ETV Bharat / entertainment

അത്‌ ഷാരൂഖ്‌ ഖാന്‍ മോഹിച്ചിരുന്നു; അന്ന് കിങ് ഖാന്‍, ഇന്ന് സൂര്യ - ഷാരൂഖ്‌ ഖാന്‍ മോഹിച്ചിരുന്നു

Kamal Haasan gifts to Vikram team: 'വിക്ര'ത്തിന്‍റെ വന്‍ വിജയം ആഘോഷിക്കുകയാണിപ്പോള്‍ ടീം അംഗങ്ങള്‍. വിജയാഘോഷങ്ങള്‍ക്ക് പിന്നാലെ സഹതാരങ്ങളെയും അണിയറപ്രവര്‍ത്തകരെയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയാണ് കമല്‍ഹാസന്‍

Kamal Haasan gifted Rolex watch  Vikram enters 200 crores club  Kamal Haasan gift to Lokesh Kanagaraj  Kamal Haasan gifted watch for Suriya  Kamal Haasan gifted to Shah Rukh Khan  Shah Rukh Khan in Kamal Haasan movie  Kamal Haasan gifts to Vikram teams  ഷാരൂഖ്‌ ഖാന്‍ മോഹിച്ചിരുന്നു  സമ്മാനം കൊണ്ട്‌ മൂടുകയാണ് കമല്‍ ഹാസന്‍
അത്‌ ഷാരൂഖ്‌ ഖാന്‍ മോഹിച്ചിരുന്നു; അന്ന് കിംഗ്‌ ഖാന്‍, ഇന്ന് സൂര്യ
author img

By

Published : Jun 10, 2022, 1:51 PM IST

Vikram enters 200 crores club: ഉലകനായകന്‍ കമല്‍ഹാസന്‍റെ 'വിക്രം' തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റിലീസിന് പിന്നാലെ ചിത്രത്തെയും കമല്‍ഹാസന്‍, ഫഹദ്‌ ഫാസില്‍, വിജയ്‌ സേതുപതി എന്നിവരുള്‍പ്പടെയുള്ള താരങ്ങളെയും പുകഴ്‌ത്തി സിനിമയ്‌ക്കകത്തും പുറത്തും നിന്നുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ 200 കോടി ക്ലബ്ബിലും 'വിക്രം' ഇടംപിടിച്ചു.

Kamal Haasan gift to Lokesh Kanagaraj: 'വിക്ര'ത്തിന്‍റെ വന്‍ വിജയം ആഘോഷിക്കാനും ടീം അംഗങ്ങള്‍ മറന്നില്ല. വിജയാഘോഷങ്ങള്‍ക്ക് പിന്നാലെ സഹതാരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചിരിക്കുകയാണ് കമല്‍ഹാസന്‍. 'വിക്രം' സംവിധായകന്‍ ലോകേഷ്‌ കനകരാജിന് ആഡംബര കാറാണ് ഉലകനായകന്‍ സമ്മാനമായി നല്‍കിയത്‌. ലെക്‌സസ്‌ ഇഎസ്‌ 300 എച്ച് കാറാണ് ലോകേഷിന് സമ്മാനിച്ചത്‌. ലെക്‌സസ്‌ കാറുകളോട് ഭ്രമമുള്ള കമല്‍ ഇതാദ്യമായാണ്‌ ഒരാള്‍ക്ക് ഇത്തരത്തിലൊരു സമ്മാനം നല്‍കിയത്.

Kamal Haasan gifted watch for Suriya: 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ ആര്‍ടിആര്‍ ബൈക്കുകളും താരം നല്‍കിയിരുന്നു. സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച സൂര്യയ്‌ക്ക് വിലകൂടിയ വാച്ചാണ്‌ കമല്‍ഹാസന്‍ നല്‍കിയത്‌. റോളക്‌സ്‌ വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്‌സ്‌ ഡേ ഡേറ്റ്‌ പ്രസിഡെന്‍ഷ്യല്‍ ആണ് കമല്‍ സൂര്യയ്‌ക്ക് സമ്മാനിച്ചത്‌.

Kamal Haasan gift to Shah Rukh Khan: സമ്മാനമായി വാച്ച്‌ നല്‍കുന്ന രീതി കമലിന് ഇതിന് മുമ്പും ഉണ്ടെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തല്‍. 'ഹേ റാം' എന്ന ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ഷാരൂഖ്‌ ഖാനും അന്ന് കമല്‍ഹാസന്‍ റിസ്‌റ്റ്‌ വാച്ച് സമ്മാനമായി നല്‍കിയിരുന്നു. 2000-ല്‍ കമല്‍ഹാസന്‍ ഒരുക്കിയ 'ഹേ റാമി'ല്‍ ഷാരൂഖ് പ്രധാന റോളില്‍ വേഷമിട്ടു. ഒരേസമയം തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ചിത്രമാണ് 'ഹേ റാം'.

Shah Rukh Khan in Kamal Haasan movie: മുമ്പ്‌ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാനും സമ്മാനം നല്‍കിയ വിവരം കമല്‍ഹാസന്‍ അറിയിച്ചത്. 'എനിക്കൊപ്പം അഭിനയിക്കണം എന്ന മോഹമായിരുന്നു ഷാരൂഖിനെ ഹേ റാമിലേക്ക് എത്തിച്ചത്‌. ചിത്രത്തിന്‍റെ ബജറ്റ് വല്ലാതെ കൂടുതലായിരുന്നു. ഷാരൂഖിനോട്‌ പ്രതിഫലത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ ഒന്നും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഒടുവില്‍ ഒരു റിസ്‌റ്റ് വാച്ച് ഞാന്‍ അദ്ദേഹത്തിന് നല്‍കി', കമല്‍ഹാസന്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

Also Read: ബോളിവുഡ്‌ അരങ്ങേറ്റത്തിന് മുമ്പായി ഷാരൂഖിന് മകളോട്‌ പറയാനുള്ളത്‌..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.