മുംബൈ: ഇബ്രാഹിം അലി ഖാൻ്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ബോളിവുഡ് നടി കരീന കപൂർ ഖാൻ. ഇബ്രാഹിം അലി ഖാൻ്റെ രണ്ടാനമ്മയാണ് കരീന കപൂർ. പഴയ കുടുംബചിത്രം തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കരീന ഇബ്രാഹിമിന് ആശംസകൾ നേർന്നത്. ഇബ്രാഹിം അലി ഖാന് ഇന്ന് 22 വയസ് തികഞ്ഞിരിക്കുകയാണ്. ഇതിനെ തുടർന്ന് പട്ടൗഡി രാജകുടുംബത്തിലെ നിരവധി കുടുംബാംഗങ്ങൾ ഇബ്രാഹിമിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തി.
![Ibrahim Ali Khan Ibrahim Ali Khan birthday Ibrahim Ali Khan on his 22nd birthday Ibrahim Ali Khan on his 22nd birthday ഇബ്രാഹിം അലി ഖാൻ്റെ 22 ജന്മദിനം സെയ്‌ഫ് അലി സെയ്‌ഫ് അലി ഖാൻ മുംബൈ ബോളിവുഡ് നടി കരീന കപൂർ കരീന കപൂർ Ibrahim Ali Happy Birthday Ibrahim Ali Khan ആശംസകൾ നേർന്ന് കരീനാ കപൂർ പഴയ കുടുംബചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന് കരീനാ saif ali khan family saif ali khan family members](https://etvbharatimages.akamaized.net/etvbharat/prod-images/17912869_icygonaq.jpg)
ഒരു കുടുംബ ചിത്രം തൻ്റെ ഇൻസ്റ്റഗ്രാമിലെ സ്റ്റോറി വിഭാഗത്തിൽ പോസ്റ്റ് ചെയ്‌തുകൊണ്ട് "ഏറ്റവും സുന്ദരനും സുമുഖനുമായ ആൺകുട്ടിക്ക് ജന്മദിനാശംസകൾ" ലവ് യു എന്നെഴുതിയ പിങ്ക് ഹാർട്ട് ഇമോജിയും സഹിതം കരീന ഇബ്രാഹിമിനെ ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ വർഷം സെയ്‌ഫ് അലി ഖാൻ്റെ മുംബൈയിലെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. സ്റ്റോറിയിൽ എഡിറ്റ് ചെയ്‌ത് ഇബ്രാഹിമിൻ്റെ തലയിൽ 'ബർത്ത്‌ഡേ ബോയ്' എന്നെഴുതിയ ഒരു തൊപ്പി വച്ചുകൊടുക്കാനും കരീന മറന്നില്ല.
![Ibrahim Ali Khan Ibrahim Ali Khan birthday Ibrahim Ali Khan on his 22nd birthday Ibrahim Ali Khan on his 22nd birthday ഇബ്രാഹിം അലി ഖാൻ്റെ 22 ജന്മദിനം സെയ്‌ഫ് അലി സെയ്‌ഫ് അലി ഖാൻ മുംബൈ ബോളിവുഡ് നടി കരീന കപൂർ കരീന കപൂർ Ibrahim Ali Happy Birthday Ibrahim Ali Khan ആശംസകൾ നേർന്ന് കരീനാ കപൂർ പഴയ കുടുംബചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന് കരീനാ saif ali khan family saif ali khan family members](https://etvbharatimages.akamaized.net/etvbharat/prod-images/17912869_iqgdy8.jpg)
സെയ്‌ഫ് അലി ഖാൻ്റെയും അമൃത സിംഗിൻ്റെയും മകനാണ് ഇബ്രാഹിം അലി ഖാൻ. ബോളിവുഡ് ദിവ എന്നറിയപ്പെടുന്ന കരീന പങ്കുവച്ച ചിത്രം ആരാധകരിൽ ഏറെ കൗതുകമുളവാക്കി. ചിത്രത്തിൽ ഇബ്രാഹിമിനൊപ്പം ഇടതുവശത്ത് സെയ്‌ഫ് അലി ഖാൻ നിൽക്കുന്നത് കാണാം. കരീനയുടെ മക്കളായ തൈമൂർ (5), ജെഹ് (2) എന്നിവരെ തൻ്റെ രണ്ട് കൈകൾകൊണ്ട് ചേർത്തു പിടിക്കാൻ ശ്രമിക്കുന്ന ഇബ്രാഹിമിനേയും ചിത്രത്തിൽ കാണാൻ സാധിക്കും.
സ്വീകരണമുറിയിലെ കോഫി ടേബിളിൽ അലങ്കരിച്ച ജന്മദിന കേക്കിനു ചുറ്റുമായി നാലുപേരും ക്യാമറയിൽ നോക്കി ചിരിക്കുന്നതാണ് ചിത്രം. അതേസമയം, സെയ്‌ഫ് അലി ഖാൻ്റെ മൂത്ത സഹോദരി സബ അലി ഖാൻ പട്ടൗഡിയും ഇബ്രാഹിമിന് 22 വയസ് തികഞ്ഞത് പ്രമാണിച്ച് ആശംസകളുമായി ഇൻസ്റ്റാഗ്രാമിൽ എത്തി. 'സുന്ദരനായ എൻ്റെ മരുമകന് എൻ്റെ ജന്മദിനാശംസകൾ'. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ വളരെ മാന്യതയുള്ളവനാണ് അതിൽ ഞാൻ അഭിമാനിക്കുന്നു. നീ തിളങ്ങിനിൽക്കൂ'.
also read: ഓസ്‌ട്രേലിയൻ യാത്രയിലെ സുന്ദര നിമിഷങ്ങൾ പങ്കുവച്ച് സാറ അലി ഖാൻ
നടൻ സെയ്‌ഫ് അലി ഖാൻ്റെയും അമൃത സിംൻ്റെയും മൂത്ത മകനും, ബോളിവുഡ് നടി സാറ അലി ഖാൻ്റെ ഇളയ സഹോദരനുമാണ് ഇബ്രാഹിം അലി ഖാൻ. നിലവിൽ രൺവീർ സിങ്, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്‌ടർമാരിൽ ഒരാളായി പ്രവർത്തിച്ചുവരികയാണ് ഇബ്രാഹിം. 'ഇബ്രാഹിമിൻ്റെ സഹോദരി സാറ അലി ഖാൻ ഹിന്ദി സിനിമ രംഗത്തെ പ്രധാന താരങ്ങളിലൊരാളാണ്. ബ്ലോക്ക് ബസ്റ്റർ മലയാള ചിത്രം ഹൃദയത്തിൻ്റെ ഹിന്ദി റീമേക്കായ സർസമീനിൽ ഇബ്രാഹിം വേഷമിടുമെന്നാണ് കേൾക്കുന്നത്. ഇബ്രാഹിമിനെ കൂടാതെ കാജോൾ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.