ബോളിവുഡിന്‍റെ സ്വപ്‌ന നായിക കരീന കപൂർ കേന്ദ്ര കഥാപാത്രമായി എത്തുന്ന മിസ്റ്ററി ത്രില്ലർ ചിത്രമാണ് 'ജാനേ ജാൻ'. ‘കഹാനി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ സുജോയ് ഘോഷാണ് (Sujoy Ghosh) ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ജാനേ ജാൻ' സിനിമയുടെ ടൈറ്റിൽ ട്രാക്കാണ് ഇപ്പോൾ ബോളിവുഡില്‍ ചർച്ചാവിഷയം (Kareena Kapoor's Jaane Jaan Title Track).
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടൈറ്റിൽ ട്രാക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സച്ചിൻ - ജിഗാറിന്‍റെ സംഗീതത്തിൽ നേഹ കക്കർ ആലപിച്ച മനോഹര ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. 1969ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം 'ഇൻതഖാമി'ലെ (Intaqam) ഗാനത്തിന്‍റെ പുനർരൂപകൽപ്പനയാണ് ഈ ഗാനം. രാജേന്ദ്ര കൃഷന്‍റെ വരികൾക്ക് സംഗീത സംവിധായകരായ സച്ചിനും ജിഗാറും പകർന്ന പുതിയ ഈണം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ഈ മാസം (സെപ്‌റ്റംബർ) 21 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും (Jaane Jaan to Premiere on Netflix). കരീനയ്‌ക്കൊപ്പം, ജയ്‌ദീപ് അഹ്‌ലാവത്, വിജയ് വർമ്മ എന്നിങ്ങനെ പ്രതിഭാധനരായ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് (Jaideep Ahlawat and Vijay Varma in Jaane Jaan). ഇപ്പോൾ പുറത്തുവന്ന ടൈറ്റിൽ ട്രാക്കിലും മികച്ച പ്രകടനത്തിലൂടെ താരങ്ങൾ ശ്രദ്ധ നേടുന്നുണ്ട്.
ക്ലബ് പശ്ചാത്തലത്തിൽ തന്‍റെ മാസ്‌മരിക പ്രകടനത്തിലൂടെ കാഴ്‌ചക്കാരെ മയക്കുന്ന ഉദിതി സിംഗിനെ വീഡിയോയിൽ കാണാം. കൂടാതെ, കരീന കപൂർ ഖാന്‍റെയും വിജയ് വർമ്മയുടെയും കഥാപാത്രങ്ങളെയും വീഡിയോയിൽ കാണാനാകും. ത്രസിപ്പിക്കുന്ന, ത്രില്ലർ അനുഭവം സമ്മാനിക്കുന്ന കാഴ്‌ചകളാണ് പിന്നീടങ്ങോട്ട് ടൈറ്റില്‍ ട്രാക്ക് വീഡിയോ നൽകുന്നത്. ജയ്‌ദീപ് അഹ്‌ലാവത്തിന്‍റെ രൂപവും ഭാവവും കാണികളിൽ കൗതുകമുണർത്തുന്നു.
ജയ് ഷെവാക്രമണി, അക്ഷയ് പുരി, ഹ്യൂൻവൂ തോമസ് കിം, ശോഭ കപൂർ, ഏക്താ ആർ കപൂർ എന്നിവർ ചേർന്നാണ് 'ജാനേ ജാൻ' സിനിമയുടെ നിർമാണം. ഗൗരവ് ബോസ് സഹ നിർമാതാവാണ്. അവിക് മുഖോപാധ്യായ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഉർവശി സക്‌സേനയാണ്. ഷോർ പൊലീസ് പശ്ചാത്തല സംഗീതവും അനിർബൻ സെൻഗുപ്‌ത സൗണ്ട് ഡിസൈനിംഗും നിർവഹിക്കുന്നു (Jaane Jaan Crew).
അതേസമയം ആർ കെ നയ്യാർ ആണ് 'ഇൻതഖാം' ചിത്രത്തിന്‍റെ സംവിധായകൻ. ലക്ഷ്‌മികാന്ത് പ്യാരേലാൽ സംഗീതം പകർന്ന 'ജാനേ ജാൻ...' ഗാനത്തിന് സംഗീത ലോകത്തെ ഇതിഹാസം ലത മങ്കേഷ്‌കറാണ് ശബ്‌ദം നൽകിയത്. സഞ്ജയ് ഖാൻ, സാധന, അശോക് കുമാർ, ഹെലൻ, റഹ്മാൻ, അഞ്ജു മഹേന്ദ്രു, ജീവൻ, ലീല ചിറ്റ്‌നിസ് എന്നിവരാണ് ഈ കുടുംബ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.