ETV Bharat / entertainment

'കെനിയ ഒരു രാജ്യമാണ്, ആഫ്രിക്ക കോണ്ടിനന്‍റും'; കരീനയ്‌ക്കെതിരെ ട്രോള്‍; ട്രിപ്പ് കഴിഞ്ഞ് മടങ്ങിയെത്തി താര കുടുംബം - ജെഹാംഗീര്‍

ബുധനാഴ്‌ച രാവിലെയാണ് മക്കള്‍ക്കൊപ്പം കരീനയും സെയ്‌ഫ്‌ ആലി ഖാനും മുംബൈ വിമാനത്താവളത്തില്‍ എത്തിയത്.

Kareena Saif Ali Khan and kids return to India  Kareena Saif Ali Khan and kids  Kareena Saif Ali Khan  Kareena  Saif Ali Khan  കെനിയ ഒരു രാജ്യമാണ്  കരീനയ്‌ക്കെതിരെ ട്രോള്‍  ട്രിപ്പ് കഴിഞ്ഞ് മടങ്ങിയെത്തി താര കുടുംബം  മക്കള്‍ക്കൊപ്പം കരീനയും സെയ്‌ഫ്‌ ആലി ഖാനും  കരീനയും കുടുംബവും  സെയ്‌ഫ്‌ അലി ഖാനും കുടുംബവും  സെയ്‌ഫ്‌ അലി ഖാന്‍  കരീന കപൂര്‍  തൈമൂര്‍  ജെഹാംഗീര്‍  ദി ക്രൂ
ട്രിപ്പ് കഴിഞ്ഞ് മടങ്ങിയെത്തി താര കുടുംബം
author img

By

Published : Mar 22, 2023, 2:06 PM IST

കിഴക്കന്‍ ആഫ്രിക്കയയിലെ കെനിയയിലെ മസായ് മാരയിൽ അവധി ആഘോഷിക്കാനായി പോയ ബോളിവുഡ് താര ദമ്പതികളായ കരീന കപൂറും സെയ്‌ഫ്‌ അലി ഖാനും മക്കളും അവധി ആഘോഷം പൂര്‍ത്തിയാക്കി ഇന്ത്യയിലേയ്‌ക്ക് മടങ്ങിയെത്തി. ബുധനാഴ്‌ച രാവിലെയാണ് മക്കളായ തൈമുര്‍ അലി ഖാനും ജെഹാംഗിര്‍ അലി ഖാനുമൊപ്പം താര ദമ്പതികള്‍ മുംബൈയില്‍ എത്തിയത്. കരീനയും കുടുംബവും മുംബൈ വിമാനത്താവളത്തില്‍ എത്തിയതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സെയ്‌ഫ്‌ അലി ഖാനും കുടുംബവും മുംബൈ വിമാനത്താവളത്തിൽ നിന്നിറങ്ങി കാറിലേയ്‌ക്ക്‌ കയറുന്നതാണ് വീഡിയോയില്‍. താര ദമ്പതികളുടെ ഇളയ മകന്‍ ജഹാംഗീറിനെ ആയയാണ് തോളിലേറ്റിയിരിക്കുന്നത്. അതേസമയം തൈമൂറിന്‍റെ കൈ പിടിച്ച് നടക്കുന്ന സെയ്‌ഫ് അലി ഖാനെയും, മുന്നിലൂടെ നടക്കുന്ന കരീനയെയും വീഡിയോയില്‍ കാണാം.

സെയ്‌ഫ്‌ അലി ഖാനും കുടുംബവും കാറിലേയ്‌ക്ക് നടന്നടുക്കുന്നതിനിടെ ആരാധകര്‍ താര കുടുംബങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ബീജ് നിറത്തിലുള്ള വസ്‌ത്രവും വെള്ള നിറമുള്ള ഷാളും അതിന് അനുയോജ്യമായ സ്‌നീക്കേഴ്‌സുമാണ് കരീന കപൂര്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു കറുത്ത സണ്‍ഗ്ലാസും താരം ധരിച്ചിട്ടുണ്ട്. ഒരു കറുത്ത ഹാന്‍ഡ് ബാഗും കയ്യില്‍ കരുതിയിട്ടുണ്ട്.

