ETV Bharat / entertainment

Kangana Ranaut about marriage | 'എല്ലാത്തിനും ഒരു സമയമുണ്ട്, ശരിയായ സമയത്ത് അത് സംഭവിക്കും': വിവാഹ സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കങ്കണ - ചന്ദ്രമുഖി 2

താൻ നിർമിക്കുന്ന 'ടിക്കു വെഡ്‌സ് ഷേരു' എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കുകൾക്കിടെയാണ് നടി കങ്കണ റണാവത്ത് മനസുതുറന്നത്.

kangana ranaut opens up about marriage plans  kangana ranaut on marriage plans  kangana ranaut on marriage  kangana ranaut about marriage plans  kangana ranaut  വിവാഹ സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കങ്കണ  നടി കങ്കണ റണാവത്ത്  കങ്കണ റണാവത്ത് വിവാഹം  കങ്കണ റണാവത്ത്  അടിയന്തരാവസ്ഥ  എമർജൻസി  ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന എമർജൻസി  ചന്ദ്രമുഖി 2  ടിക്കു വെഡ്‌സ് ഷേരു
'ശരിയായ സമയത്ത് അത് സംഭവിക്കും'; വിവാഹ സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കങ്കണ
author img

By

Published : Jun 17, 2023, 7:57 AM IST

മുംബൈ: തന്‍റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി കങ്കണ റണാവത്ത്. താരത്തിന്‍റെ നിർമാണത്തില്‍ റിലീസിനൊരുങ്ങുന്ന 'ടിക്കു വെഡ്‌സ് ഷേരു' എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കുകൾക്കിടെയാണ് കങ്കണ റണാവത്ത് തന്‍റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ചും സങ്കല്‍പ്പങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞത്.

'എല്ലാത്തിനും ഒരു സമയമുണ്ട്, ആ സമയം എന്‍റെ ജീവിതത്തിലും വരണമെന്നാണെങ്കിൽ അത് വരികതന്നെ ചെയ്യും. എനിക്ക് വിവാഹം കഴിക്കാനും സ്വന്തമായി കുടുംബം ഉണ്ടാകാനും ആഗ്രഹമുണ്ട്... പക്ഷേ, ശരിയായ സമയത്ത് അതു സംഭവിക്കും' -താരം പറഞ്ഞു.

അതേസമയം, 'എമർജൻസി' ('അടിയന്തരാവസ്ഥ')യാണ് കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പീരിയഡ് ചിത്രമായ 'എമർജൻസി'യിൽ അന്തരിച്ച, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് താരം അവതരിപ്പിക്കുക. ഇന്ത്യൻ ചരിത്രത്തിലെ യഥാർഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിന് പുറമെ നിർമാതാവിന്‍റെയും സംവിധായകയുടെയും റോളിലും കങ്കണ തന്നെയാണ്. കങ്കണയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇരുണ്ട കാലഘട്ടമായി അടയാളപ്പെടുത്തിയ, അടിയന്തരാവസ്ഥ നടപ്പാക്കിയ 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള കാലഘട്ടങ്ങളിലെ സംഭവങ്ങളാണ് സിനിമയ്‌ക്ക് ആധാരമെന്നാണ് വിവരം.

ഇന്ദിര ഗാന്ധിയുടേതിന് സമാനമായ ഗെറ്റപ്പിലുള്ള കങ്കണയുടെ പോസ്റ്ററുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അനുപം ഖേർ, മഹിമ ചൗധരി, വിശാഖ് നായർ, ശ്രേയസ് തൽപാഡെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

കൂടാതെ, 'ചന്ദ്രമുഖി 2' ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ഈ ചിത്രം, രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ തമിഴ് ഹൊറർ കോമഡി ചലച്ചിത്രം 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ്. 'ചന്ദ്രമുഖി 2'ൽ കൊട്ടാരത്തിലെ നർത്തകിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്.

അതേസമയം താരം നിർമിക്കുന്ന 'ടിക്കു വെഡ്‌സ് ഷേരു' റിലീസിന് ഒരുങ്ങുകയാണ്. സായ് കബീർ ശ്രീവാസ്‌തവ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗറുമാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ ജൂൺ 23 മുതൽ ചിത്രം സ്‌ട്രീമിങ് ആരംഭിക്കും. മിനി സ്‌ക്രീനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ അവ്നീത് കൗറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ടിക്കു വെഡ്‌സ് ഷേരു'.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സ്വപ്‌നങ്ങളുടെ നഗരമായ മുംബൈയിൽ തങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഒരുമിച്ച് യാത്ര തുടങ്ങുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ജൂനിയർ ആർട്ടിസ്റ്റും അഭിനേതാവുമായ രണ്ടുപേർ വിവാഹം കഴിക്കുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

സിനിമയോട് 'യെസ്' പറയാൻ പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് നവാസുദ്ദീൻ സിദ്ദിഖി നേരത്തെ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടരുന്നു. 'ടിക്കു വെഡ്‌സ് ഷേരു അതുല്യമായ പ്രണയകഥയിലൂടെ, നാമോരോരുത്തരും കടന്നുപോയാക്കാവുന്ന യഥാർഥ ജീവിത പോരാട്ടങ്ങൾ കോർത്തിണക്കിയ ഒരു ഹാസ്യ-നാടകമാണ്. ടിക്കുവും ഷേരുവും വളരെ വ്യത്യസ്‌തരായ രണ്ട് വ്യക്തിളാണ്. എന്നാല്‍ അവർക്ക് ഒരു പൊതു സ്വപ്‌നമുണ്ട്. സിനിമയില്‍ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും വ്യക്തിപരമായി അവര്‍ നേരിടുന്ന സംഘർഷങ്ങളുമെല്ലാമാണ് ടിക്കു വെഡ്‌സ് ഷേരു എന്ന സിനിമയ്‌ക്ക് കൈകോടുക്കാൻ എന്നെ പ്രേരിപ്പിച്ചത്' -=നവാസുദ്ദീൻ വ്യക്തമാക്കി. കൂടാതെ മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌മായി, ഷേരു പ്രിയപ്പെട്ട ഒരു കഥാപാത്രമായി വേറിട്ടുനിൽക്കുന്നു എന്നതും തന്നെ ആവേശം കൊള്ളിച്ചതായി താരം പറഞ്ഞിരുന്നു.

ALSO READ: ടിക്കു വെഡ്‌സ്‌ ഷേരു : 21 കാരിക്കൊപ്പം നവാസുദ്ദീന്‍റെ ചുംബന രംഗം ; പ്രതിഷേധവുമായി ഒരു വിഭാഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.