്‍' റിലീസിനെ തുടര്‍ന്നാണ് ഫെബ്രുവരി 17ലേക്ക് മാറ്റിവച്ചത്. 'പഠാന്‍റെ' ബോക്‌സ് ഓഫിസ് കലക്ഷന്‍ മികച്ച രീതിയില്‍ മുന്നേറുന്ന സാഹചര്യത്തിലായിരുന്നു 'ഷെഹ്‌സാദ'യുടെ പുറത്തിറങ്ങല്‍ നീട്ടിയത്.
Pathaan ticket offer only for one day: ടിക്കറ്റ് നിരക്ക് കുറച്ച വിവരം 'പഠാന്‍റെ' നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. രാജ്യത്തെ പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ 'പഠാന്‍' ടിക്കറ്റ് 110 രൂപയ്‌ക്ക് വില്‍ക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. ഒരു ദിവസത്തേയ്‌ക്ക് മാത്രമാണ് ഈ വിലക്കുറവ്. 'പഠാന്‍' ഇനിയും കാണാത്തവരെ ബിഗ് സ്‌ക്രീനിലേയ്‌ക്ക് ആകര്‍ഷിക്കാനുള്ള വളരെ മികച്ച മാര്‍ക്കറ്റിംഗ് തന്ത്രമാണ് നിര്‍മാതാക്കളുടേത്.
YSF tweet about Pathaan Day: ഇന്ന് പഠാന്‍ ദിനമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് യാഷ് രാജ് ഫിലിംസ് രംഗത്തെത്തിയത്. 'ഇന്ന് പഠാന്‍ ദിനമാണ്. നിങ്ങളുടെ ഏറ്റവും അടുത്തുള്ള സ്‌ക്രീനില്‍ 'പഠാന്‍' കാണുക. ഇന്ത്യയില്‍ എല്ലാ ഷോകള്‍ക്കും 110 രൂപയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം'-ഇപ്രകാരമായിരുന്നു യാഷ് രാജ് ഫിലിംസിന്‍റെ ട്വീറ്റ്.
Also Read: ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍; പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് താരങ്ങള്‍
Shehzada good opening: അതേസമയം പ്രദര്‍ശന ദിനത്തില്‍ 'ഷെഹ്‌സാദ'യ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃതി സനോന്‍ ആണ് ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍റെ നായികയായി എത്തിയിരിക്കുന്നത്. പരേഷ് റാവലും സുപ്രധാന വേഷത്തിലെത്തുന്നു.
- " class="align-text-top noRightClick twitterSection" data="
">
Shehzada special screening for celebrities: 'ഷെഹ്‌സാദ'യുടെ റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുംബൈയില്‍ പ്രത്യേക സ്‌ക്രീനിംഗ് നടത്തിയിരുന്നു. കാര്‍ത്തിക് ആര്യനും കൃതി സനോണും തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രത്യേക സ്‌ക്രീനിംഗ് കാണാനെത്തിയത്. ഇവരെ കൂടാതെ ഷാഹിദ് കപൂര്‍, ഭാര്യ മീര, അര്‍ജുന്‍ കപൂര്‍, വരുണ്‍ ധവാന്‍, ഹുമ ഖുറേഷി തുടങ്ങി നിരവധി താരങ്ങളാണ് മുംബൈയില്‍ നടന്ന പ്രത്യേക സ്‌ക്രീനിംഗ് കാണാനെത്തിയത്.