ബ്രൗണ്‍ നിറമുള്ള ടീ ഷർട്ടും നേവി ബ്ലൂ നിറമുള്ള പാന്‍റ്‌സും വെള്ള സ്‌നീക്കേഴ്‌സുമാണ് സെയ്‌ഫ് അലി ഖാന്‍ ധരിച്ചിരിക്കുന്നത്. തൈമൂർ അലി ഖാൻ പിങ്ക് നിറത്തിലുള്ള ടി ഷർട്ടും നീല പാന്‍റ്‌സും വെള്ള സ്‌നീക്കേഴ്‌സും ധരിച്ചപ്പോൾ ജെഹാംഗീര്‍ കടും നീല നിറമുള്ള ടി ഷർട്ടും ജീൻസും വെള്ള സ്‌നീക്കേഴ്‌സുമാണ് ധരിച്ചിരിക്കുന്നത്.

വീഡിയോയ്‌ക്ക് താഴെ നിരവധി ആരാധകരാണ് താര കുടുംബത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി പേര്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും കമന്‍റ്‌ ചെയ്‌തിട്ടുണ്ട്. തന്‍റെ അവധിക്കാല യാത്രയോട് വിടപറയുന്ന വേളയില്‍ അപ്‌ഡേറ്റുമായി കരീന കപൂര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റില്‍ എത്തിയിരുന്നു.

ഒരു തുറന്ന വിശാലമായ മൈതാനിയില്‍ തൈമൂറിന്‍റെ കൈപിടിച്ച് നടക്കുന്ന സെയ്‌ഫ് അലി ഖാന്‍റെയും, ജെഹാംഗീറിന്‍റെ കൈ പിടിച്ച് നടക്കുന്ന കരീന കപൂറിന്‍റെയും ചിത്രമാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. യാത്ര കഴിഞ്ഞ്, തങ്ങളുടെ സ്വകാര്യ വിമാനത്തിനരികിലേയ്‌ക്ക് നടന്നു നീങ്ങുന്ന ചിത്രമാണ് കരീന പങ്കുവച്ചത്.

'ഞങ്ങളുടെ ഹൃദയത്തിന്‍റെ ഒരൽപ്പം കാട്ടിൽ അവശേഷിക്കുന്നു...ആഫ്രിക്ക 2023...' -എന്ന അടിക്കുറിപ്പോടു കൂടി ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പമാണ് കരീന പോസ്‌റ്റ് പങ്കുവച്ചത്. അതേസമയം കരീനയുടെ ഈ ആഫ്രിക്കന്‍ പോസ്‌റ്റിനെ ട്രോളി ആരാധകരും രംഗത്തെത്തിയിരുന്നു. കരീന കപൂര്‍, കെനിയയെ ആഫ്രിക്ക എന്ന് വിശേഷിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു ട്രോളുകള്‍.

'ഇതൊരു രാജ്യമാണ്, ദയവായി ഇതിനെ ആഫ്രിക്ക എന്ന് വിളിക്കരുത്!!!!' -ഒരാള്‍ കുറിച്ചു. 'ഒരു കെനിയൻ എന്ന നിലയിൽ, നമ്മുടെ രാജ്യത്തെ ആഫ്രിക്ക എന്നല്ല, കെനിയ എന്ന് അഭിസംബോധന ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നന്ദി' -മറ്റൊരാള്‍ കുറിച്ചു. 'ആഫ്രിക്ക ഒരു കോണ്ടിനന്‍റാണ്. കെനിയ ഒരു രാജ്യമാണ്.', 'കരീനയിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാം? ഒരു രാജ്യവും ഒരു കോണ്ടിനന്‍റും തമ്മിലുള്ള വ്യത്യാസം ഇനിയും കരീനയ്‌ക്ക് തിരിച്ചറിയില്ല. കരീന പോസ്‌റ്റുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് സെയ്‌ഫ് അത് വിലയിരുത്തുക.'-ഇങ്ങനെ നീണ്ടു പോകുന്നു കരീനയ്‌ക്കെതിരെയുള്ള കമന്‍റുകള്‍.

അതേസമയം 'ദി ക്രൂ' ആണ് കരീനയുടെ ഏറ്റവും പുതിയ പ്രോജക്‌ട്‌. കൃതി സനോൻ, ദിൽജിത് ദോസഞ്ച്, തബു എന്നിവർക്കൊപ്പമാണ് താരം 'ദി ക്രൂ'വില്‍ എത്തുക. 'ആദിപുരുഷ്' ആണ് സെയ്‌ഫ് അലി ഖാന്‍റെ ഏറ്റവും പുതിയ ചിത്രം. പാന്‍ ഇന്ത്യന്‍ ചിത്രമായ 'ആദിപുരുഷി'ല്‍ തെന്നിന്ത്യന്‍ താരം പ്രഭാസും കൃതി സനോണുമാണ് കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്.

Also Read: 'ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരു' ; പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട പാപ്പരാസികളോട് തുറന്നടിച്ച് സെയ്‌ഫ് അലി ഖാന്‍, വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.