Vikram breaks Bahubali record: കമല്‍ഹാസന്‍റെ 'വിക്രം' ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. പുതിയ റെക്കോഡുകളുമായി 'വിക്രം' ബോക്‌സോഫീസില്‍ മുന്നേറുന്നു. ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി: ദി കണ്‍ക്ലൂഷന്‍' സ്ഥാപിച്ച റെക്കോഡ് മറികടന്നിരിക്കുകയാണ് 'വിക്രം'. ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ അഞ്ച് വര്‍ഷത്തെ റെക്കോഡാണ് 'വിക്രം' ഇപ്പോള്‍ തകര്‍ത്തത്.
Vikram records: രജനികാന്ത്, വിജയ്, അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഇതുവരെ കഴിയാതിരുന്നതാണ് കമല്‍ 'വിക്ര'ത്തിലൂടെ നേടിയെടുത്തിരിക്കുന്നത്. 155 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നും ബാഹുബലി 2 നേടിയ കലക്ഷന്‍. ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഈ റെക്കോഡ് വെറും 16 ദിവസം കൊണ്ടാണ് 'വിക്രം' തിരുത്തികുറിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന സിനിമയെന്ന റെക്കോഡും 'വിക്രം' സ്വന്തമാക്കി.
Vikram box office collection: തമിഴ്‌നാട്ടില്‍ നിന്നും മാത്രമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ തമിഴ് ചിത്രമെന്ന റെക്കോഡും 'വിക്രം' നേടി. സിനിമ ആഗോള തലത്തില്‍ 315 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ആഴ്‌ച പിന്നിട്ടപ്പോള്‍ തന്നെ ആഗോളതലത്തില്‍ 200 കോടി ക്ലബ്ബിലും വിക്രം ഇടംപിടിച്ചിരുന്നു. സിനിമ 300 കോടി ക്ലബ്ബില്‍ എത്തിയപ്പോള്‍ കമല്‍ഹാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Kamal Haasan about Vikram success: 'എല്ലാവരും പുരോഗമിക്കണമെങ്കില്‍, പണത്തെ കുറിച്ച് വിഷമമില്ലാത്ത ഒരു നേതാവിനെ നമുക്ക് വേണം. എനിക്ക് 300 കോടി രൂപ ഒറ്റയടിക്ക് സമ്പാദിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും അത് മനസിലാക്കിയില്ല. അവര്‍ കരുതി ഞാന്‍ എന്‍റെ നെഞ്ചില്‍ ഇടിക്കുകയാണെന്ന്. ഇപ്പോള്‍ അത് സംഭവിച്ചു. ഈ പണം കൊണ്ട് ഞാന്‍ എന്‍റെ കടമെല്ലാം തിരിച്ചടയ്‌ക്കും. തൃപ്‌തിയാകുന്നത് വരെ വരെ ഭക്ഷണം കഴിക്കും', കമല്‍ പറഞ്ഞു.
Vikram Kerala collection: കേരളത്തിലും 'വിക്രം' കോടികള്‍ വാരിക്കൂട്ടി. 35 കോടിയാണ് ചിത്രം ഇതുവരെ കേരളത്തില്‍ നിന്നും നേടിയത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന റെക്കോഡും 'വിക്രം' സ്വന്തമാക്കി. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ഈ റെക്കോഡ് കൈവരിച്ചത്. വിക്രത്തിന് മുന്‍പ് വിജയുടെ 'ബിഗില്‍' ആയിരുന്നു കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് ചിത്രം.
Also Read: കമല്‍ഹാസന്‍റെ പേരില്‍ ക്ഷേത്രം; ക്ഷണക്കത്ത് അയച്ച് ആരാധകര്‍