Vikram movie records: ബോക്‌സ്‌ഓഫീസില്‍ കുതിച്ച് ലോകേഷ് കനകരാജിന്‍റെ 'വിക്രം'. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിരവധി റെക്കോഡുകളാണ് സ്വന്തമാക്കിയത്.
Vikram Tamil Nadu collection: ഒരാഴ്‌ചക്കുള്ളില്‍ വിക്രം 100 കോടിയാണ് തമിഴ്‌നാട്ടില്‍ പിന്നിട്ടത്. വെറും ഏഴ് ദിവസം കൊണ്ട് ഒരു സിനിമയ്‌ക്ക് ഈ നേട്ടം കൈവരിക്കാനായത് 'വിക്ര'ത്തിന്‍റെ അവിശ്വസനീയമായ നേട്ടമാണ്. ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Vikram box office collection: പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ഉലകനായകന്‍റെ ചിത്രമാണ് 'വിക്രം'. ജൂണ്‍ 3ന് ഒന്നിലധികം ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള ബോക്‌സ്‌ഓഫീസില്‍ 300 കോടിക്ക് അടുത്ത് കുതിക്കുകയാണ് 'വിക്രം'.
-
#Ulaganayagan is on a Rampage Mode at the Box Office! 🔥#Vikram is now the highest Tamil grossing film of all time in the UK.#VikramRoaringSuccess #VikramBlockbuster #VikramBoxOffice pic.twitter.com/RLyodRm8dc
— AP International (@APIfilms) June 10, 2022 " class="align-text-top noRightClick twitterSection" data="
">#Ulaganayagan is on a Rampage Mode at the Box Office! 🔥#Vikram is now the highest Tamil grossing film of all time in the UK.#VikramRoaringSuccess #VikramBlockbuster #VikramBoxOffice pic.twitter.com/RLyodRm8dc
— AP International (@APIfilms) June 10, 2022#Ulaganayagan is on a Rampage Mode at the Box Office! 🔥#Vikram is now the highest Tamil grossing film of all time in the UK.#VikramRoaringSuccess #VikramBlockbuster #VikramBoxOffice pic.twitter.com/RLyodRm8dc
— AP International (@APIfilms) June 10, 2022
Highest grossing collection in Tamil Nadu: 'കെജിഎഫ് 2'ന് ശേഷം മലേഷ്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന തമിഴ് ചിത്രമാണ് 'വിക്രം' എന്ന് ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‌തു. 2022ല്‍ മലേഷ്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് 'കെജിഎഫ് 2'. 'കെജിഎഫ് 2'ന്‍റെ ഈ റെക്കോഡ് മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് 'വിക്രം'.
Vikram UK collection: യുകെയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ എക്കാലത്തെയും തമിഴ് ചിത്രമായും 'വിക്രം' മാറി. എ.പി ഇന്‍റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്. കേരള കലക്ഷനിലും 'വിക്രം' റെക്കോര്‍ഡിട്ടിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും നിലവില്‍ 'വിക്ര'ത്തിനാണ്.