ETV Bharat / entertainment

കങ്കണയുടെ വിവാഹം നീണ്ടു പോകാനുള്ള കാരണം പുറത്ത്‌.. - Kangana Ranaut latest movies

Kangana Ranaut about her marriage: യഥാര്‍ഥ ജീവിതത്തില്‍ കങ്കണ ടോം ബോയ്‌ ആണോ? യഥാര്‍ഥ ജീവിതത്തില്‍ താരം ആരെയെങ്കിലും മര്‍ദ്ദിക്കുമോ? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള കങ്കണയുടെ മറുപടി വൈറല്‍..

Kangana Ranaut about her marriage  ഞാന്‍ പുരുഷന്‍മാരെ തല്ലുന്ന ആള്‍  വെളിപ്പെടുത്തലുമായി കങ്കണ  Kangana Ranaut busy in Dhaakad promotions  കങ്കണയുടെ മറുപടി  Kangana Ranaut slaps boys  Reason behind Kangana unable to marry  Kangana Ranaut about wedding dreams  Kangana Ranaut reveals her affair  Kangana Ranaut latest movies  കങ്കണയുടെ വിവാഹം
കങ്കണയുടെ വിവാഹം നീണ്ടു പോകാനുള്ള കാരണം പുറത്ത്‌..
author img

By

Published : May 13, 2022, 10:24 AM IST

Kangana Ranaut busy in Dhaakad promotions: വിവാദങ്ങള്‍ വിട്ടൊഴിയാത്ത താരമാണ് ബോളിവുഡ്‌ താര സുന്ദരി കങ്കണ റണാവത്ത്‌. ബോളിവുഡ്‌ ലോകത്തെ വിവാദങ്ങളുടെ രാജകുമാരി ആയാണ് കങ്കണ അറിയപ്പെടുന്നത്‌. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ധാക്കഡ്‌'. റിലീസിനോടടുക്കുമ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണിപ്പോള്‍ കങ്കണ.

Kangana Ranaut slaps boys: 'ധാക്കഡ്‌' പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞ വാക്കുകളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുകയാണ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള കങ്കണയുടെ പരമാര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്‌. താന്‍ പുരുഷന്‍മാരെ തല്ലുന്ന ആളാണെന്ന അപവാദം പ്രചരിക്കുന്നതിനാല്‍ തന്‍റെ വിവാഹം നീണ്ടു പോകുന്നുവെന്ന്‌ കങ്കണ.

Reason behind Kangana unable to marry: താനൊരു വഴക്കാളിയാണെന്നാണ് ആളുകള്‍ പറയുന്നതെന്നും ഇക്കാരണം കൊണ്ട്‌ വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും തമാശരൂപേണ താരം പറഞ്ഞു. 'ആണ്‍കുട്ടികളെ തല്ലിച്ചതയ്‌ക്കുമെന്ന് കിംവദന്തികള്‍ പലരും പറഞ്ഞു പരത്തുന്നുണ്ട്‌. അതുകൊണ്ട്‌ ഞാന്‍ കഠിന ഹൃദയയാണെന്നാണ് എല്ലാവരും കരുതുന്നത്‌.' -യഥാര്‍ഥ ജീവിതത്തില്‍ ടോം ബോയ്‌ ആണോ, ആരെയെങ്കിലും മര്‍ദ്ദിക്കുമോ എന്ന ചോദ്യത്തിനുള്ള കങ്കണയുടെ മറുപടിയായിരുന്നു ഇത്‌.

Kangana Ranaut about wedding dreams: അതേസമയം അടുത്തിടെ നടി നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ താന്‍ വിവാഹിതയാകാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്നാണ് കങ്കണ പറഞ്ഞത്‌. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

Kangana Ranaut reveals her affair: 'ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്. ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.' അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തുമെന്ന് കരുതുന്നെന്ന ചോദ്യത്തിനുള്ള നടിയുടെ മറുപടിയായിരുന്നു ഇത്‌. 'തീര്‍ച്ചയായും എനിക്ക്‌ വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണം എന്നുമുണ്ട്‌. അഞ്ച്‌ വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും മാറും.'- കങ്കണ മുമ്പൊരിക്കല്‍ പറഞ്ഞു.

Kangana Ranaut latest movies: ആക്ഷന്‍ സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം 'ധാക്കഡി'ല്‍ കങ്കണയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ചിത്രത്തില്‍ ഏജന്‍റ്‌ അഗ്‌നി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്‌. സിനിമയുടെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ട്രെയ്‌ലറില്‍ താരത്തിന്‍റെ വ്യത്യസ്‌ത മേക്കോവറുകള്‍ ദൃശ്യമായിരുന്നു. കങ്കണയുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു 'ധാക്കഡ്‌' ട്രെയ്‌ലര്‍. മെയ്‌ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.

Also Read: വ്യത്യസ്‌ത ഭാവങ്ങള്‍: മേക്കോവറുകള്‍; ശരീരത്തിൽ നിന്ന് ആത്മാവിനെ വേർതിരിച്ച്‌ കങ്കണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.