ETV Bharat / entertainment

വൈറലാകാൻ വിവേകാനന്ദനും ടീമും സെറ്റാണ് ; താരസമ്പന്നമായി ഓഡിയോ ലോഞ്ച് - Kamal with Shine Tom

Vivekanandan Viralanu audio launch : കളറായി 'വിവേകാനന്ദൻ വൈറലാണ്' ഓഡിയോ ലോഞ്ച്. ചിത്രം ജനുവരി 19ന് തിയേറ്ററുകളിലേക്ക്

വിവേകാനന്ദൻ വൈറലാണ്  Vivekanandan Viralanu  Kamal with Shine Tom  ഷൈൻ ടോം ചാക്കോ
Vivekanandan Viralanu audio launch
author img

By ETV Bharat Kerala Team

Published : Jan 11, 2024, 1:41 PM IST

Updated : Jan 11, 2024, 7:27 PM IST

'വിവേകാനന്ദൻ വൈറലാണ്' ഓഡിയോ ലോഞ്ച്

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ താരം ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിവേകാനന്ദൻ വൈറലാണ്'. ഒരിടവേളയ്‌ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഒരുക്കുന്ന ഈ ചിത്രം ഷൈൻ ടോമിന്‍റെ നൂറാമത് സിനിമ കൂടിയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് സംഘടിപ്പിച്ചത് (Vivekanandan Viralanu movie's audio launch).

എറണാകുളം ഐഎംഎ ഹൗസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ലാൽ ജോസ്, ജോണി ആന്‍റണി, സിബി മലയിൽ, ആഷിഖ് അബു, അക്കു അക്ബർ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, മഹിമ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു. കമൽ സംവിധാനം ചെയ്യുന്ന 48-ാമത്തെ ചിത്രം കൂടിയാണ് 'വിവേകാനന്ദൻ വൈറലാണ്'. ഗ്രേസ് ആന്‍റണി, സ്വാസിക, ജോണി ആന്‍റണി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്. 2024ന്‍റെ തുടക്കത്തിൽ ആദ്യമായി ഓഡിയോ ലോഞ്ച് നടക്കുന്ന ചിത്രം കൂടിയായി 'വിവേകാനന്ദൻ വൈറലാണ്'. തനിക്ക് ഏറ്റവും നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും നൽകിയ സംവിധായകരിൽ ഒരാളാണ് കമൽ എന്ന് കുഞ്ചാക്കോ ബോബൻ വേദിയിൽ പറഞ്ഞു.

'ഷൈൻ ടോം ചാക്കോയെ അസിസ്റ്റന്‍റ് ഡയറക്‌ടർ ആയിരുന്ന കാലം മുതൽ പരിചയമുണ്ട്. കമൽ സാറിന്‍റെ തന്നെ ചിത്രമായ ഗദ്ദാമയിലെ മികച്ച പ്രകടനത്തിന് ഷൈനിനെ ഞാൻ നേരിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു'- കുഞ്ചാക്കോ ബോബൻ പറഞ്ഞു. നടി മഹിമ നമ്പ്യാരാണ് സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയത്.

അതേസമയം കമൽ സാറിന്‍റെ സംവിധാനത്തിൽ അഭിനയിക്കണം എന്നുള്ളത് തന്‍റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്ന് ഗ്രേസ് ആന്‍റണി പറഞ്ഞു. ലാൽ ജോസ് ജഡ്‌ജ് ആയിരുന്ന ഒരു റിയാലിറ്റി ഷോയിൽ കമൽ സംവിധാനം ചെയ്‌ത 'ഗ്രാമഫോൺ' എന്ന ചിത്രത്തിലെ മീര ജാസ്‌മിന്‍റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ സാധിച്ചിരുന്നു എന്ന് നടി സ്വാസികയും വേദിയിൽ പറഞ്ഞു. എന്നെങ്കിലും ഒരിക്കൽ കമൽ സാർ തന്നെ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും അതിപ്പോൾ സംഭവിച്ചിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

'സിനിമ സംവിധായകനാകാൻ ആവേശം കൊണ്ട് നടക്കുന്ന പ്രായത്തിൽ ഏറെ സ്വാധീനിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് കമൽ'- ജോണി ആന്‍റണിയുടെ വാക്കുകൾ ഇങ്ങനെ. സംവിധാനം വിട്ട് അഭിനയത്തിലേക്ക് ചേക്കേറിയപ്പോൾ കമലിന്‍റെ സംവിധാനത്തിൽ അഭിനയിക്കാൻ ഏറെ മോഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷൈൻ ടോം ചാക്കോയും സൗബിൻ ഷാഹിറും ചേർന്നാണ് ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചെയ്‌തത്. ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രമാണിത് എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടൻ സൗബിൻ ഷാഹിർ പറഞ്ഞു. ഷൈൻ അസിസ്റ്റന്‍റ് ഡയറക്‌ടർ ആയിരുന്ന സിനിമകളിൽ താനും സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്ത് ഓടിച്ചാടി ജോലി ചെയ്യുന്ന അസിസ്റ്റന്‍റ് ഡയറക്‌ടർമാരിൽ ഒരാളായിരുന്നു ഷൈൻ.

ഷൈനിന്‍റെ ജോലിചെയ്യുന്ന രീതി കണ്ട് ആരോ ഒരിക്കൽ സൗബിനോട് ചോദിച്ചുവത്രേ, ഇയാൾക്ക് ഓടുന്ന കിലോമീറ്റർ അനുസരിച്ചാണോ വേതനം എന്ന്!. സഹ സംവിധായകനായിരുന്ന സമയത്തെ ഓട്ടം അഭിനയിക്കുന്ന സമയത്തും ഷൈൻ തുടർന്നിരുന്നു എന്നാണ് തനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞു. 'ഓടി നടന്ന് അഭിനയിക്കാതെ നൂറ് ചിത്രങ്ങൾ ഇക്കാലയളവിൽ പൂർത്തിയാക്കാൻ സാധിക്കില്ലല്ലോ' - സൗബിൻ കൂട്ടിച്ചേർത്തു.

സംവിധായകരായ ലാൽ ജോസും, അക്കു അക്ബറും ചേർന്നാണ് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കിയത്. നസീബ് റഹ്മാൻ, പി എസ് ഷെല്ലി രാജ് എന്നിവരാണ് 'വിവേകാനന്ദൻ വൈറലാണ്' സിനിമയുടെ നിർമാണം. സംവിധായകൻ കമൽ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്.

ALSO READ: 'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തിയേറ്ററുകളിലേക്ക് ; കൗതുകമുണർത്തി ട്രെയിലർ

മെറീന മൈക്കിൾ, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്‌മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Last Updated : Jan 11, 2024, 7:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.